ഗോമതി മുതൽ ഷീല വരെ [Chullan]

Posted by

ഗോമതി മുതൽ ഷീല വരെ

Gomathy muthal Sheela Vare | Author : Chullan


ഞാൻ ശ്രീകുമാർ, കുമാർ എന്ന് വിളിക്കുന്നു. ഇത് എന്റെ സ്വന്തം കഥ ആണ്. അതുകൊണ്ടുതന്നെ ഇതിലെ കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ ഞാൻ മാറ്റിയാണ് പറയുന്നത്. ഇത് സംഭവിച്ച കാര്യങ്ങൾ ആണെങ്കിലും വായിക്കുന്നവർക്ക് വേണ്ടി അല്പം വർണ്ണനകൾ കൂട്ടിയിട്ടുണ്ട്. എന്നാൽ ഇത് പൂർണ്ണമായും എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ തന്നെ ആണ്.

എനിക്ക് ഇപ്പോൾ നാൽപ്പതു വയസ്സുണ്ട്. വിവാഹിതൻ ആണ്. ഒരു മകൻ ഉണ്ട്. ഇപ്പോൾ ഏഴാം  പഠിക്കുന്നു. ഭാര്യ സുനന്ദ മുപ്പത്തിയെട്ടു വയസ്സ്. സർക്കാർ ആശുപത്രിയിൽ നേഴ്സ് ആണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു. ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഞാനും കുടുംബവും ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത്. ഇത്രെയും ആമുഖം. ഇനി എന്റെ കഥയിലേക്ക് വരാം.

ഗോമതിചേച്ചി
എന്റെ വീട് ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആയിരുന്നു. ആ നാട്ടിലെ അല്പം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത്. വീട്ടിൽ എന്റെ അപ്പൂപ്പൻ അമ്മൂമ്മ അച്ഛൻ അമ്മ ഞാനും എന്റെ അനിയത്തിയും ആണ് ഉണ്ടായിരുന്നത്. അനിയത്തി എന്നേക്കാൾ അഞ്ചുവയസ്സ് ഇളയത് ആയിരുന്നു. ഏഴ് ഏക്കറോളം വരുന്ന കൃഷിസ്ഥലത്തിന് നടുക്കാണ് എന്റെ വീട്. ആ സമയത്തു വൈദ്യുതി ഉള്ള അപൂർവം വീടുകളിൽ ഒന്നായിരുന്നു ഞങ്ങളുടേത്. അച്ഛൻ ആ നാട്ടിൽ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകൻ ആയിരുന്നു. അയൽക്കാർ എല്ലാം സാധാരണക്കാർ ആയിരുന്നു. കൂലിപ്പണിക്ക് പോയി ജീവിക്കുന്ന ആളുകൾ.

 

നല്ല പ്രകൃതി രമണീയമായ ഒരു ഗ്രാമം ആയിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങൾ ഒരു ഹൈസ്കൂളും ഒരു വായനശാലയും ആയിരുന്നു. ആ കാലത്തു വാഹന സൗകര്യങ്ങൾ കുറവ് ആയിരുന്നു. ടൗണിലേക്ക് ട്രിപ്പ് വക്കുന്ന ജീപ്പുകൾ ആയിരുന്നു ആകെ ഉണ്ടായിരുന്ന ആശ്രയം. ബസിൽ കയറണമെങ്കിൽ രണ്ടു കിലോമീറ്റെർ പോകണം.

Leave a Reply

Your email address will not be published. Required fields are marked *