ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

വീർപ്പിച്ചിരുന്നു. അത് കണ്ട് അനു ചായ ഗ്ലാസ്സുമായി എന്റെടുത്തേക്ക് വന്നിട്ട് ഗ്ലാസ്സ് എനിക്ക് നേരെ നീട്ടിയിട്ട് എന്റെ കാലിലേയ്ക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.

“അച്ചോടാ … പിണങ്ങല്ലെ വാവേ. അവര് വരുംന്നെ നിന്റെ വേതാളങ്ങളല്ലെ ആ 2 എണ്ണം” ന്ന് പറഞ്ഞ് ചിരിച്ചു.

“ഉം… വന്നാ മതിയായിരുന്നു”
കുടിച്ച് തീർത്ത ചായ ഗ്ലാസ്സ് അനൂന്റെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു:
“നമ്മുക്ക് രാവിലെ കഴിക്കാൻ എന്താ വാങ്ങണ്ടേ അനൂസ്സെ?”

” ചിക്കൻ നൂഡിൽസ് വാങ്ങ്. ഇന്ന് ഫുഡ് ഇത്തിരി വെറൈറ്റി ആയിക്കോട്ടെ”

” ഈ രാവിലെ തന്നെ അത് കിട്ടോന്നറിയില്ല. കിട്ടിയാ വാങ്ങിച്ചോണ്ട് വരാം ഞാൻ”
തിണ്ണയിൽ നിന്ന് താഴെയിറങ്ങിയിട്ട് ഞാൻ പറഞ്ഞു.

“എന്നാ വേഗം ചെല്ല്. വയറ് കത്തിയിട്ട് വയ്യ” പെണ്ണ് വയറ്റിൽ തടവിയിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു.

ബെഡ് റൂമിൽ ചെന്ന് ഉടുത്തിരുന്ന കൈലി മുണ്ട് മാറ്റി ഒരു ജീൻസും എടുത്തിട്ട് ഞാൻ പോർച്ചിലേയ്ക്കിറങ്ങി. അവിടെ നമ്മുടെ റെഡ് പോളോ കുട്ടൻ ശാന്തനായി കിടപ്പുണ്ട്. വണ്ടി എന്റെ കൈയ്യിൽ കിട്ടിയിട്ട് ഒരു മാസമായെങ്കിലും ഇത് വരെ നമ്പർ പ്ലേറ്റ് അടിച്ചിട്ടില്ല. അച്ചനോട് നമ്പറിനെ പറ്റി ചോദിച്ചപ്പോൾ അച്ഛനത് വരുമ്പോൾ കൊണ്ട് വരാംന്നാണ് പറഞ്ഞത്. നമ്പർ ഏതാന്ന് പ്രത്യേകം പറയണ്ട 8055 ഞങ്ങളുടെ വീട്ടിലെടുത്ത എല്ലാ കാറിന്റെം നമ്പർ ഇത് തന്നെയായിരുന്നു. അച്ഛന്റെ ഭാഗ്യ നമ്പറാണ് ഇതെന്നാണ് പുള്ളി പറയുന്നത്. സാൻട്രോ എന്റെ കൈയ്യിൽ കിട്ടിയപ്പോൾ ഞാൻ ഒന്ന് മൊഡേൺ ആക്കിയപ്പോൾ നമ്പർ പ്ലേറ്റും മാറ്റിയിരുന്നു. ഒറ്റ നോട്ടത്തിൽ എല്ലാരും നമ്പറിനെ വായിക്കുക ഇംഗ്ലീഷിൽ ബോസ് എന്ന് എഴുതിയ പോലെ ആയിരുന്നു.

അങ്ങനെ കാറിന്റെ ഭംഗി നോക്കി ഓരോന്ന് ആലോചിച്ച് നിന്ന ഞാൻ ചിന്തയിൽ നിന്നുണർന്നപ്പോ കാറുമെടുത്ത് വേഗം ജംഗ്ഷനിലേയ്ക്ക് വച്ച് പിടിച്ചു. അവിടെ റഹ്മത്ത് റെസ്റ്റോറന്റിൽ നിന്ന് കൊത്ത് പൊറോട്ടയും ബീഫും 2 പാർസൽ വാങ്ങി വീട്ടിലോട്ട് തിരിച്ചു. അനു പറഞ്ഞ ചിക്കൻ ഫ്രൈഡ് റൈസ് അവിടെ ഉണ്ടാകാത്തതിനാലാണ് ഇത് വാങ്ങിച്ചത്. വീട്ടിലെത്തിയ ഞാനും അനുവും പാർസൽ വാങ്ങിയ കൊത്ത് പൊറോട്ട കഴിച്ചെഴുന്നേറ്റിട്ട് വീട് വൃത്തിയാക്കാനും അവർ വരുമ്പോൾ കിടക്കാനായിട്ട് 2 ബെഡ് റൂമുകളും ഒരുക്കി. ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണം പാകം ചെയ്യാൻ വില്ലയുടെ കെയർ ടേക്കറായ സന്തോഷേട്ടനെ വിളിച്ചപ്പോൾ ഏർപ്പാടാക്കി തന്ന റാണി ചേച്ചി വന്നു. ഒരു 50 നോടടുത്ത് പ്രായമുണ്ട് റാണി ചേച്ചിയ്ക്ക് നല്ല ഐശ്വര്യമുള്ള മുഖം ഇരു നിറം മഞ്ഞയിൽ പൂക്കളുടെ ഡിസൈനുള്ള സാരിയാണ് വേഷം. ഞങ്ങളെ പരിചയപ്പെട്ട ശേഷം കക്ഷി അടുക്കളയിൽ പോയി പണി തുടങ്ങി. ഉച്ചയ്ക്ക് സദ്യയാണ് വയ്ക്കുന്നത് അതിനുള്ള സാധനങ്ങളെല്ലാം ഇന്നലെ വാങ്ങി വച്ചത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായി. അടുക്കളയിൽ അനു റാണി ചേച്ചിയോടൊപ്പം കറിയ്ക്ക് അരിയാനായി കൂടെ നിൽക്കേണ്ടിയേ വന്നുള്ളൂ ബാക്കി ചോറുണ്ടാക്കുന്നതും കറികളുണ്ടാക്കുന്നതെല്ലാം റാണി

Leave a Reply

Your email address will not be published. Required fields are marked *