ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

“ദാ കൊണ്ടു വരുണു. നീ കൈ കഴുകി ഇരുന്നോ ആദി” അമ്മ അടുക്കളേന്ന് മറുപടി പറഞ്ഞു.

ഡൈനിംഗ് ടേബിളിൽ ഞാൻ ഇരുന്ന പാടെ അമ്മ അടുക്കളയിൽ നിന്ന് ഒരു കാസറോൾ കൈയ്യിലേന്തി വേഗത്തിൽ എന്റെടുത്തേയ്ക്ക് പാഞ്ഞു വന്നു. ഒരു മഞ്ഞൾ നിറത്തിലുള്ള സാരിയാണ് അമ്മേടെ വേഷം. “നീ ഇന്ന് നേരത്തെയാണല്ലോ? രാവിലെ തന്നെ എങ്ങോട്ടെയ്ക്കാ പോകുന്നേ?”

“എന്റെ ക്ലാസ്മേറ്റ് ശരണിന്റെ ചേട്ടൻറ കല്യാണമാ കൊടുങ്ങല്ലൂര് വച്ച്” ഞാൻ അപ്പോൾ വായിൽ വന്ന കള്ളം അമ്മ ചോദിച്ചതിനു മറുപടിയായി വച്ച് കാച്ചി.

” ഉം ” അമ്മ ഒന്ന് മൂളി കൊണ്ട് എന്റെ പ്ലേറ്റിലേയ്ക്ക് നല്ല ആവി പറക്കണ പുട്ടും കടലയും വിളമ്പി തന്നിട്ട് അടുക്കളയിലോട്ട് തന്നെ പോയി. പുട്ട് ഒരു വിധം കഴിച്ചെഴുന്നേറ്റ ഞാൻ കൈ കഴുകി കഴിഞ്ഞ് യാത്ര പറയാനായി അമ്മേനെ വിളിച്ചു അമ്മ അപ്പോൾ അടുക്കളയിൽ നിന്ന് ഉറക്കെ എന്നോട് പറഞ്ഞു ” ആദി എന്നാ നീ പൊയ്ക്കോ സൂക്ഷിച്ച് പോണെ ഡാ കൃഷ്ണ മാമയാ വിളിക്കുന്നെ നിന്നെ അന്വേഷിച്ചുട്ടോ അവനെന്ന്” പറഞ്ഞ് അമ്മ ഫോണിൽ സംസാരം തുടരുന്നത് ഞാൻ കേട്ടു.
കൃഷ്ണ മാമാ അമ്മേടെ അനിയനാണ് കക്ഷിയ്ക്ക് ദുബായിൽ ബിസിനസ്സാണ് ഇടയ്ക്ക് അമ്മേനെ വിളിക്കാറുണ്ട്. ഇപ്പോ നാട്ടിലേക്കൊക്കെ വന്നിട്ട് 3 കൊല്ലം ആയിട്ടുണ്ട്. എന്നെ വല്യ കാര്യമാണ് കക്ഷിയ്ക്ക്. ഇപ്പോൾ നേരമില്ലാത്തത് കൊണ്ടാ അല്ലേൽ അമ്മേനെ വിളിക്കുമ്പോഴെല്ലാം ഞാൻ അമ്മേടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി സംസാരിക്കാറുണ്ട്.

കാറിന്റ താക്കോലെടുത്ത് ചൂണ്ട് വിരലിൽ ഇട്ട് കറക്കി കൊണ്ട് ചൂളം അടിച്ച് കൊണ്ട് ഞാൻ ഉമ്മറത്തേയ്ക്കെത്തി. അപ്പോഴവിടെ എന്റെ പിതാശ്രീ കസേരയിലിരുന്ന് പേപ്പറ് വായിക്കുന്നുണ്ടായിരുന്നു പുള്ളിയെ കണ്ട മാത്രയിൽ കാറ് സഡൻ ബ്രേക്കിട്ട മാതിരി ഞാൻ ചൂളമടി നിർത്തിയിട്ട് ഉമ്മറത്തെ ഷൂ സ്റ്റാൻഡിൽ നിന്ന് ഷൂ എടുത്ത് കാലിൽ ഇടുന്നതിനിടെ അച്ഛൻ പേപ്പറിൽ നിന്ന് മുഖമുയർത്തി എന്നെയൊന്ന് നോക്കിയിട്ട് ചോദിച്ചു:

“രാവിലെ തന്നെ നീ എങ്ങോട്ടെയ്ക്കാ ആദി?”

“എന്റെ ക്ലാസ്സ്മേറ്റ് ശരണിന്റെ ചേട്ടന്റെ കല്യാണമാ അതിന് പോവ്വാ”
ഞാൻ ഭവ്യതയിൽ അച്ഛനോട് പറഞ്ഞു.

“നീ എങ്ങനെയാ പോകുന്നെ? നല്ല മഴയൊക്കെ വരാൻ പോകുന്നുണ്ടല്ലോ”
മഴ മേഘങ്ങൾ മൂടി ചുറ്റിലും ഇരുട്ട് പരന്നത് കണ്ടാണ് അച്ഛൻ എന്നോട് ഇങ്ങനെ ചോദിച്ചത്.

“കാറിനാ പോകുന്നത്. എന്റെ കൂടെ നിയാസും അമൃതുമൊക്കെ വരുന്നുണ്ട്”

“ഉം… സൂക്ഷിച്ച് പോ അധികം സ്പീഡിൽ ഒന്നും പോകണ്ടാ”
അച്ചൻ പേപ്പറിലേയ്ക്ക് വീണ്ടും ശ്രദ്ധ കൊടുത്ത് കൊണ്ട് പറഞ്ഞു.

“ശരി അച്ഛാ എന്നാ ഞാൻ ഇറങ്ങാണേ”
അച്ഛനോട് യാത്ര പറഞ്ഞിട്ട് ഞാൻ വേഗം കാറിനടുത്തേയ്ക്ക് നീങ്ങി.

കാർ സ്റ്റാർട്ട് ചെയ്ത് പോർച്ചിന് പുറത്തെത്തിയതോടെ മഴ തിമിർത്ത് പെയ്യാൻ തുടങ്ങി. ഗേറ്റിനു പുറത്തെത്തിയതോടെ കാർ ഒന്ന് നിറുത്തിയിട്ട് ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *