ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Posted by

“എന്താടി ആഫി ഇത് ” ഞാൻ അവളോട് ചോദിച്ചു…

“ഇക്കു പോയപ്പോൾ ഉമ്മി വാപ്പിയെ വിളിച്ചു അങ്ങനെ വാപ്പി വന്നു കേസ് ഒക്കെ കൊടുത്തു ആളെ കാണുന്നില്ല എന്ന് പറഞ്ഞു… അങ്ങനെ വന്നതായിരിക്കും ” അവൾ പറഞ്ഞു… വാപ്പിയും ഉമ്മിയും കൂടെ താങ്ങി ആണ് എന്നെ റൂമിലേക്ക് കൊണ്ട് പോയത്… വീട്ടിൽ ചെന്ന് കയറിയതും… കുറേപേർ വന്നു കണ്ടു എന്നെ..
പിന്നീട് ഉള്ള ദിവസങ്ങൾ വളരെ മോശം ആയിരുന്നു… കാരണം എന്നെ ആരും നോക്കാതെ ആയി… ഉമ്മി ഫുഡ്‌ കൊണ്ട് വെച്ചിട്ട് താഴേക്ക് പോകും… വാപ്പി വന്നു കണ്ടാൽ കണ്ടു.. ഇല്ലേൽ ഇല്ല… ആഫി അവൾ ആയിരുന്നു ആകെ ഉള്ളൊരു ആശ്വാസം.. എന്റെ അവസ്ഥാ അവൾക്ക് മനസിലായി.. അവൾ ഉമ്മിയോട്‌ പറഞ്ഞു 2 മാസത്തേക്ക് ലീവ് എടുത്ത് എന്റെ കൂടെ കൂടി… ഉറക്കം വരെ എന്റെ റൂമിൽ ആക്കി… ഇടക്ക് ഇടക്ക് എന്തേലും പറഞ്ഞു ഞാൻ അടി ഇടും പക്ഷെ കുറച്ചു കഴിയുമ്പോൾ അവൾ വന്നു സംസാരിക്കും… അങ്ങനെ ആ രണ്ട് മാസം സന്ദോഷം ആയി പോയി… വാക്കി എല്ലാം ശരിയായി.. പക്ഷെ നടക്കാൻ പറ്റില്ല എന്നൊരു പ്രശ്നം മാത്രം… അങ്ങനെ അവൾ സ്കൂളിലേക്ക് പോകാൻ തുടങ്ങി… ഞാൻ വീണ്ടും ഒറ്റപ്പെട്ടു… ഇടക്ക് വിവേക് വിളിച്ചു സംസാരിക്കുന്നതൊഴിച്ചാൽ വേറെ ആരും എന്നെ വിളിക്കാറില്ല… അങ്ങനെ ഇരിക്കെ വാപ്പി തിരികെ പോയി..അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി… ആഫിക്ക് പരിക്ഷ കഴിഞ്ഞു… ഏകദേശം 1 വർഷത്തോളം ആയി പക്ഷെ നടക്കാൻ മാത്രം പറ്റിയില്ല… അങ്ങനെ ഇരിക്കെ ഒരു ദിവസം ആഫിക്ക് ക്ലാസ്സ്‌ ഇല്ല.. ഉമ്മി മരിപ്പിന് പോയി.. ഞാൻ റൂമിൽ കിടക്കുകയായിരുന്നു… പെട്ടന്ന്
“ആാാാ… ഇക്കു…ആാാാാ ” എന്നൊരു അലർച്ച കേട്ടു….

തുടരും…

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ വഴി അറിയിക്കുക… വായിക്കുന്നവർ ആ like ബട്ടൻ കൂടെ ഞെക്കുക… അപ്പൊ അടുത്ത പാർട്ടിൽ കാണാം

Leave a Reply

Your email address will not be published. Required fields are marked *