ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Posted by

ഒരു തേപ്പ് കഥ 4

Oru Theppu Kadha 4 | Author : Chullan Chekkan | Previous Part

 

“let’s breakup ” അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു…
ഞാൻ അവൾ പറഞ്ഞത് കേട്ട് തളർന്നു പോയി…

“ഐഷാ…….” ഞാൻ വിളിക്കുമ്പോളേക്കും അവൾ അത് വഴി വന്ന ഓട്ടോയിൽ കയറിയിരുന്നു… അവൾ തിരിഞ്ഞുപോലും നോക്കാതെ പോയി… എനിക്ക് എന്റെ കൈകലുകൾ തളരുന്നത് പോലെ തോന്നി…ഞാൻ അവിടെ തളർന്നു വീണു…
മുഖത്ത് വെള്ളം വീണപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്… നോക്കുമ്പോൾ ചുറ്റും കുറെ പേര് കൂടിയിട്ടുണ്ട്… ആരെയൊക്കെയോ തള്ളി മാറ്റി വിവേക് എന്റെ അടുത്തേക്ക് വന്നു… എന്റെ ഉള്ളിലെ വിഷമം കൊണ്ട് ഞാൻ അവനെ കെട്ടിപിടിച്ചു അങ്ങ് കരഞ്ഞു…

“എന്താടാ എന്ത് പറ്റി ” അവൻ വേവലാതിയോടെ ചോദിച്ചു…

“എടാ എന്ന് പറഞ്ഞു അവനെ ഞാൻ ഒന്ന് കൂടെ മുറുക്കി കെട്ടിപിടിച്ചു ” അവൻ എന്നെ പിടിച്ചു വണ്ടിയിൽ കയറ്റി…കൊണ്ട് പോയത് നേരെ വീട്ടിലേക്ക് ആണ്… വീട്ടിൽ വണ്ടി ചെന്നപ്പോൾ തന്നെ ആഫി ഇറങ്ങി വന്നു… താഴെ വീണു എന്റെ ദേഹത്ത് എല്ലാം മണ്ണായത് കണ്ട് അവൾ ഉമ്മിയെ വിളിച്ചു… ഉമ്മി ഇറങ്ങി വന്നു എന്നെ കണ്ടപ്പോൾ തന്നെ മുഖം വല്ലാതെ ആയി…അവർ മൂന്നും കൂടെ എന്നെ വീട്ടിനകത്തേക്ക് കയറ്റി അവിടെ ഇരുത്തി…

“എന്താടാ മോനെ എന്താ പറ്റിയെ ” ഉമ്മി എന്നോട് ചോദിച്ചു… ഞാൻ ഒന്നും പറയാതെ ആയപ്പോൾ ഉമ്മി വിവേകിനെ നോക്കി..

“ഇവൻ ഒന്നും പറയുന്നില്ല ഉമ്മ… ഞാൻ ആണേ അപ്പോൾ അവിടെ ഇല്ലായിരുന്നു…” വിവേക് പറഞ്ഞു…

“ഉമ്മ എനിക്ക് ഒന്ന് ഉറങ്ങണം..” ഞാൻ എന്റെ അവസ്ഥാ അവരോട് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…പക്ഷെ അവർ അവിടെ തന്നെ ഇരുന്നു… ഞാൻ പതിയെ കണ്ണുകൾ അടച്ചു കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഒന്നുകൂടെ ആലോചിച്ചു… വിഷമം മാറാൻ ആയി എനിക്ക് ഒന്ന് കരയണം എന്ന് ഉണ്ടായിരുന്നു… പക്ഷെ ഇവർ കൂടെ ഇരിക്കുന്നത് കൊണ്ട് കരയാൻ പറ്റില്ല… വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ ചാടി എഴുനേറ്റ് നേരെ ബാത്‌റൂമിലേക്ക് കയറി… ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്ന് അങ്ങ്

Leave a Reply

Your email address will not be published.