ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് “വിളിക്കാം” ന്ന് പറഞ്ഞിട്ട് ചുണ്ടു കൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു. ഞാൻ ഉമ്മ വെക്കുന്ന പോലെ കാണിച്ചതിന് മറുപടിയായി അവൾ തിരിച്ചും ഉമ്മ വെക്കുന്ന പോലെ കാണിച്ചിട്ട് സ്കൂട്ടറുമായി അവളുടെ വീട്ടിലേയ്ക്ക് പോയി.
അവൾ പോകുന്നതൽപ്പം നേരം നോക്കി നിന്നിട്ട് ഞാൻ കാറുമായി എന്റെ വീട്ടിലേയ്ക്കും കയറി.
തിരിച്ചെത്തിയ ഞാൻ പോർച്ചിൽ കാർ പാർക്ക് ചെയ്ത് വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോൾ എല്ലാവരും ടീവിയുടെ മുൻപിലായിരുന്നു. എന്നെ കണ്ട പാടേ അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു:

“എങ്ങനെയുണ്ടായിരുന്നെടാ ഇന്നത്തെ കല്യാണം?”

“ആ… കൊള്ളായിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ഫുൾ വന്നിട്ടുണ്ടായിരുന്നു ഇന്നവിടെ കല്യാണത്തിന്” ഞാൻ അമ്മ ഇരിക്കുന്ന സോഫ സെറ്റിയിൽ പോയി ഇരുന്നിട്ട് മറുപടി പറഞ്ഞു.

“അവിടേയൊക്കെ ഉണ്ടായോ ഡാ ആദി ഇന്ന് മഴ?”
സിംഗിൾ സോഫാ സെറ്റിയിൽ ഇരുന്ന അച്ഛൻ എന്നോട് ചോദിച്ചു

“ഏയ് … അവിടെയൊക്കെ നല്ല വെയിലായിരുന്നു” ഞാൻ ഭവ്യതയിൽ അച്ഛനോട് പറഞ്ഞു.

“ഞങ്ങളിന്ന് നേരത്തെ കഴിച്ചു. നിനക്ക് ചോറ് എടുത്ത് വെക്കട്ടെ?” അമ്മ ടീവിയിൽ നിന്ന് കണ്ണെടുക്കാതെ എന്നോട് ചോദിച്ചു.

“ഓ…ഞങ്ങള് വരുന്ന വഴിക്ക് കഴിച്ചതാ അമ്മാ. അഞ്ജു എവിടെ അമ്മാ?”

“ഓ… നീ കഴിച്ചായിരുന്നല്ലേ ….
അവളിന്ന് വയറ് വേദനയാന്ന് പറഞ്ഞ് നേരത്തെ കേറി കിടന്നു”

“ഉറക്കം വരുന്നു. എന്നാ ഞാൻ പോയി കിടക്കട്ടെ”ന്ന് പറഞ്ഞ്” ഞാൻ ടീവി റൂമിൽ നിന്ന് സ്റ്റെയർ കയറി മുകളിലുള്ള എന്റെ റൂമിൽ എത്തി. വീട്ടിലുടുക്കാറുള്ള മുണ്ടും എടുത്ത് ഞാൻ ബാത്ത്റൂമിൽ ഒന്ന് ഫ്രഷ് ആവാൻ കയറി. 5 മിനിറ്റിനുള്ളിൽ കുളി കഴിഞ്ഞിറങ്ങിയ ഞാൻ ബെഡിൽ കേറി കിടന്നിട്ട് ഇന്ന് അനൂന്റെ കൂടെ ചിലവഴിച്ച സുന്ദര നിമിഷങ്ങൾ ആലോചിച്ച് കിടന്നെപ്പോഴൊ ഉറങ്ങി.

*~*~*~*~*~*~*~*~*

“മോനൂസ്സെ….. എഴുന്നേറ്റേ ഇന്നാണ്‌ട്ടോ അച്ഛനും അമ്മേം അഞ്ജൂ ഒക്കെ വരുന്നെ”ന്ന് പറഞ്ഞ് അനു എന്നെ കുലുക്കി വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്ക ചടവോടെ കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത്. ചുവരിൽ ചുവന്ന എൽ.ഇ.ഡി ലൈറ്റിൽ പ്രകാശിക്കുന്ന ഡിജിറ്റൽ ക്ലോക്കാണ്. അതിലപ്പോൾ സമയം 5.30 ആകുന്നേ ഉള്ളൂ. അനൂന്റൊപ്പം പുതിയ ഞങ്ങളുടെ വില്ലയിൽ താമസം തുടങ്ങിയതിൽ പിന്നെ ഞാനെഴുന്നേൽക്കുന്നത് 6.30 ഒക്കെ ആകുമ്പോഴാണ്. പതിവിന് വിപരീതമായി അവളെന്നെ വിളിച്ചെഴുന്നേൽപ്പിച്ചതിഷ്ടപ്പെടാത്ത ഞാൻ വീണ്ടും പുതപ്പ് മുഖത്തേയ്ക്ക് വലിച്ച് കേറ്റി ചെരിഞ്ഞ് കിടപ്പായി. ഇത് കണ്ട് ദേഷ്യം വന്ന അനു എന്നെ കുലുക്കി

Leave a Reply

Your email address will not be published. Required fields are marked *