ചന്ത മുക്കിൽ ‘ ഡീലക്സ് ഹെയർ ഡ്രസ്സിംഗ് ‘ എന്ന ബാർബർ ഷോപ്പ് 20 കൊല്ലം മുമ്പ് ശശി ആരംഭിക്കുമ്പോൾ നല്ല പേരും പെരുമയും ഒക്കെ ആയിരുന്നു… എന്നാൽ ഇന്ന് ന്യൂജനറേഷൻ ജെന്റ്സ് ബൂട്ടി പാർലറുകളുട തള്ളിക്കയറ്റത്തിൽ നില്ക്കക്കള്ളി ഇല്ലാതായി… ലക്ഷങ്ങൾ എറിഞ്ഞ് ചുള്ളന്മാരെ ആകർഷിച്ച് അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ നിലനില്പിനായി പാട് പെടുകയാണ് ശശിയുടെ ഡീലക്സ് ഹെയർ ഡ്രസ്സിംഗ്…!
കാഴ്ചയിൽ സിമ്പ് ളൻ ആണ് നാല്പത്തഞ്ച് കാരൻ ശശി… തുടുത്ത മുഖവും അതീവ ഭംഗിയായി വെട്ടി ഒതുക്കിയ മീശയും തോളറ്റം വരെയുള്ള മുടിയും ഒതുങ്ങിയ ശരീരവും കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോകും… എന്നാൽ അത് കൊണ്ട് മാത്രം പിടിച്ച് നില്ക്കാൻ പാടാണ് എന്ന് ശശി തിരിച്ചറിയുന്നു
വേനൽ മഴ പോലെ വല്ലപ്പോഴും വിരുന്നിനെത്തുന്ന ചില കിഴവന്മാർ വന്നാൽ അവരുടെ ‘ ആവശ്യങ്ങൾ ‘ മടിയില്ലാതെ ചെയ്ത് കൊടുക്കാൻ ഇന്ന് ശശി തയാറാണ്…( മുമ്പ് ‘ കക്ഷം വടിക്കുന്നതല്ല’ ‘ ഈ ങ്കലാബിന്റെ കാലം കഴിഞ്ഞു ‘ എന്നൊക്കെ വീമ്പടിച്ച ആളാണ് ശശി… ഇന്ന് തത്വം പറഞ്ഞോണ്ട് ഇരുന്നാൽ അരി വേവില്ല എന്ന് ശശിക്കറിയാം…)
കുറച്ചധികം ‘ ഗൃഹ സേവനം ‘ സംഘടിപ്പിച്ചത് ജീവസന്ധാരണത്തിന്റെ ഭാഗമാണ്
എന്നാൽ ഈയിടെയായി അന്യ സംസ്ഥാന തൊഴിലാളികളുടെ വരവ് ശശിക്ക് ഒരു ആശ്വാസമായി… കുറഞ്ഞ ചെലവിൽ മുടി വെട്ടും ക്ഷൗരവും , മലക്കറി വാങ്ങുമ്പോൾ കറി വേപ്പില ഫ്രീ എന്ന പോലെ സൗജന്യമായി ഒരു കക്ഷം വടിയും ഒക്കുമെന്നത് കൊണ്ട് അതുങ്ങളുടെ ഒരു തിരക്ക് ഉണ്ട്
ശശിയുടെ ഭാര്യ മല്ലികയും ഭർത്താവിനെ രണ്ടറ്റം മുട്ടിക്കാൻ സഹായിക്കാനായി കുറച്ച് വീടുകളിൽ ചെന്ന് അന്തർജ്ജനങ്ങൾക്ക് അരവടിയും കക്ഷം വടിയും ചെയ്ത് കൊടുക്കാറുണ്ട്
അവരുടെ ഏക മകൻ സിദ്ധാർത്ഥനെ കുലത്തൊഴിലിന് വിടാതെ നല്ല നിലയിൽ ആക്കാൻ നോമ്പും നോറ്റ് ഇരിക്കയാണ് ശശിയും മല്ലികയും…
++++++++++++
ചുള്ളിത്തറ തറവാട്ടിൽ താമസക്കാർ വന്നത് അഞ്ചാറ് മാസം മുമ്പാണ്
രോഷനും ഭാര്യ മോളിയും ഏഴ് വയസ്സ്കാരൻ ആദിയുമാണ് താമസക്കാർ