എൻ്റെ കിളിക്കൂട് 11 [Dasan]

Posted by

ഇത്രയും പറഞ്ഞ കിളി അടുക്കളയിലേക്ക് പോയി പണി തുടർന്നു. തുടക്കം കുറിച്ചിട്ടും ആ വഴിയിലേക്ക് എത്തിയില്ല. ആ വായിൽ നിന്നും കാര്യങ്ങൾ പുറത്തേക്ക് കൊണ്ടുവരുവാൻ ഒത്തിരി പാടാണ്. സമയം ഒമ്പതര, ഇനിയും സമയമുണ്ട് കാര്യങ്ങൾ പറയാൻ. കൈക്ക് ചെറിയ വലിച്ചിൽ ഉണ്ട്. ഈ പെണ്ണ് ഒരു പിടിയും തരുന്നില്ലല്ലോ, എന്താണ് പറയാനുള്ളത് എന്ന് കേട്ടിട്ട് സമാധാനത്തോടും കൂടി ഇരിക്കാമെന്നു കരുതിയാൽ, ആ തിരുമൊഴി എപ്പോഴാണ് അരുളുന്നതെന്ന് ആർക്കറിയാം. കാത്തിരിക്കുക തന്നെ. ഇരിപ്പുറക്കാത്തതിനാൽ വീണ്ടും അടുക്കളയിലേക്കു ചെന്നു.
ഞാൻ:- കിളിക്ക് എന്താണ് എന്നോട് പറയാനുള്ളത്.
കിളി :- എനിക്കൊന്നും പറയാൻ ഇല്ലല്ലോ.
ഞാൻ :- രാത്രിയിൽ പറഞ്ഞ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങു.
കിളി :- രാത്രിയിൽ ഞാൻ എന്തു പറഞ്ഞു.
ഞാൻ:- ഇനി ഞാൻ ഒന്നും നോക്കില്ല നല്ല അടി തരും. എന്നെ പൊട്ടൻ കളിക്കരുത്.
കിളി:- അത് പ്രത്യേകം കുളിപ്പിക്കേണ്ടത് ഇല്ലല്ലോ.
ഞാൻ:- അപ്പോൾ ഞാൻ ഒരു പൊട്ടനാണ്. ശരി അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. പറയാൻ താല്പര്യം ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടെന്താ. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ കാണിക്കുന്നത് ഒക്കെ ഒരു ഡ്രാമയാണ്. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല.
രാത്രിയിൽ ഒരു സ്വഭാവം നേരം വെളുത്താൽ വേറൊരു സ്വഭാവം. പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കാം എന്ന് കരുതി, പക്ഷേ ഒരു പിടിയും തരുന്നില്ല. സമയം കുതിരയെ പോലെ പാഞ്ഞു പോയി കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 10:45. ഞാൻ വന്ന് സെറ്റിയിൽ ഇരുന്നു, ഇനി ഞാനായിട്ട് ഒന്നും ചോദിക്കുന്നില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ കിളി വന്ന് എൻറെ അരികിൽ ഇരുന്നു.
കിളി:- എന്താണ് അറിയേണ്ടത്? അടുക്കളയിലെ പണി കഴിഞ്ഞ് സ്വസ്ഥമായിട്ട് വരാം എന്ന് കരുതി.
ഞാനൊന്നും മിണ്ടിയില്ല.
കിളി :- കെറുവച്ചിരിക്കുകയാണൊ? ഞാൻ പറയാം. ഒരു നമുക്ക് റൂമിലേക്ക് പോകാം.
എന്നേയും വലിച്ച് കൊണ്ട് ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെയിരുന്നാൽ ജനലിൽ കൂടി ഗേറ്റ് തുറന്ന് ആരെങ്കിലും വന്നാൽ കാണാം. കട്ടിലിൽ എന്നെ ഇരുത്തി അരികിൽ കിളിയിരുന്നു.
കിളി പറഞ്ഞുതുടങ്ങി:- “എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല ഉത്സവത്തിന് പോക്ക്. എന്നിട്ടും പ്രദീപ് ചേട്ടൻ വരാത്തതുകൊണ്ട് എന്നെ നിർബന്ധിച്ച് ചേച്ചി വിളിച്ചുകൊണ്ടുപോയി. ഞങ്ങൾ അവിടെ 3:30 ഓടെ ചെന്നു. എൻറെ ഡേറ്റ് അടുത്തിരുന്നതിനാലോ നീണ്ട ബസ് യാത്രയാലോ അവിടെ ചെന്നപ്പോൾ ഞാൻ ഔട്ടായി. അന്നേദിവസം 4:30 ന് അവരുടെ ഭാഗത്തുനിന്നും ഒരു താലം അമ്പലത്തിലേക്ക് പോകുന്നുണ്ടായിരുന്നു. അത് ആറു മണിയോടുകൂടി അമ്പലത്തിൽ സമാപിക്കും. എനിക്ക് പോകാൻ പറ്റാത്തതിനാൽ അടുത്തുള്ള വീട്ടിലെ ചെറിയ (ഹിമ എന്ന 4-5 വയസ്സുള്ള ) ഒരു പെങ്കൊച്ചിനെ എനിക്കു കൂട്ടു നിർത്തി, ബാക്കിയുള്ളവർ പോയി. ഞങ്ങൾ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഏതോ ഒരു കൊച്ചു വന്ന് അതിനെ വിളിച്ചു. അത് ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് പോയി. ഈ സമയം ഷിബു കുടിച്ചു

Leave a Reply

Your email address will not be published. Required fields are marked *