സ്പെഷ്യൽ സദ്യ ഓർഡർ ചെയ്ത ഞങ്ങൾ അത് കൊണ്ട് വരാനായി കാത്തിരുന്നു. ഞങ്ങൾ ഇരുന്നിരുന്നത് ഫാമിലി റൂമിൽ ആയിരുന്നതിനാൽ അവിടെ അത്യാവശ്യം പ്രൈവസിയൊക്കെ ഉണ്ടായിരുന്നു. തൊട്ടടുത്ത കസേരകളിൽ ചേർന്ന് ഇരുന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് ചേർന്നാണ് അവളിരുന്നത്.
ഞങ്ങൾ ഓർഡർ ചെയ്ത സ്പെഷ്യൽ സദ്യ വിളമ്പിയത് നല്ല അസ്സൽ വാഴയിലായിരുന്നു കുത്തരിയുടെ ചോറും 8 കൂട്ടം കറികളും കൂടെയുണ്ടായിരുന്നു. “പിറന്നാൾക്കാരിക്ക് എന്റെ വക ആദ്യ ഉരുള തരാംന്ന്” പറഞ്ഞ് എന്റെ ഇലയിലെ ചോറ് അനൂന് വാരി കൊടുത്ത് കൊണ്ടാണ് ആരംഭിച്ചത്. ഞാൻ രണ്ടുരള വായിൽ വച്ച് കൊടുത്ത് കഴിഞ്ഞപ്പോൾ അനൂ രണ്ടുരള എനിക്കും പിടി പിടിച്ച് വായിൽ വച്ച് തന്നു. ചോറും കറികൾക്കുമെല്ലാം നല്ല അസ്സല് രുചിയായിരുന്നു. പിന്നെ ഞങ്ങൾ അവരവരുടെ ഇലയിൽ നിന്ന് തന്നെയാണ് കഴിച്ചത്. രണ്ടാമത് ചോറ് വേണോന്ന് ചോദിച്ച് വെയ്റ്റർ വന്നപ്പോൾ ഞങ്ങൾ വേണ്ടാന്ന് പറഞ്ഞതോടെ ഉടനെ തന്നെ പാലട പായസം ഞങ്ങൾക്ക് ഗ്ലാസ്സിൽ ഒഴിച്ചു തന്നു. അത് കഴിച്ചെഴ്ന്നേറ്റ് വെയ്റ്റർക്ക് ടിപ്പും കൊടുത്ത് ബിൽ പേ ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി.
“ആദി കുട്ടാ… അടുത്ത പ്ലാൻ എന്താ? ഇനി നമ്മുക്ക് എങ്ങോട്ടാ പോവണ്ടേ?” കർച്ചീഫിൽ കൈ തുടക്കുന്നതിനിടെ അനു എന്നോട് ചോദിച്ചു.
“നമ്മുക്ക് ബോട്ടിൽ ഫോർട്ട് കൊച്ചിയ്ക്ക് പോയാലോ ഡാ?
നല്ല രസമായിരിക്കും ഉച്ചയ്ക്ക് അങ്ങനെ പോകാൻ” കാറിന്റെ ഡോർ തുറന്ന് പിടിച്ച് ഞാൻ അനൂനോട് ചോദിച്ചു.
“ആദി കുട്ടൻ പറയുന്ന പോലെ ചെയ്യാന്നെ” അനു എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്. അനു പോകാൻ സമ്മതമറിയിച്ചതോടെ ഞാൻ കാറ് ബോട്ട് ജെട്ടിയിലേയ്ക്കു വിട്ടു. അവിടെ പാർക്കിംഗിൽ കാറിട്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് അനൂനും എനിക്കുമുള്ള ടിക്കറ്റെടുത്ത് ബോട്ട് വരാനായി കാത്തിരുന്നു. ഒരു 10 മിനിറ്റിനുള്ളിൽ ബോട്ടെത്തി. ഉച്ച സമയമായതിനാൽ ബോട്ടിൽ തിരക്കൊന്നുമുണ്ടായിരുന്നില്ല. ബോട്ടിൽ അനു വിൻഡോ സൈഡിൽ ആണ് ഇരുന്നത്. അനൂന്റെ തോളിൽ കൈയ്യിട്ട് ഞാനും അവളോട് ചേർന്നിരുന്നു.
ബോട്ട് നീങ്ങി തുടങ്ങിയതോടെ നല്ല കായൽ കാറ്റ് ബോട്ടിനകത്തേയ്ക്ക് വീശുന്നുണ്ടായിരുന്നു. ഇപ്രാവശ്യം അനു മുടിയെല്ലാം ക്ലിപ്പിട്ട് വച്ചതിനാൽ മുടി പാറുന്നുണ്ടായിരുന്നില്ല. ബോട്ടിൽ കയറിയതിൽ അനു നല്ല സന്തോഷത്തിലായിരുന്നു. കയറിയപ്പോൾ മുതൽ പെണ്ണ് പുറത്തേക്ക് നോക്കി ഇരുന്നിട്ട്
“ആദി … ദേ അത് നോക്ക്യേ എന്ത് രസാണല്ലേ ആ വലിയ ഷിപ്പ് കാണാനെന്നൊക്കെ” പറഞ്ഞ് എന്നെ തോണ്ടി കൊണ്ടിരുന്നു .
” അത് കൊള്ളാംന്ന്” അവൾക്ക് മറുപടി കൊടുത്തിട്ട് ഞാൻ അനൂന്റെ വലത്തെ കൈ തലം എന്റെ കൈയ്ക്കുള്ളിൽ ചേർത്ത് പിടിച്ചിരുന്ന് അനൂന്റെ കിളി കൊഞ്ചലുകൾ ആസ്വദിച്ചു കൊണ്ടിരുന്നു. ദൂരെയായി കാണുന്ന പഴയ ബ്രിട്ടീഷ് കാലത്ത് പണിത പഴയ കെട്ടിടങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങൾ