നനയാതെ ഇരിക്കാൻ അവൾ ഡ്രസ്സൽപ്പം ഉയർത്തി പിടിച്ചപ്പോഴാണ് പെണ്ണിന്റെ വെണ്ണ നിറമുള്ള കാലിൽ ചുറ്റി കിടക്കുന്ന സ്വർണ്ണ പാദസരം ഞാൻ ശ്രദ്ധിച്ചത്. കടൽ വെള്ളം തട്ടിയതോടെ അനൂന്റെ കാലിലെ പാദസരം തിളങ്ങുന്നത് കാണാൻ നല്ല രസമായിരുന്നു. ഞാനതിൽ നോക്കി അതിന്റെ ഭംഗി ആസ്വദിച്ച് നിൽക്കുമ്പോൾ അനു എന്റെ കൈയ്യിൽ പിടിച്ച് കുലുക്കി വിളിച്ചു:
“ആദി കുട്ടാ… എന്താ ഈ നോക്കുന്നേ?”
“അനു കുട്ടി കാലില് സ്വർണ്ണ പാദസരം ഇട്ടിട്ടുണ്ടായിരുന്നില്ലേ? ഞാനിപ്പോഴെ കണ്ടുള്ളൂ ഇത്”
അനൂന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.
“എങ്ങനെയുണ്ട് പാദസരം? കൊള്ളവോ ഞാനിട്ടിട്ട്?”
കാലിലെ പാദസരം കാണിക്കാനായി ഗൗൺൽപ്പം കൂടി ഉയർത്തി പിടിച്ച് കുലുങ്ങി ചിരിച്ചിട്ടാണ് പെണ്ണെന്നോടിത് ചോദിച്ചത്.
“കിടു ആയിട്ടുണ്ട് … അനു കുട്ടി പാദസരം ഇട്ടിട്ട്”
“ഇത് അച്ഛൻ ഇന്നലെ വാങ്ങി തന്നതാ എനിക്ക് ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട്”
“എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടാ ഈ പെണ്ണിനേയും ആ പാദസരത്തെയും” അനൂനെ കൈയ്യിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തി അനൂന്റെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു നാണത്താൽ ചിരിച്ച് കൊണ്ട് എന്റെ മുഖത്ത് നിന്ന് നോട്ടം തറയിലേയ്ക്ക് പായിച്ചു. പിന്നെ ഞാനും അനുവും കടലിൽ കാൽ നനച്ച് ഒരുമിച്ച് നിൽക്കുന്ന സെൽഫികളും പിന്നെ ഞങ്ങൾ ഓരോരുത്തരുടെയും ഫോട്ടോകളൊക്കെ എടുത്ത് ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു. അവസാനം അസ്തമയ സൂര്യനെ കണ്ടാണ് ഞങ്ങൾ അവിടെ നിന്ന് മടങ്ങിയത്. തിരിച്ച് ഞങ്ങൾ കാർ പാർക്ക് ചെയ്ത എറണാകുളം ബോട്ട് ജെട്ടിയിൽ മടങ്ങിയെത്തി. അവിടെ നിന്ന് കാറിൽ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു അപ്പോഴെയ്ക്കും ഇരുട്ടിയിരുന്നു. കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. കാറിൽ കേറിയ ഉടനെ ക്ഷീണം കാരണം ഉറക്കം പിടിച്ച അനു എഴുന്നേറ്റത് ഇടപ്പള്ളി എത്തിയപ്പോഴാണ്.
“കുട്ടൂസ്സെ…. ക്ഷീണം കാരണം ഞാനൊന്നൊറങ്ങി പോയി. നിനക്കെന്നേ ഒന്ന് വിളിച്ചൂടായിരുന്നോ?”
സീറ്റിൽ നിന്ന് നടു നിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ടാണവളിത് പറഞ്ഞത്.
” സീറ്റിൽ കിടന്നുറങ്ങണത് കണ്ടപ്പോ എനിക്ക് പാവം തോന്നി. അതാ ഞാൻ വിളിക്കാഞ്ഞെ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇന്നത്തെ ദിവസം അടിപൊളിയായിരുന്നല്ലേ ആദി? അങ്ങനെ നമ്മുടെ എൻഗേജ്മെന്റും നമ്മളങ്ങ് നടത്തി അല്ലേ ചെക്കാ?” പെണ്ണ് ചിരിച്ചു കൊണ്ട് ഞാൻ വിരലിൽ ഇട്ട് കൊടുത്ത മോതിരം പൊക്കി കാണിച്ചു കൊണ്ടാണിത് പറഞ്ഞത്.
“ഉം… കാര്യമൊക്കെ ശരിയാ. എൻഗേജ്മെന്റൊക്കെ നമ്മള് നടത്തി. ഇനി നീ