ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]

Posted by

ദേവ ഹൃദയം കീഴടക്കിയ സുന്ദരി

Deva Hridayam Keezhadakkiya Sundari | Author : Lucas Hood


ഇത് ഒരു പ്രണയ കഥആണ്.ഇത് എൻ്റെ ആദ്യത്തെ കഥ ആണ്.ഞാൻ വെറുതെ എഴുതിയത് ആണ്.നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ഞാൻ അടുത്ത ഭാഗങ്ങൾ നൽകാം.”ഡാ ഇന്ന് നീ ഫ്രീ അല്ലേ?”ഹാളിൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അച്ചൻ എന്നോട് ചോദിച്ചത്.”അല്ല അച്ഛാ ഹരി യുടെ കൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടായിരുന്നു”.

“വേണ്ട ഇന്ന് നീ എങ്ങോട്ടും പോകണ്ട.എൻ്റെ സുഹൃത്ത് വിക്രമിൻ്റെ മകളുടെ കല്യാണം ആണ്. പോകാതെ ഇരുന്നാൽ ശരിയാവില്ല.എന്താ നിനക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ?”.”ഇല്ല അച്ഛാ ഞാൻ വന്നോളം”.” മം” അച്ഛൻ ഒന്ന് അമർത്തി മൂളി റൂമിലേക്ക് പോയി.

ഞാൻ നേരെ ഫോൺ എടുത്ത് ഹരിക്ക് വിളിച്ചു .”ഡാ ഹരി ഇന്ന്  ഇവിടെ വീട്ടിൽ ലോക്ക് ആയെടാ.അച്ഛൻ്റെ കൂടെ ഏതോ കല്യാണത്തിന് പോകണം”.”അല്ലെങ്കിലും നീ വന്നിട്ട് ടച്ചിങ്സ് കഴിക്കാൻ അല്ലേ. നീ ഇല്ലെങ്കിലും ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു”.

ഫോൺ കട്ട് ചെയ്തു നേരെ മുകളിലേക്ക് പോകാൻ നിന്നപ്പോ ആണ് അമ്മ വിളിച്ചത്.”സിദ്ധു മുഹൂർത്തം 10:30 ആണ്. ഇപ്പൊൾ തന്നെ പോകണം. നീ വേഗം പോയി കുളിച്ചു വാ. നമ്മൾക്ക് ചായ കുടിച്ച് ഇറങ്ങാം. അച്ഛൻ ഒരുങ്ങോമ്പോഴേക്ക് വേഗം വാ”. ശരി എന്നും പറഞ്ഞ് ഞാൻ നേരെ റൂം ലേക്ക് പോയി.

ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയണ്ടേ. എൻ്റെ പേര് സിദ്ധാർത്ഥ് ദേവ്.26 വയസ്സ്.IIM AHAMADABAD ന് MBA കഴിഞ്ഞ് ഒരു മാസം ആയിട്ടുള്ളൂ. പക്ഷേ ഒന്നാം തിയതീ തൊട്ട് കമ്പനി ക് വരാൻ ആണ് അച്ചൻ്റെ ഓർഡർ. അച്ഛൻ രവീന്ദ്രൻ ബിസിനസ് ആണ്. ഞാൻ MBA ചെയ്യണം എന്ന് എന്നെക്കാൾ അച്ഛൻ ആയിരുന്നു നിർബന്ധം. അത് കൊണ്ട് BTech കഴിഞ്ഞ് എൻട്രൻസ് എഴുതി IIM അഡ്മിഷൻ എടുത്തു. അത് കൊണ്ട് കോഴ്സ് കഴിഞ്ഞാൽ മിനി കൂപർ വാങ്ങി തരാം എന്ന് അച്ഛൻ പറഞ്ഞിരുന്നു. എവിടെ ഒരു മാസം കഴിഞ്ഞ്. കൂപരും ഇല്ല ഒരു കോപർ മ ഇല്ല.🥴.

അച്ഛനോട് ചോദിക്കാൻ അമ്മയോട് എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല. നേരിട്ട് ചോദിക്കാൻ. പിന്നെ എനിക്ക് അതല്ലേ പണി. അമ്മ ശാലിനി രവീന്ദ്രൻ. സ്വോസ്ഥം ഗൃഹ ഭരണം.

പിന്നെ ചേച്ചി architect ആണ്. പേര് സൗന്ദര്യ ലക്ഷ്മി. അവള് ആണ് ഇപ്പൊൾ എൻ്റെ ആസ്ഥാന കല്യാണ ബ്രോക്കർ. എനിക്ക് ആണേൽ ഈ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കലി ആണ്.അതിനും കാരണം ഉണ്ട്. അതൊക്കെ നിങ്ങൾക്ക് വഴിയേ പറഞ്ഞ് തരാം. ചേച്ചിക്ക് ഒരു മോൻ ഉണ്ട്. ആദി അർജുൻ. ഞങ്ങളുടെ കിച്ചു.അവൻ ഇപ്പൊ 5 വയസ്സ് ആയി. ഈ ജൂണിൽ ആൾ lkg പോവാൻ തുടങ്ങി. അളിയൻ അർജുൻ അഡ്വക്കേറ്റ് ആണ്. ബാക്കി ഒക്കെ നമ്മൾക്ക് വഴിയേ പരിചയപ്പെടാം.

Leave a Reply

Your email address will not be published.