എൻ്റെ കിളിക്കൂട് 11 [Dasan]

Posted by

ഓരോന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി.
രാവിലെ അമ്മൂമ്മ എന്നാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത്
അമ്മുമ്മ:- എഴുന്നേൽക്ക് ചെക്കാ…… ആ പൗലോസിൻ്റെ അപ്പൻ രാത്രി പന്ത്രണ്ടരയോടെ മരിച്ചു.
രാവിലെതന്നെ മരണം പറഞ്ഞുകൊണ്ടാണ് അമ്മൂമ്മ എഴുന്നേൽക്കുന്നത്. അമ്മൂമ്മയുടെ കൊച്ചുത്രേസ്യയുടെ ഭർത്താവാണ്, ഈ പൗലോസിൻ്റെ അപ്പൻ.
അമ്മൂമ്മ:- ഇത് ശീലം ആക്കണ്ട, ദിവസവും വൈകിയാണ് എഴുന്നേൽക്കുന്നത്. ജോലിക്കൊക്കെ പോകാനുള്ളതല്ലേ, നേരത്തെ എഴുന്നേറ്റു ശീലിക്കണം. ഞാൻ രാത്രിയിൽ കണ്ടതാണ് അയാൾക്ക് അസുഖം കൂടുന്നത് ആയിട്ട്. ഇപ്പോളിതാ മരിച്ചു എന്നുള്ള വാർത്ത. അതും ഞാൻ എഴുന്നേറ്റ് സമയത്ത്. ഇനിയുള്ളത് കിളിയുടെ സംഹാരനൃത്തമാണ്. അതിന് എപ്പോഴാണാവോ? എന്നൊക്കെ ചിന്തിച്ച്
സമയം നോക്കുമ്പോൾ 8:45. ഞാൻ എഴുന്നേൽക്കേണ്ട സമയത്തിന് 15 മിനിറ്റ് കൂടി കഴിയണം. ഏതായാലും രാവിലെ എഴുന്നേറ്റതല്ലേ ഒന്ന് ഫ്രഷ് ആയി മരിച്ച വീട്ടിൽ പോയി വരാം. ഞാൻ പെട്ടെന്ന് റെഡിയായി പോകാനിറങ്ങിയ നേരം
അമ്മൂമ്മ :- നീ വന്നിട്ട് വേണം എനിക്ക് പോകാൻ ഇവിടെ ഈ പെൺകൊച്ച് മാത്രമേ ഉള്ളൂ.
ശരിയെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. മരിച്ച വീട്ടിൽ ചെന്ന് ഒരു 10 -15 മിനിറ്റുകൾ ചെലവഴിച്ചു. മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നത് രണ്ടു മണിക്കാണ്. പലരും കയ്യിലെ കെട്ടു കണ്ട് വിവരങ്ങൾ തിരക്കി. അധികം നേരം നിന്നാൽ ഇവിടെ അന്വേഷണങ്ങളുടെ ബഹളമായിരിക്കും. ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു. ഞാൻ അവിടെ എത്തി വിടാൻ അമ്മ മരിച്ച വീട്ടിലേക്ക് ഇറങ്ങി.
അമ്മൂമ്മ :- ഞാൻ , അവർ പള്ളിയിലേക്ക് പോയിട്ടേ വരൂ.
എന്ന് പറഞ്ഞ് ഗേറ്റ് തുറന്ന് അമ്മൂമ്മ പോയി. ഞാൻ പോയി ഗേറ്റ് അടച്ചു കുറ്റിയിട്ടു. ഫ്രണ്ട് ലൂടെ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കിളിയെ നോക്കുമ്പോൾ അടുക്കളയിൽ പണിയിലാണ്. ഏതു ഭാവത്തിലാണ് പോ നിൽക്കുന്നതെന്ന് അറിയില്ല, എന്നാലും രാത്രി പറഞ്ഞതിൻ്റെ ബാക്കി പറയിപ്പിക്കണം. പേടിച്ചാണ് അടുത്തേക്ക് ചെല്ലുന്നത്, കയ്യിൽ കത്തിയും ഉണ്ട്. കിളി പറഞ്ഞതുപോലെ കരണം നോക്കി ഒന്നു കൊടുത്താൽ തീരാവുന്ന വിഷയമേയുള്ളൂ. പക്ഷേ തല്ലാൻ തോന്നുന്നില്ല, അതിലും കൂടുതൽ വേദന ഞാൻ അന്ന് രാത്രി കൊടുത്തതാണ്. പതിയെ അരികിൽ ചെന്നു മുരടനക്കി. കിളി തിരിഞ്ഞുനോക്കി ഭാവ വ്യത്യാസം ഒന്നുമില്ല. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല, എങ്ങനെ തുടങ്ങും. അടുത്ത ഒരാൾ വന്നു നിന്നിട്ട് കണ്ടഭാവം വയ്ക്കാത്ത ആളോട് എന്തു പറയാൻ. ഞാൻ തിരിഞ്ഞു നടന്ന് സെറ്റിയിൽ വന്നിരുന്നു. കുറച്ചുകഴിഞ്ഞ് പുറകിൽ ശബ്ദം കേട്ടു
കിളി:- ഇതാ ചായ എടുത്തു വച്ചിട്ടുണ്ട്.
തമാശരൂപേണ
ഞാൻ:- എന്നെ തട്ടാനുള്ള പോയിസൺ കലക്കിയിട്ടുണ്ടൊ?
കിളി:- ഞാൻ നേരത്തെ പറഞ്ഞില്ലേ, ഒറ്റയടിക്ക് തട്ടില്ല. പതിയെ പതിയെ ആകും.
ഞാൻ:- സ്ലോ പോയിസൺ അല്ലേ? അപ്പോൾ പിന്നെ ആരും സംശയിക്കില്ലല്ലൊ. സ്വൈര്യമായി വിവാഹം കഴിച്ച് സുഖമായി ജീവിക്കാം അല്ലേ.
കിളി:- എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്.
ഞാൻ:- എവിടെ ഭക്ഷണം ഞാൻ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *