“എനിക്ക് അപ്പോ നല്ല ബുദ്ധി തോന്നിയോണ്ടാ മഴ ചാറി തുടങ്ങീപ്പോ തന്നെ അവിടേയ്ക്ക് സ്ക്കൂട്ടറുമായി കേറി നിൽക്കാൻ തോന്നിയത്. കുറച്ചൂടെ മുന്നോട്ട് പോയിരുന്നെങ്കിൽ ഞാൻ മഴേല് നനഞ്ഞ് കുളിച്ചേനെ” അനു കുലുങ്ങി ചിരിച്ചു കൊണ്ടാണിത് എന്നോട് പറഞ്ഞത്.
“വീട്ടില് എന്ത് നുണ പറഞ്ഞാടി കളളി നീ ചാടിയേ?”
“അത് ഞാൻ കൃഷ്ണേടെ കൂടെ ഡ്രസ്സ് എടുക്കാൻ പോകുന്നെന്ന് പറഞ്ഞാ ചാടിയേ” അനു സീറ്റിലേയ്ക്ക് ചാരിയിരുന്ന് കൊണ്ട് പറഞ്ഞു.
“ഈ ഡ്രസ്സില് അനു കുട്ടി സൂപ്പർ ആയിട്ടുണ്ടല്ലോ ഡാ” അനൂന്റെ കവിളിൽ ഇടം കൈ കൊണ്ട് പിടിച്ച് വലിച്ചു കൊണ്ടാണ് ഞാനിത് പറഞ്ഞത്.
“ശരിക്കും?….
അമ്മയ്ക്കും അച്ഛനും ഈ ഡ്രസ്സ് ഞാൻ വാങ്ങിയപ്പോ തൊട്ട് ഇഷ്ടായിട്ടില്ല. എന്റെ ആദി കുട്ടന് ഇഷ്ടായല്ലോ എനിക്കത് മതി” അനു എന്റെ തോളിലേയ്ക്ക് അവളുടെ തല ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു.
” ഞാൻ വീട്ടീന്ന് ചാടിയത് എന്റെ ക്ലാസ്സ്മേറ്റ് ശരണിന്റെ ചേട്ടന്റെ കല്യാണത്തിന് പോവ്വാന്ന് പറഞ്ഞാ.
അതല്ലേ ഞാനിന്ന് ഈ ഗെറ്റപ്പിൽ” അനു എന്റെ ഡ്രസ്സിലേയ്ക്ക് നോക്കാൻ വേണ്ടിയാണ് ഞാൻ അനൂനോട് ഇങ്ങനെ പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അനു എന്റെ തോളിൽ നിന്ന് തലയുയർത്തി എഴുന്നേറ്റിട്ട് എന്നെ നോക്കി പറഞ്ഞു:
” വൗവ് …. ഈ ഡ്രസ്സില് ആദി കുട്ടൻ മാസ് ആയിട്ടുണ്ടല്ലോ. ഞാനിപ്പോഴാട്ടോ ശ്രദ്ധിച്ചുള്ളൂ” ന്ന് പറഞ്ഞ് അനു എന്റെ കവിളിൽ ചെറിയൊരു ഉമ്മ തന്നിട്ട് എന്റെ തോളിൽ വീണ്ടും തല ചേർത്ത് ഇരുന്നു. മഴ തിമിർത്ത് പെയ്യുന്നതിനാൽ കാറിന്റെ വൈപ്പർ നല്ല സ്പീഡിൽ വർക്ക് ചെയ്തിട്ടും റോഡ് കാണാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു വിധം ഡ്രൈവ് ചെയ്ത് കാർ അമ്പാട്ട്കാവിൽ എത്തിയപ്പോഴെയ്ക്കും അവിടെയൊന്നും മഴ പെയ്ത ഒരു ലക്ഷണവുമില്ല റോഡെല്ലാം നല്ല ഉണങ്ങി കിടപ്പുണ്ടായിരുന്നു. പോരാത്തതിന് രാവിലെ തെളിയുന്ന നല്ല വെയിലും. മഴ മാറിയതോടെ ഞാൻ കാറിന്റെ വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തി. അതോടെ പുറത്ത് നിന്ന് നല്ല കാറ്റു കാറിനകത്തേയ്ക്ക് കേറാൻ തുടങ്ങി. കാറ്റിൽ അനൂന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു. അവളത് കൈ കൊണ്ട് ഒതുക്കി വച്ചിട്ട് സീറ്റിൽ ചാരി ഇരുന്നിട്ട് പറഞ്ഞു:
“ദേ നോക്ക്യേ ആദി ഇവിടൊന്നും ഒരു തുള്ളി പോലും മഴ പെയ്തിട്ടില്ലാ നമ്മടെ അവടെ എന്ത് മഴയായിരുന്നല്ലെ?”