എൻ്റെ കിളിക്കൂട് 11 [Dasan]

Posted by

ഈ ബാധ കട്ടിലിൽ നിന്നും എഴുന്നേറ്റു പോയിരുന്നെങ്കിൽ ഒന്ന് കിടക്കാമായിരുന്നു. ഞാൻ നോക്കുമ്പോഴൊക്കെ എന്നെയും നോക്കി ഇരിക്കുകയാണ് കാളി. എൻറെ മുറിവ് പറ്റിയ കയ്യിൽ കയറി പിടിച്ചു. അടുത്ത തിരിച്ചിലിനുള്ള ഭാവമാണെന്ന് കരുതി
ഞാൻ :- ഞാൻ ഉറങ്ങുന്നില്ല, ഉറങ്ങിയാൽ അല്ലേ സ്വപ്നം കാണുകയുള്ളൂ. കൈപിടിച്ച് തിരിക്കരുത്, ഒരു അപേക്ഷയാണ്.
കിളി എന്നോട് ചേർന്നിരുന്നു, പിടിച്ചിരുന്ന കയ്യെടുത്ത് മടിയിൽ വച്ചു. ഞാൻ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകൾ രണ്ടും നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകുന്നു. എന്താണ് ഭാവം എന്ന് അറിയാത്തതുകൊണ്ട്
ഞാൻ :- ഞാൻ ഇനി ഒന്നും പറഞ്ഞു ശല്യപ്പെടുത്തുകയില്ല. ഒന്നും ചോദിക്കുകയുമില്ല. ഇത് സത്യം.
സ്വപ്നത്തിൽ കണ്ടതാണെങ്കിലും, ഉഗ്രഭാവങ്ങൾ മനസ്സിൽ നിന്നും പോകുന്നില്ല. സ്വപ്നമാണെന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല. പകൽ അതുപോലുള്ള അനുഭവങ്ങളാണല്ലോ ഉണ്ടായിരുന്നത്.
ഞാൻ:- കിളി പോയി കിടന്നോളൂ…….. ഉറക്കം കളയേണ്ട……
വീണ്ടും അതേ ഇരിപ്പ് തന്നെ തുടർന്നു.
ഞാൻ:- സമയം ഒരുപാടായി…….
കിളി എന്നിലേക്ക് ചാരിയിരുന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ഇതാ വീണ്ടും നാടകം തുടങ്ങിയോ? ഇതിനു മുമ്പുള്ള സംഭവം എനിക്ക് ഓർമ്മ വന്നതുകൊണ്ട് ഞാൻ മൈൻഡ് ചെയ്തില്ല. സ്ത്രീ എന്നാൽ പണ്ടാരോ പറഞ്ഞതുപോലെ, സ്ത്രീ എന്ന പദം തന്നെ ഒന്നു നോക്കിയാൽ മനസ്സിലാകും. സ+ത + ര ഇത് എന്താണെന്ന് പെട്ടെന്ന് മനസ്സിലാകില്ല. ‘സ’ എന്നാൽ സത്വഗുണം ‘ത’ എന്നാൽ തമോഗുണം ‘ര’ എന്നാൽ രജോഗുണം. ചുരുക്കി പറഞ്ഞാൽ സൃഷ്ടി സ്ഥിതി സംഹാരം ഇതെല്ലാം ഒരുമിച്ചു ചേരുന്നതാണ് സ്ത്രീ. അതുകൊണ്ട് ഈ പെണ്ണിൻ്റെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കിളി എൻറെ ഇടതുകൈ കവർന്നെടുത്ത്, കിളിയുടെ കവിളിൽ അടിക്കാൻ തുടങ്ങി. ഞാൻ ബലം പിടിച്ച് അത് തടഞ്ഞു.
ഞാൻ:- മതി, പോയി കിടക്ക്……
എന്ന് പറഞ്ഞു എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു, പക്ഷേ നിഷ്ഫലമായി പോയി. കിളി എന്നിലേക്ക് കൂടുതൽ ചേർന്നിരുന്ന കെട്ടിപ്പിടിച്ചു. എന്തെല്ലാം നാടകങ്ങൾ കാണണം. അതുകൊണ്ട് ഞാൻ നിർജീവമായി അങ്ങനെ ഇരുന്നു. കിളിയേ എഴുന്നേറ്റ് എൻറെ മുന്നിൽ വന്ന് രണ്ടു കൈകൾ കൊണ്ടും എൻറെ മുഖം കവർന്നെടുത്തു. എൻറെ ചുണ്ടുകളിൽ തെരുതെരെ ചുംബിച്ചു.
കിളി:- എനിക്ക് കരണം നോക്കി ഒരടി തന്നിരുന്നെങ്കിൽ…….

Leave a Reply

Your email address will not be published. Required fields are marked *