ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

സ്റ്റാൻഡിൽ വച്ചിരുന്ന മൊബൈലെടുത്ത് ഡാറ്റാ ഓൺ ചെയ്തപ്പോൾ ആദ്യം വന്നത് വീട്ടിൽ നിന്നിറങ്ങിയെന്ന് പറഞ്ഞ് അഞ്ജു അയച്ച മെസ്സേജും കൂടെ അമ്മയുടേം അച്ഛന്റേം ഒപ്പം നിൽക്കുന്ന അവളുടെ സെൽഫിയുമാണ് കണ്ടത്. അമ്മ പച്ച കരയോട് കൂടിയ സെറ്റ് സാരിയാണ് ഉടുത്തിരിക്കുന്നത്. അച്ഛൻ വെള്ള ലിനൻ ഷർട്ടും കസവ് മുണ്ടും അഞ്ജു ഒരു വെള്ള പട്ട് പാവാടയാണ് ഇട്ടിരിക്കുന്നത്.

“വി ആർ വെയ്റ്റിംഗ്” എന്ന് പറഞ് ഞാൻ അഞ്ജൂന് മറുപടി അയച്ചു. ഞാൻ മെസ്സേജയച്ചപ്പോഴെയ്ക്കും അവൾ ഓഫ്‌ലൈൻ ആയിട്ടുണ്ടായിരുന്നു. ഫോണിൽ ഞാനോരോന്ന് നോക്കി കൊണ്ടിരിക്കുമ്പോൾ അനു കുളി കഴിഞ്ഞ് വെള്ളം തലയിൽ നിന്ന് വലിയാനായി തോർത്ത് കെട്ടി വച്ച് ഒരു ചുവന്ന അംബ്രല്ലാ കട്ട് ചുരിദാറും ഇട്ട് പുറത്തിറങ്ങി. എന്നെ കണ്ട പാടേ പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു “മോനൂസ്സ്, കുളിച്ച് നല്ല സുന്ദര കുട്ടനായിട്ടുണ്ടല്ലോ?”

“അനൂസ്സിന് ഈ ഡ്രസ്സ് നല്ല മാച്ചാണ് ട്ടോ. ഇതന്ന് നമ്മള് തൃശ്ശൂര്ന്ന് എടുത്തതല്ലേ?”

“അന്ന് തൃശ്ശൂര്ന്ന് നീയല്ലേ എനിക്കിത് സെലക്ട് ചെയ്ത് തന്നെ. മോനൂസ്സെ, ഞാനൊരു കാര്യം പറഞ്ഞാ മോൻ ദേഷ്യപ്പെടരുതേ” ന്ന് പറഞ്ഞ് പെണ്ണെന്റ അടുത്ത് വന്നിരുന്നിട്ട് എന്റെ ഉള്ളം കൈയ്യിൽ പിടിച്ച് കൊഞ്ചി കൊണ്ടാണിത് പറഞ്ഞത്.

എന്തോ എന്നെ കൊണ്ട് വാങ്ങിപ്പിക്കാനാണ് കക്ഷിയെന്നെ സോപ്പിടുന്നതെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ കൈ ചേർത്ത് പിടിച്ചിരിക്കുന്ന അനൂന്റെ കൈയ്യിൽ നിന്ന് കൈ പിൻവലിച്ച് കൊണ്ട് പെണ്ണിനെയൊന്ന് പറ്റിക്കായി അൽപ്പം ഗൗരവത്തിൽ പറഞ്ഞു:
“കൊഞ്ചാതെ കാര്യം പറ പെണ്ണെ …”

“കുട്ടൂസ്സെ, രാവിലെ തന്നെ ഞാനാകെ ടയേഡായിരിക്ക്യാ. ഇന്നൊരു ദിവസം രാവിലത്തേയ്ക്ക് നമ്മുക്ക് കടയിൽ നിന്ന് വാങ്ങി കഴിച്ചാലോ?
പ്ലീസ് ….’

“ഇതിനായിരുന്നല്ലെ എന്നെ സോപ്പിട്ടെ? നടക്കൂല്ല മോളെ മര്യാദയ്ക്ക് നീ എന്തേലും ഉണ്ടാക്കാൻ നോക്ക്യേ വേഗം. വേണേൽ ഞാനും സഹായിക്കാം”
പെണ്ണിനെ ഒന്ന് കളിപ്പിക്കാൻ വേണ്ടിയാണ് ഞാനിങ്ങനെയൊക്കെ പറഞ്ഞത്. അനൂന്റെ തളർച്ച തോന്നുന്ന മുഖം കണ്ട് സത്യം പറഞ്ഞാൽ അവൾ പറഞ്ഞില്ലെങ്കിലും ഞാനിന്ന് രാവിലത്തെ ഭക്ഷണം പുറത്ത് നിന്ന് പാർസൽ വാങ്ങാൻ ഒരുങ്ങിയാണ് ഞാനിരുന്നത്.

“അടുക്കളയില് വന്നെന്നെ സഹായിക്കാനായിട്ട് മോന് വല്ലതും അറിയാമോ? അറ്റ് ലിസ്റ്റ് ഒരു ചായ എടുക്കാനെങ്കിലും? എന്നിട്ട് സഹായിക്കാന്ന്”
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അനു മുഖം വീർപ്പിച്ചിട്ട് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റിട്ടിതും പറഞ്ഞ് കൊണ്ട് അടുക്കളയിലേയ്ക്ക് പാഞ്ഞ് പോയി.

അനു പോയതിന്റെ പിറകെ തന്നെ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു. പെണ്ണപ്പോ ഗ്യാസ് സ്റ്റൗവിൽ ചായ പാത്രം എടുത്ത് വച്ച് ചായ എടുക്കാനായി വെള്ളം തിളപ്പിക്കാൻ വച്ചിട്ട് നിൽക്കായിരുന്നു. പതിയെ ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്ന് പെണ്ണിനെ പിറകെ നിന്ന് വട്ടം കെട്ടി പിടിച്ചു. ഞാൻ

Leave a Reply

Your email address will not be published. Required fields are marked *