പാക്കുകളിലായി ലെയ്സും പ്രിങ്കിംൾസും ഒക്കെ വാങ്ങി തിരിച്ച് അനൂന്റെ അടുത്തേയ്ക്ക് നടന്നു. ഞാൻ ചെല്ലുമ്പോൾ പെണ്ണ് മൊബൈലെടുത്ത് പിടിച്ച് നോക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്ന് ചെല്ലുന്നത് കണ്ട് അനു ചിരിച്ചിട്ട് “വേഗം വാ ” ന്ന് പറഞ്ഞു.
ഞാൻ ചെന്നയുടനെ കൈയ്യിലിരുന്ന ഒരു ഫ്രൂട്ടിയുടെ ബോട്ടിൽ അനൂന് കൊടുത്തു. കിട്ടിയ ഉടനെ അവളത് പൊട്ടിച്ച് ഒറ്റ വലിക്ക് കുടിക്കുന്നുണ്ടായിരുന്നു. ഞാൻ എനിക്കായി വാങ്ങിയ ബോട്ടിൽ തുറന്ന് ഞാനും കുടിച്ചു. എന്റെ കൈയ്യിലിരുന്ന സ്നാക്ക്സ് പാക്കറ്റ് “ഇതാ പിടിക്കെ”ന്ന് പറഞ്ഞ് ഞാനവളുടെ മടിയിൽ വച്ച് കൊടുത്തു. പെണ്ണത് അപ്പോൾ തന്നെ പൊട്ടിച്ച് കഴിക്കുന്നുണ്ടായിരുന്നു. എന്റെ കൈയ്യിലിരുന്ന ലെയ്സ് പാക്കറ്റ് പൊട്ടിച്ച് കഴിക്കുന്നതിനിടെ ഞാൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു:
“അനു കുട്ടി… നമ്മൾ സെൽഫി എടുക്കുന്ന സമയത്ത് ആൾക്കാരെന്തൊക്കെയാ പറഞ്ഞ് കൊണ്ട് പോയതെന്ന് നീ കേട്ടായിരുന്നൊ?”
“എന്താ പറഞ്ഞെന്ന് ഞാൻ ശ്രദ്ധിച്ചില്ലാടാ. ആൾക്കാരെന്ത്
കമന്റ്സാ പറഞ്ഞെ?” അനു പുഞ്ചിരിച്ച് കൊണ്ട് എന്നോട് ചോദിച്ചു.
“നമ്മളീ അടുത്തെങ്ങാണ്ട് കല്യാണം കഴിഞ്ഞ കപ്പിൾസാന്ന് തോന്നുന്നെന്നാ പറഞ്ഞെ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു എന്റൊപ്പം ചിരിച്ച് കൊണ്ട് പറഞ്ഞു:
“ശ്ശോ…. എനിയ്ക്ക് വയ്യ നമ്മളെ രണ്ടിനേം കണ്ടാ ഈ അടുത്ത് കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണായിട്ടൊക്കെ തോന്നൂലേ”
“അതേന്നെ … നിന്റെ ഈ ഗൗൺ ടൈപ്പ് ഡ്രസ്സും കഴുത്തിൽ കിടക്കണ 2 റിംഗ് ഡിസൈൻ മാലയും കൈയ്യിൽ ഞാനിട്ട മോതിരമൊക്കെ കണ്ടാൽ ആരും അങ്ങനെയേ കരുതത്തുള്ളൂന്നെ”
“ശരിയാ” അനു കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലേക്കും ഡ്രസ്സിലേയ്ക്കും നോക്കി കൊണ്ട് പറഞ്ഞു.
അങ്ങനെ കായൽ കാറ്റേറ്റ് അനുവുമായി കൊഞ്ചി കുഴഞ്ഞ് നേരം പോയതറിഞ്ഞില്ല. വാച്ചിലേയ്ക്ക് നോക്കിയപ്പോൾ സമയം 1.30 ആകുന്നു. സമയം കണ്ടതോടെ ഞാൻ ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് അനൂന്റെ കൈയ്യിൽ പിടിത്തമിട്ട് കൊണ്ട് പറഞ്ഞു:
“അനൂട്ടി …. നമ്മുക്ക് കഴിക്കണ്ടേ?
സമയം നോക്കിയേന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ കെട്ടിയ വാച്ച് അവൾക്ക് നേരെ ഉയർത്തി കാട്ടി. അതോടെ അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് എഴുന്നേറ്റു. നടന്ന് ഞങ്ങൾ കാറിന് അരികിലെത്തി. കാറിന്റെ കീലെസ്സ് എൻട്രി റിമോർട്ടിൽ കാർ ഓപ്പൺ ചെയ്യുന്നതിനിടെ ഞാൻ ചോദിച്ചു:
“എന്താ നമ്മുക്ക് കഴിക്കണ്ടേ വെജ് മതിയോ അതോ നോൺ വെജോ?”
“ഇന്ന് നമ്മുക്ക് സദ്യ കഴിക്കാന്നേ. ഇന്നെന്റ പിറന്നാളല്ലേന്ന്” പറഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ കാറിൽ കേറി ഇരുന്നു.
കാറുമായി നേരെ ‘ഗോകുൽ ഊട്ട് പുര റെസ്റ്റോറന്റി’ലേയ്ക്ക് പോയ ഞങ്ങൾ അവിടെ കാർ പാർക്ക് ചെയ്തിട്ട് റസ്റ്റോറന്റിനകത്തേയ്ക്ക് കയറി. അവിടത്തെ