അനു മൊബൈലിൽ കുറേ എടുക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഫോർട് കൊച്ചി ബോട്ട് ജെട്ടിയിൽ ബോട്ട് അടുത്തതോടെ ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി ഡച്ച് പാലസ് ലക്ഷ്യമാക്കി നടന്നു. എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചാണ് അനു നടക്കുന്നത്. ഇപ്പോ ഞങ്ങളെ കണ്ടാൽ ഭാര്യ ഭർത്താക്കന്മാരാണെന്നെ കാണുന്നവർ കരുതു.
“അന്ന് ബൈക്കിൽ വന്നപ്പോ ദൂരം ഒന്ന് അറിഞ്ഞില്ലാ. ഇപ്പോ നടന്നിട്ട് എത്തണില്ലാലോ എന്റെ കുട്ടൂസെ”ന്ന് പറഞ്ഞ് അനു വെയിലേറ്റ് ക്ഷീണിച്ച് നിൽപ്പായി. അത് കണ്ടതോടെ ഞാൻ അനൂനോട് പറഞ്ഞു:
” ബോട്ട് ജെട്ടീടെ അവിടെന്ന് ഓട്ടോ വിളിക്കാന്ന് ഞാൻ പറഞ്ഞതല്ലേ മോളെ? നീയല്ലേ പറഞ്ഞെ കുറച്ച് ദൂരമല്ലേ ഉള്ളൂ നമ്മുക്ക് നടക്കാന്ന് പറഞ്ഞെ”
“അത് ഞാനപ്പോഴത്തൊരു ആവേശത്തില് പറഞ്ഞ് പോയതാ എന്റെ കുട്ടാന്ന്” പറഞ്ഞ് അനു അവിടെ കണ്ട ഒരു മരത്തിൽ ചാരി നിൽപ്പായി.
അനൂന്റെ നിൽപ് കണ്ട് പാവം തോന്നിയ ഞാൻ “ഞാനിപ്പോ വരാന്ന്” അനൂനോട് പറഞ്ഞിട്ട് ബോട്ട് ജെട്ടിയുടെ അവിടത്തെ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി തിരിഞ്ഞ് ഓടി.
“ആദി എവിടെ പോവ്വാ?” അനു പിറകെ നിന്ന് വിളിച്ചു ചോദിച്ചു.
“അനൂട്ടി നീ ഒരഞ്ച് മിനിറ്റ് ഇവിടെ നിൽക്ക് ഞാനിപ്പോ വരാന്ന്”ഞാൻ ഓട്ടത്തിനിടെ അവൾക്ക് മറുപടി കൊടുത്തു. അങ്ങനെ ഓട്ട്സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് അവിടെ കണ്ട ഒരു ബേക്കറിയിൽ കയറി ഒരു ബോട്ടിൽ തണുത്ത വെള്ളം വാങ്ങി ഞാൻ അനൂന്റെ അടുത്തേയ്ക്ക് ഓട്ടോയിൽ പോയി.. അനു നിൽക്കുന്നിടം ചൂണ്ടി കാട്ടി ഡ്രൈവറോട് അവിടെ നിറുത്തണമെന്ന് പറഞ്ഞു. ഞാൻ ഓട്ടോയിൽ തലയൊക്കെ പുറത്തിട്ട് ഇരിക്കുന്നത് കണ്ട് അനു എന്നെ നോക്കി കുലുങ്ങി ചിരിച്ചിട്ട് ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ നിർത്തിയ പാടെ ഞാൻ ചാടിയിറങ്ങിയിട്ട് അനൂന്റെ കൈയ്യിൽ പിടിച്ച് ” കേറടി കള്ളീന്ന്” പറഞ്ഞ് അവളെ കൈയ്യിൽ പിടിച്ച് അകത്തേയ്ക്ക് കയറ്റിയിട്ട് ഞാനും അവളോടൊപ്പം സീറ്റിൽ ചേർന്നിരുന്നിട്ട് കൈയ്യിലുണ്ടായിരുന്ന ഡ്രിങ്കിംഗ് വാട്ടർ ബോട്ടിൽ അനൂന് കൊടുത്തു. കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച് ദാഹം മാറ്റിയ അനു കുപ്പി എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു: “ആദി …വെള്ളം കുടിക്ക് ഓടി ക്ഷീണിച്ചതല്ലേ നീ”
അനൂന്റെ കൈയ്യിൽ നിന്ന് വെള്ള കുപ്പി വാങ്ങി കുടിച്ചിട്ട് ഞാൻ പെണ്ണിന്റെ തലയിലൊരു കിഴുക്ക് കൊടുത്തിട്ട് പറഞ്ഞു:
“നിന്നോട് ഞാൻ മര്യാദയ്ക്ക് ആദ്യമേ പറഞ്ഞതല്ലേ ഓട്ടോ വിളിക്കാന്ന് അപ്പോ നിനക്ക് ഒലക്കേമലെ ഓവർ കോൺഫിഡൻസ്. ഇതാണ് പറയണെ ഹസ്ബന്റ് പറയണത് കേൾക്കണംന്ന്” ഞാൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞിട്ട് അനൂനെ നോക്കി കണ്ണിറുക്കി കാണിച്ചു.