ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

മാറിയിട്ട് കിതച്ചു. അനു സീറ്റിൽ നേരെ ഇരുന്നിട്ട് ഡ്രസ്സ് ഒക്കെ ഒന്ന് നേരെയാക്കിയിട്ട് കാറിനുള്ളിലെ ലൈറ്റ് ഒണാക്കിയിട്ട് കണ്ണാടിയിൽ നോക്കി മുടിയൊക്കെ ഒന്ന് നേരെയാക്കിയിട്ട് എന്റെ കൈയ്യിൽ ചിരിച്ച് കൊണ്ട് ഒരടി തന്നിട്ട് എന്നെ “വൃത്തികെട്ടവൻ” എന്ന് വിളിച്ചു.

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു: “ഇനി പിണങ്ങിയാൽ ഇത് പോലെ ഞാൻ പിടിച്ച് കിസ്സ് ചെയ്യും നോക്കിക്കോ” ന്ന് പറഞ്ഞ് ഞാൻ കാറിൽ നിന്നിറങ്ങിയിട്ട് അനു ഇരിക്കുന്ന ഭാഗത്തെ ഡോർ തുറന്നു പിടിച്ചു അതോടെ പെണ്ണ് എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ വലത് കൈ നീട്ടിയതോടെ അവളതിൽ പിടിച്ച് കാറിൽ നിന്നിറങ്ങി. ഒരുമിച്ച് റെസ്റ്റോറന്റിനകത്ത് കയറിയ ഞങ്ങൾ മുകളിലെ നിലയിൽ ഫാമിലി റൂംമിൽ പോയി ഇരുന്നു. വെയ്റ്റർ വന്ന് എന്താ കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു ഫുൾ പ്ലേറ്റ് ചിക്കൻ കുഴിമന്തി ഓർഡർ ചെയ്തു. ഒരു 10 മിനിറ്റിനകം സാധനം ഞങ്ങളിരിക്കുന്ന മേശയിലെത്തി ചിക്കന്റെ പീസ് ഞാൻ സ്പൂൺ കൊണ്ട് കട്ട് ചെയ്ത് അനൂന്റെ പ്ലേറ്റിൽ ഇട്ട് കൊടുത്തു. കക്ഷി നല്ല വിശപ്പിലായിരുന്നു അവളതൊക്കെ നന്നായി കഴിക്കുന്നുണ്ടായിരുന്നു. കഴിക്കുന്നതിനിടയിൽ ഞങ്ങൾ പരസ്പരം വാരി കഴിക്കുകയും ചെയ്തു. അവിടെ നിന്ന് കഴിച്ചിറങ്ങിയ ഞങ്ങൾ കാറിൽ കയറിയപ്പോ മുതൽ ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ പെണ്ണ് എന്റെ തോളിലേയ്ക്ക് തല ചേർത്ത് വച്ചിരുന്നിട്ട് പറഞ്ഞു:
“നമ്മുടെ കല്യാണം കഴിയുന്നത് വരെ ആദി കുട്ടൻ ഫ്രണ്ട്സിനോടൊപ്പം കറങ്ങാനൊക്കെ പോക്കൊ എനിക്ക് പ്രോബ്ലം ഒന്നൂല്ല. പക്ഷേ കല്യാണം കഴിഞ്ഞാ ആദി കുട്ടൻ എന്റെ മാത്രാ.”

ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോകുന്നതിന് പെണ്ണിന് പ്രശ്നമൊന്നുമില്ലാ എന്നറിഞ്ഞ സന്തോഷത്തിൽ എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ മൂർദ്ധാവിൽ ചുംബിച്ച് കൊണ്ട് “താങ്ക്സ് അനു കുട്ടീന്ന്” പറഞ്ഞു അത് കേട്ട് പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് സീറ്റിൽ ചാരി കിടന്ന് എന്റെ നേരെ മുഖം തിരിച്ച് കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ടിരുന്നു. അപ്പോഴെയ്ക്കും കാർ അനു രാവിലെ സ്ക്കൂട്ടർ പാർക്ക് ചെയ്ത മാവേലി സ്റ്റോറിന്റെ മുന്നിലെത്തിയിരുന്നു.
“ആദി… ഞാൻ വണ്ടിയെടുക്കട്ടെ അത് വരെ നീ പോകല്ലേന്ന് പറഞ്ഞ് കൊണ്ട് പെണ്ണെന്റ കവിളിൽ ഒരുമ്മ തന്നിട്ട് വേഗം കാറിൽ നിന്ന് ഡോർ തുറന്നിറങ്ങിയിട്ട് സ്കൂട്ടർ എടുക്കാൻ പോയി. അവൾ സ്കൂട്ടർ എടുത്ത് കൊണ്ട് എന്റെ സമീപം വന്ന് നിന്നപ്പോൾ ഞാൻ പറഞ്ഞു:

“അനു കുട്ടി… നീ മുന്നിൽ പൊക്കോ ഞാൻ നിന്റെ തൊട്ട് പിറകെ വരാം”

ഞാൻ പറഞ്ഞത് കേട്ട് അവളെന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് സ്കൂട്ടറുമായി മുന്നിൽ പോയി തൊട്ട് പിറകെ ഞാനും. കക്ഷി നല്ല സ്പീഡിലാണ് സ്ക്കൂട്ടർ ഓടിക്കുന്നത്. ഞങ്ങളുടെ വീടുകളുടെ മുന്നിലെത്തിയതോടെ പെണ്ണ് സ്കൂട്ടർ നിർത്തിയിട്ട് എന്നെ നോക്കി കൊണ്ട് ചിരിച്ച് കൊണ്ട് കൈ വീശി ടാറ്റ തന്നിട്ട് എന്നോട് ഉറങ്ങുന്നതിന് മുന്നേ വിളിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *