ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

ചേച്ചിയായിരുന്നു. അടുക്കളയിലെ പണികളൊന്നും തന്നെ അറിയാത്തത് കൊണ്ട് ഞാൻ നൈസായിട്ട് അവിടെ നിന്ന് മുങ്ങി.

അച്ഛനൊക്കെ വരുമ്പോഴെയ്ക്കും കാർ ഒന്ന് കഴുകി മിനിച്ചേക്കാം എന്ന് കരുതി ഞാൻ കാർ ഷാംമ്പു ഒക്കെ ഇട്ട് കാർ കഴുകി തുടങ്ങി. കാർ കഴുകി കൊണ്ടിരിക്കുന്ന സമയത്ത് ഒരു കാർ വന്ന് നിന്ന് അതിൽ നിന്ന് ആരോ ഡോർ തുറന്നിറങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ഞങ്ങളുടെ ആകെയുള്ള അയൽവാസി നസീമിക്കയും ഭാര്യ സാജിത ഇത്തയുമായിരുന്നു അത്.

“കാറിനെ കുളിപ്പിച്ച് സുന്ദര കുട്ടപ്പനാക്കാണോ ആദി ഇജ്ജ്”
നസീമിക്ക ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് എന്റെ അടുത്തേയ്ക്ക് വന്നു ഒപ്പം സാജിതത്തയും മോനും ഉണ്ട്. അവർ വന്നതോടെ ഞാൻ കാർ കഴുകൽ നിർത്തിയിട്ട് പറഞ്ഞു:
“ഇന്ന് നാട്ടീന്ന് അച്ഛനും അമ്മേം ഒക്കെ വരുണുണ്ട് അപ്പോ കാറിനെ ഒന്ന് കുളിപ്പിച്ച് സുന്ദരനാക്കാന്ന് കരുതി” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് അവരെ രണ്ടാളെയും അകത്തേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയ നസീമിക്ക സോഫയിൽ ഇരുന്നു സാജിതത്ത മോനെയും ഒക്കത്ത് വച്ച് അനൂനെ നോക്കി കിച്ചണിലേയ്ക്കും പോയി.

“ഞങ്ങളിന്ന് ഡ്രസ്സ് എടുക്കാൻ പോകായിരുന്നു വരണ ഞായറാഴ്ച ഓള്ടെ ഒരു കസിന്റെ മാര്യേജുണ്ട് അപ്പ പോണ വയി നിന്റെ വീട് കണ്ടിട്ട് പോകാന്ന് വെച്ച്”

” നസീമിക്കാനെ ഞാൻ അങ്ങോട്ട് വന്ന് കാണാൻ ഇരിക്കായിരുന്നു ഞാൻ ഇന്നലെ വൈകിട്ട് വന്നപ്പോ നിങ്ങള് ആരും ഉണ്ടായിരുന്നില്ല അവിടെ.”

” ഇന്നലെ വൈകീട്ട് ഓനെ ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടോയേക്കായിരുന്നു ഒരു ചെറിയ പനി”

” ആണോ … ഇപ്പോ മാറിയോ വാവേടെ പനി?”

“ഇന്ന് രാവിലെ തൊട്ട് പന്ച്ചിട്ടില്ല.”

” നസീമിക്ക ഞാൻ വന്നതെ നാളെയാ നമ്മ്ടെ വീടിന്റെ പാല് കാച്ചൽ ഒരു ചെറിയ ചടങ്ങായി വെച്ചേക്കണേ. ഇവ്ടെ ഞങ്ങൾക്ക് ആകെയുള്ള പരിചയക്കാര് നിങ്ങളാ നാളെ ഇത്താനേം മോനേം കൂട്ടി രാവിലെ ഇങ്ങ് എത്തിയേക്കണേ. 6 മണിയ്ക്കാട്ടോ”

” ഇൻഷാ അള്ളാ … രാവിലെ ഞമ്മള് ഇങ്ങോട്ടെത്തിക്കോളാന്നെ”
നസീമിക്ക പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഞങ്ങള് സംസാരിച്ച് കൊണ്ടിരിക്കുമ്പോ അനു എനിക്കും നസീമിക്കക്കും ജ്യൂസ് കൊണ്ട് വന്ന് തന്നിട്ട് എന്റെ അടുത്ത് സെറ്റിയിൽ വന്നിരുന്നു ആ സമയം സാജിതാത്ത ഇക്കാടെ മടിയിൽ മോനെ ഇരുത്തിയിട്ട് “വീട് കാണട്ടെന്ന്” പറഞ്ഞ് നീങ്ങി ഒപ്പം അനുവും ഇത്താനോടൊപ്പം കൂട്ട് പോയി. കുറച്ച് നേരം ഓരോന്നൊക്കെ സംസാരിച്ചിരുന്ന ഞങ്ങൾ “വീട് കണ്ടേക്കാം” ന്ന് ഇക്ക പറഞ്ഞതോടെ ഞാൻ ഇക്കാനെ വീടിന്റെ ഓരോ റൂമും ബാത്ത് റൂമും എല്ലാം കാണിച്ചു കൊടുത്തു. തിരിച്ച് ഹാളിലേയ്ക്ക് ചെല്ലുമ്പോ അനു സാജിതത്ത

Leave a Reply

Your email address will not be published. Required fields are marked *