കൂർപ്പിച്ചൊരു നോട്ടം നോക്കി.വധു സർവ വിഭൂഷണി ആയി എൻ്റെ അടുത്ത് വന്നു.പൂജാരി തന്ന താലി ഞാൻ യാന്ത്രികമായി അവളുടെ കഴുത്തിൽ അണിയിക്കുമ്പോ ചേച്ചി അവളുടെ മുടി മാറ്റി തന്നു.ഭക്ഷണം ഒന്നും എനിക്ക് കഴിക്കാൻ തന്നെ പറ്റിയില്ല.എങ്ങനെ എങ്കിലും അവിടെ നിന്ന് പോയാൽ മതി എന്ന് ആയി.
അതിൻ്റെ ഇടയിൽ ഞാൻ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല.
വീട്ടിൽ എത്തി അമ്മ നിലവിളക്ക് അവൾക്ക് കൊടുത്തു. അവൾ വലതു കാൽ വെച്ച് അകത്ത് കയറി.കൂടെ ഞാനും.