അനൂനോട് ഞാൻ ഉറക്കെ പറഞ്ഞു
“അനു… അച്ഛനൊക്കെ ജംഗഷനിലെത്തീട്ട്ണ്ട് ഇങ്ങോട്ടെയ്ക്കുള്ള വഴി ചോദിച്ച് വിളിച്ചതാ എന്നെ. നമ്മളോട് രണ്ട് പേരോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു.”
“ആദി … ഞാനിപ്പോ വരാം ഈ ജ്യൂസ് ഒന്ന് ഫ്രിഡ്ജിൽ വച്ചിട്ട് വരാം. നീ പോയി ഗേറ്റിൽ നിന്നോ ഞാൻ ദേ എത്തി” അനു തിടുക്കത്തിൽ പറഞ്ഞ് കൊണ്ട് പണി തുടർന്നു.
ഞാൻ വേഗം പുറത്തേക്കിറങ്ങി ഗേറ്റ് തുറന്നിട്ട് കൊണ്ട് അവരെയും കാത്ത് അക്ഷമയോടെ നിന്നു. ഒരു പത്ത് മിനിറ്റായപ്പോൾ ദുരേ നിന്ന് ഹോൺ മുഴക്കി കൊണ്ട് അതാ അച്ഛന്റ ബ്ലാക്ക് കളർ എൻഡവർ പതിയെ വരുന്നു. കാറ് കണ്ടതോടെ ഞാൻ കൈയ്യുയർത്തി കാണിച്ച് കൊണ്ട് നിന്നു എന്നെ കണ്ടതോടെ കാറൽപ്പം വേഗത്തിലോടിച്ച് എനിക്കരികിലെത്തി. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയപ്പോൾ മുന്നിലെ സീറ്റിൽ അമ്മയും അച്ഛനുമുണ്ടായിരുന്നു. പിറകിലെ സീറ്റിൽ അഞ്ജുവും അവരെന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു:
“വീട്ടുകാരൻ ഞങ്ങളെ കാത്ത് നിൽക്കാൻ തുടങ്ങീട്ട് കുറേ നേരമായോ?”
” ഏയ് അധികനേരമൊന്നും ആയിട്ടില്ല ഒരു 10 മിനിട്ട് ആയി കാണും. അച്ഛാ കാറ് അകത്തേയ്ക്ക് കയറ്റ്” വീടിന്റെ എതിർ വശത്ത് നിർത്തിയിരുന്ന കാറ് വീടിന്റെ കോംപൗണ്ടിലേയ്ക്ക് കയറ്റാൻ അച്ഛനോട് പറഞ്ഞിട്ട് ഞാൻ പോർച്ചിലേയ്ക്ക് കയറി. അച്ഛൻ കാർ ഓടിച്ച് വീടിന്റെ മുറ്റത്തേയ്ക്ക് കയറ്റിയതോടെ കാറിൽ നിന്ന് അവരെല്ലാം പുറത്തിറങ്ങി. കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് അനു ഓടി പിടച്ച് മുറ്റത്തെത്തി. അനൂ ചെന്ന് അമ്മയെ കെട്ടിപിടിച്ചിട്ട് ചോദിച്ചു: “അമ്മേ … യാത്രയൊക്കെ സുഖമല്ലായിരുന്നോ?”
” തൃശൂര് കുറേ നേരം ട്രാഫിക്ക് ബ്ലോക്കിൽ പെട്ടു അല്ലേൽ ഇതിലും നേരത്തെ എത്തിയേനെ. മോൾക്ക് സാരി നല്ല ചേർച്ചയുണ്ട്ട്ടോ ഇപ്പോ ശരിക്കും ഒരു വീട്ടുകാരിയായി.”
അമ്മ പറഞ്ഞത് കേട്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് അച്ഛനോട് പറഞ്ഞു: “വാ അച്ഛാ വന്ന കാലിൽ നിൽക്കാതെ കയറി വാ”
അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു:
“ഞാനിപ്പോ വരാം മോളെ ഒരു കാൾ വിളിച്ചിട്ട് വരാം” ന്ന് പറഞ്ഞ് കൊണ്ട് അച്ഛൻ ഗേറ്റിനു പുറത്ത് നിന്ന് ആർക്കോ വിളിക്കുന്നുണ്ടായിരുന്നു.
വീടിനകത്തേയ്ക്ക് കയറാതെ മുറ്റത്ത് നിന്ന് സംസാരം തുടരുന്നത് കണ്ട ഞാൻ സംസാരമൊക്കെ നോക്കി നിന്നിരുന്ന അഞ്ജൂനെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു:
“വാ അകത്തേയ്ക്ക് കയറ്. എന്നിട്ട് ബാക്കി പറയാലോന്ന് പറഞ്ഞ് അഞ്ജൂന്റെ തോളിൽ കൈയ്യിട്ട് അകത്തേയ്ക്ക് കയറി. തൊട്ട് പിറകിൽ അനു അമ്മയുടെ കൈ പിടിച്ച് അകത്തേയ്ക്ക് കയറി.
“അഞ്ജൂസ്സെ, നിയാസിക്കയും അമൃതേട്ടനും വരുന്നില്ലേ ഇങ്ങോട്ടെക്ക്?”
“ഇന്നലെ രാത്രി അവര് വന്ന് പറഞ്ഞു അവര് വേറെ ഒരു ദിവസം ഇങ്ങോട്ട് വരാന്ന്. ഇപ്പോ അവര് വരുന്നില്ലാന്ന് പറഞ്ഞ്”
അഞ്ജു പറഞ്ഞത് കേട്ട് ആകെ മൂഡ് ഓഫ് ആയ ഞാൻ അഞ്ജുന്റെ തോളിൽ