“മ്മ് എന്താ ഇനിയും തെറി വിളിക്കാനാണോ നിക്കുന്നെ ഇവിടെ “. ത്രെഡ്ഡുചെയ്ത പുരികം അല്പം ഉയർത്തിയവൾ എന്നോട് ചോദിച്ചു.
” ഏയ് ഏയ് തെറ്റെന്റെ ഭാഗത്താ ഞാനാ തന്നെവന്നിടിച്ചിട്ടേ, അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ, im sorry, ഞാനിങ്ങനെയാ മറ്റുള്ളവരോട് സംസാരിക്കാനൊന്നും അറിയില്ലെന്നേ വായിതോന്നിയതൊക്കെ വിളിച്ചങ്ങു പറയും “.
” ഹ്മ്മ് അത് സാരമില്ല പോട്ടെ, പിന്നെ ഇവ വായിതോന്നിയതുപോലെയൊക്കെ എല്ലാവരുടെയും അടുത്ത് പറയാൻ നിക്കണ്ട, പിടിച്ചു നല്ല ഇടി തരും ഹ ഹ “.
വരിവിട്ടിരുന്ന അവളുടെ കൂർത്തപ്പല്ലും കാണിച്ചു കൊണ്ടവൾ ചിരിച്ചു. ഞാനും.
“അഹ് എന്റെ പേര് റസാഖ് ഇവിടെ അടുത്തു തന്നെയാ താമസം, തന്റെ പേരെന്താ?”.
“എന്റെ പേര് അശ്വിനി, എന്റെ വീടും ഇവിടെന്നധികം ദൂരമൊന്നുമില്ല, ഇവിടത്തുകാരി തന്നെയാ. നൈസ് ടു മീറ്റ് യു റസാഖ്”, അവളെന്റെ നേർക്ക് കൈനീട്ടി ഹസ്തദാനം ചെയ്തു.
അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു, ഒരുമിച്ചു സ്കൂളിന്റെ പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു.
“അല്ല, ഉച്ചയ്ക്കുള്ള ക്ലാസിനു കേറാതെ താണെങ്ങോട്ടാ പോയത്?”.
“ഞാൻ, സ്കൂൾ നഴ്സിന്റെ അടുത്തേക്ക് പോയതാ”.
“എന്തിനാ?”
“എനിക്ക് പീരിയഡ്‌സ് ആയതുകൊണ്ട”.
“പീരിയഡ്‌സ് ഓ അതെന്താ?”. സത്യം പറഞ്ഞാൽ അതെന്താണെന്നൊന്നും എനിക്കറിയില്ലായിരുന്ന.
“പീരിയഡ്‌സ് എന്താണെന്ന് നിനക്കറിയില്ലേ?”
“ഇല്ല, അതെന്തുവാ?”.
“അതിപ്പോ നിന്റടുതെങ്ങനെ പറയേണ്ടതെന്ന് എനിക്കറിയില്ല, നീ മാസമുറ എന്ന് കേട്ടിട്ടുണ്ടോ, അതായത് ഒരു സ്ത്രീയുടെ പ്രൈവറ്റ് പാർട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുമ്പോൾ ആർത്തവ ചക്രത്തിന്റെ ഭാഗമാണ് ആർത്തവം. മിക്ക സ്ത്രീകൾക്കും ഇത് ഓരോ 28 ദിവസത്തിലോ മറ്റോ സംഭവിക്കുന്നു, എന്നാൽ ആർത്തവചക്രത്തിന്റെ 21-ാം ദിവസം മുതൽ 40-ാം ദിവസം വരെ, ആർത്തവചക്രം ഇതിലും കൂടുതലോ കുറവോ ഉണ്ടാകുന്നത് സാധാരണമാണ്,
ഇതിനെ മെൻസ്‌ട്രുവൾ ബ്ലഡ് എന്നും, പീരിയഡ്‌സ് എന്നും പറയും, ഇപ്പൊത്തന്നെ നോക്കുകയാണെൽ നിന്റെ ഉമ്മയ്ക്ക് നീ ഈ സാനിറ്ററി പാട് ഒക്കെ വാങ്ങിച്ചുകൊടുക്കാറില്ലേ ”
” ഉണ്ട് “.
“അതുകൊണ്ടുള്ള ഉപയോഗം എന്തിനാണെന്നുവച്ചാൽ ഈ ആർത്തവ രക്തം അബ്സോർബ് ചെയ്തെടുക്കുകയും ഹൈജനിക് ആയി വക്കുകയും ചെയ്യുന്നതാണ്. ഇപ്പൊ മനസ്സിലായോ “.