ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

കെട്ടി പിടിച്ചത് ഇഷ്ടപ്പെടാത്ത പെണ്ണ് എന്റെ കൈയ്യിൽ അടിച്ച് കൊണ്ട്:
“വിടെന്നെ … നിനക്കെന്തേലും ആവശ്യത്തിനെന്നെ വേണം. അത് കഴിഞ്ഞാ നമ്മുക്ക് പിന്നെ പുല്ല് വിലയാ” ന്ന് ശബ്ദം ഇടറി പറഞ്ഞിട്ട് എന്റെ കൈ വീടിപ്പിക്കാനായി കൈയ്യിൽ പിച്ചി കൊണ്ടിരുന്നു.

“ഡീ ചേച്ചി പെണ്ണെ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാ രാവിലത്തെ ഫുഡ് ഉണ്ടാക്കാൻ. അല്ലാതെ ഞാനെന്റ മുത്തിനോട് അങ്ങിനെ കണ്ണീ ചോരയില്ലാതെ പറയൂന്ന് തോന്നുന്നുണ്ടോ. നീ എന്റെ കൂട്ടുകാരിയല്ലേ മോളെ”ന്ന് പറഞ്ഞ് ഞാൻ പിറകിൽ നിന്ന് പെണ്ണിന്റ കഴുത്തിൽ ഉമ്മ വെച്ചു.

ഞാൻ പറഞ്ഞത് കേട്ട് അനു ഒറ്റ തിരിയലിന് എന്റെ നേരെ തിരിഞ്ഞ് നിന്നിട്ട് എന്റെ കവിളിൽ ഒരുമ്മ തന്ന് കൊണ്ട് എന്റെ നെഞ്ചിൽ തല ചേർത്ത് നിന്ന് പറഞ്ഞു:
“എന്താണെന്നറീല്ല, മോനൂസിന്റെ കൂടെ കൂടീയേൽ പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരുണു അതേ പോലെ സങ്കടവും വരുന്നു”

“അച്ചോടാ … എന്റെ പെണ്ണുംമ്പിള്ള തനിയൊരു തൊട്ടാവാടിയാവണത് എനിക്കിഷ്ടല്ലാട്ടോ ഇടയ്ക്ക് നിന്റെ വായീന്ന് രണ്ട് തെറിയൊക്കെ കേൾക്കാൻ എനിക്കും ഇഷ്ടാന്നെ”ന്ന് പറഞ്ഞ് പെണ്ണിനെ ഞാനൊന്ന് ഇറുക്കെ പുണർന്നു.

“അതേ ചെക്കാ …. ഇനി മുതൽ ഞാൻ ദേഷ്യം വരുമ്പോ വിളിക്കൂട്ടോ നല്ല അസ്സൽ തെറി” അനു കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് എന്റെ കവിളിൽ പിടിച്ച് വലിച്ചു.

“നീ വിളിച്ചോടി ചക്കരെ നിനക്കെന്നെ എന്ത് വേണേലും പറയാനുള്ള അവകാശമുണ്ടല്ലോ പിന്നെയെന്താ വിളിച്ചാല്”

“അയ്യോ … ചായക്കുള്ള വെള്ളം തിളച്ചു തുടങ്ങി. മോനൂസ് …. ആ തിണ്ണയിലേക്കിരി ഞാനിപ്പോ ചായ തരാം” ന്ന് പറഞ്ഞ് കൊണ്ട് അവളെ പുണർന്ന് പിടിച്ച എന്റെ കൈയ്യിൽ പിടിച്ചു. അതോടെ ഞാനവളെ വിട്ട് കൊണ്ട് അടുക്കളയിലെ തിണ്ണയിലേയ്ക്ക് കേറി ഇരുന്നിട്ട്:

“അഞ്ജൂസ് മെസ്സേജ് അയച്ചിരുന്നു വീട്ടിൽ നിന്നിറങ്ങിയെന്നും പറഞ്ഞ്. കൂടെ അവള് അച്ഛന്റേം അമ്മേടെ കൂടെ നിൽക്കണ ഒരു ഡെൽഫിയും അയച്ചിട്ട്ണ്ട്’ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ആണോ … എന്നാ അവളെനിക്കും അയച്ച് കാണൂലോ മെസ്സേജ്. ഫോൺ ഞാൻ നോക്കീട്ടില്ല ഇന്ന്”

” നിയാസും അമൃതും വരാന്നാ പറഞ്ഞെ പക്ഷേ അവന്മാരെ വിളിച്ച് നോക്കീട്ട് കിട്ടണില്ല. അഞ്ജു ഓൺലൈനിൽ ഇല്ലാത്തോണ്ട് ചോദിക്കാനും പറ്റീല്ല” ഞാനൽപ്പം അസ്വസ്ഥതയോടെ പറഞ്ഞു.

” അവര് 2 പേരും വരും മോനൂ നീ വെറുതെ ടെൻഷനാകണ്ടാന്നേ” അനു ഗ്ലാസ്സിലേയ്ക്ക് ചായ പകർത്തുന്നതിനിടെ പറഞ്ഞു.

” വന്നില്ലെങ്കി ഞാനിനി ആ തെണ്ടികളെ വിളിക്കൂല നോക്കിക്കോ”
ഞാൻ കൊച്ചു കുട്ടികൾ പറയുന്ന പോലെ പിണക്കത്തിൽ പറഞ്ഞിട്ട് മുഖം

Leave a Reply

Your email address will not be published. Required fields are marked *