തലയുയർത്തിയിട്ട് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു ” എന്നാ പറ നീ ആ സ്പെഷ്യൽ ഡേ എന്താന്ന്?”
“ഹാപ്പി ബർത്ത് ഡേ ഡിയർ”
ഞാൻ അവളെ വിഷ് ചെയ്തത് കേട്ട് അനു അമ്പരന്ന് കൊണ്ട് ചോദിച്ചു “ഇന്നെന്റ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെയാ അറിഞ്ഞേ ആദി?”
” ഓ … അതോ അതൊക്കെ ഞാൻ അറിഞ്ഞു”
ഞാനൽപ്പം ജാഡയിട്ട് പറഞ്ഞ് കൊണ്ട് ചിരിച്ചു.
“ആദി കുട്ടാ പ്ലീസ് ….
എങ്ങനെ അറിഞ്ഞൂന്ന് ഒന്ന് പറയൂന്നേ” അനു എന്റെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് കൊഞ്ചിയാണിത് ചോദിച്ചത്.
“പറയാം … പറയാം wait” എന്ന് പറഞ്ഞ് നിറുത്തിയിട്ട് ഞാൻ അനൂന്റെ കണ്ണിൽ നോക്കി പറഞ്ഞു തുടങ്ങി:
“അന്ന് റേഷൻ കാർഡിന്റെ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തത് നിന്റെച്ഛൻ എന്റെ കൈയ്യിലല്ലേ സപ്ലൈ ഓഫീസിൽ കൊടുക്കാനായിട്ട് തന്നത് അതിൽ നിന്നാ നിന്റെ ഡേറ്റ് ഓഫ് ബർത്ത് എനിക്ക് കിട്ടീത്”
“ആഹാ … അത് കൊള്ളാലോ. എന്നിട്ട് താ എനിക്കുള്ള ബർത്ത്ഡേ ഗിഫ്റ്റെന്ന്” പറഞ്ഞ് അനു വലത്തെ കൈ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
” ഗിഫ്റ്റൊക്കെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് അതിനു മുൻപ് നീ കണ്ണൊന്ന് അടച്ചേ അനു കുട്ടീ”ന്ന് പറഞ്ഞതോടെ പെണ്ണ് ചിരിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ച് ഇരുപ്പായി.
ആ സമയം കൊണ്ട് ഞാൻ ഷർട്ടിന്റെ മേലെ ഇട്ടിരുന്ന ബ്ലേസറിന്റെ (ജാക്കറ്റ്) ഉള്ളിലുള്ള പോക്കറ്റിൽ നിന്നും അനൂനായി വാങ്ങിയ റിംഗ് ബോക്സിൽ നിന്നെടുത്ത് കൈയ്യിൽ പിടിച്ചിട്ട് “ഗിഫ്റ്റ് താന്ന്” പറഞ്ഞ് കൊണ്ട് ഉള്ളം കൈ നീട്ടി പിടിച്ച് നിന്നിരുന്ന അനൂന്റെ വലത്തെ കൈ ഞാൻ കമിഴ്ത്തി പിടിച്ചിട്ട് അവളുടെ ചുണ്ട് വിരലിൽ ഞാൻ മോതിരം കയറ്റി ഇട്ടു കൊടുത്തു അതോടെ അനു കണ്ണ് തുറന്ന് കൊണ്ട് എന്നെ നോക്കി ചിരിച്ചിട്ട് “താങ്ക്സ് കുട്ടൂസെ”ന്ന് പറഞ്ഞു. പെട്ടെന്ന് ഞാൻ പാർക്കിലെ തറയിലേയ്ക്ക് മുട്ടു കുത്തി നിന്നിട്ട് ഞാൻ അണിയിച്ച് കൊടുത്ത അനൂന്റെ മോതിരത്തിന് മേലെ ചുംബിച്ച് കൊണ്ട് ചോദിച്ചു:
“വിൽ യൂ മ്യാരീ മീ അനു?”
എന്റെ പ്രപോസൽ കണ്ട് ആകെ അമ്പരന്ന അനു എന്റെ കൈയ്യിൽ നിന്ന് അവളുടെ കൈ പിൻവലിച്ചിട്ട് മുഖം പൊത്തി ഇരുപ്പായി. ഇത് കണ്ടതോടെ ഞാനാകെ വല്ലാതായി. ഇവളെന്താ ഇങ്ങനെ പെരുമാറുന്നന്ന് ഞാൻ മനസ്സിൽ ആലോചിച്ച് മുട്ട് കുത്തി അനൂനെ നോക്കി നിൽക്കുമ്പോ മുഖത്ത് നിന്ന് കൈയ്യെടുത്ത അവൾ മുഖത്ത് ഗൗരവ ഭാവത്തോടെ എന്നെ നോക്കി കൊണ്ട് ബെഞ്ചിൽ നിന്ന് ചാടിയേഴ്ന്നേറ്റിട്ട് കുനിഞ്ഞ് എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് “യെസ് ഓഫ് കോസ്സ്” ന്ന് എന്റെ കണ്ണിൽ നോക്കി പറഞ്ഞു. അനു എനിക്ക് തന്ന മറുപടി കേട്ട് ആകെ ത്രില്ലടിച്ച ഞാൻ അവളുടെ കണ്ണിൽ നോക്കിയപ്പോ കണ്ണ് നിറച്ച് കൊണ്ട് അവളന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് നിൽപ്പായിരുന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല തറയിൽ മുട്ട് കുത്തി നിന്ന ഞാൻ പെട്ടെന്ന് എഴുന്നേറ്റിട്ട് അനൂനെ എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത്