ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

നിർത്തിയിട്ടവളെ വട്ടം കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു:
“എന്റെ ജീവിതാവസാനം വരെ നിനക്ക് തണലായി നല്ലൊരു കൂട്ടായി ഞാനുണ്ടാകും ട്ടോ പെണ്ണെന്ന്” പറഞ്ഞ് ഞാനവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ അനു എന്റെ തോളിൽ കൈയ്യിട്ടെന്നെ കെട്ടി പിടിച്ച് നിന്നിട്ട് :
“എന്റെ ആദി കുട്ടന്റെ എല്ലാമെല്ലാമായി ഇനി ഞാനും കൂടെയുണ്ടെന്നെന്ന്” ശബ്ദം ഇടറി പറഞ്ഞിട്ട് പെണ്ണ് തേങ്ങി കരയാൻ തുടങ്ങി.

“എന്തിനാ അനു കുട്ടി നീ കരയുന്നേ?”

“ഉം…ഹും” എന്ന് മൂളിയിട്ട് പെണ്ണ് വീണ്ടും കരഞ്ഞ് കൊണ്ടിരുന്നു. പാർക്കിലേയ്ക്ക് വേറെ ആളുകൾ വന്ന് വന്ന് തുടങ്ങിയ അവരുടെ സംസാരം കേട്ട് തുടങ്ങിയതോടെ ഞാൻ അനൂന്റെ തോളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു:

“അനു കുട്ടി ദേ ആളുകള് വന്ന് തുടങ്ങിയിട്ടുണ്ട്. നീ കരച്ചിൽ നിർത്തിയിട്ട് കാര്യം പറയെടാ” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ കരവലയത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയിട്ട് ഞാൻ അനൂന്റെ കവിളിലേയ്ക്കൊലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അവളെ പിടിച്ച് ഇരുമ്പ് ബെഞ്ചിലേക്കിരുത്തി ഒപ്പം ഞാനും ഇരുന്നു.

“ഓരോന്ന് ആലോചിച്ചിട്ട് എനിക്ക് പേടിയാവുണു ആദി” അനു കണ്ണീർ തുടച്ച് കൊണ്ട് ഏങ്ങലടിച്ച് കൊണ്ടാണിത് പറഞ്ഞത്.

“ആവശ്യമില്ലാതെ നീ ഓരോന്ന് ആലോചിച്ച് വെറുതെ ടെൻഷനാവണത് എന്തിനാ എന്റെ അനു കുട്ടി?”

“നമ്മുക്കൊരുമിച്ച് ജീവിക്കാൻ പറ്റുമോന്നൊക്കെ ആലോചിച്ചിട്ടാ ആദി ഞാൻ” അനു പറയാൻ വന്നത് മുറിച്ച് കൊണ്ട് വീണ്ടും വിതുമ്പി കൊണ്ടിരുന്നു.

അനൂന്റെ മുഖം ഞാനെന്റ രണ്ട് കൈകൾ കൊണ്ടും കോരിയെടുത്തു കൊണ്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു: “എന്റെ തൊട്ടാവാടി പെണ്ണെ … എന്ത് വന്നാലും നമ്മളൊരുമിച്ച് ജീവിക്കും ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ”
ഞാൻ പറഞ്ഞത് കേട്ട് അനു അവളുടെ മുഖത്ത് ഞാൻ ചേർത്ത് പിടിച്ചിരുന്ന കൈയിൽ ചേർത്ത് പിടിച്ച് കൊണ്ട്: “ആദി ഒരു മിനിറ്റേ” ന്ന് പറഞ്ഞിട്ട് അവളുടെ ഇടത്തെ കൈയ്യിൽ കിടന്ന ചുവന്ന കല്ലോടു കൂടിയ മോതിരം ഊരി കൊണ്ട് എന്റെ നേരെ നീട്ടി കൊണ്ട് അനു പറഞ്ഞു:
“ആദി, നീ വലത്തെ കൈ ഒന്ന് നീട്ടിയേ”

ഞാൻ വലത്തെ കൈ നീട്ടിയതോടെ അവളെന്റ ചൂണ്ടു വിരലിൽ അവളാ മോതിരം അണിയിച്ചിട്ട് അതിൽ നോക്കി കൊണ്ട് പറഞ്ഞു:
“ആദി, ഇനി മുതൽ നീ എന്റെ സ്വന്തമാ ഞാൻ നിന്റെ മാത്രവും”

അനു പറഞ്ഞത് കേട്ട് ത്രില്ലടച്ച എനിക്കവളെയൊന്ന് കെട്ടി പിടിക്കാൻ തോന്നി പക്ഷേ അപ്പോഴെയ്ക്കും പാർക്കിൽ തിരക്ക് ആയി തുടങ്ങിയത് കാരണം ഞാനവളെ എന്നിലേയ്ക്ക് ചേർത്തിയിരുത്തിയിട്ട് അനൂന്റെ കണ്ണിൽ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു ഒന്നും മിണ്ടാതെ. കുറേ നേരം അതേ ഇരിപ്പിരുന്ന എന്നെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് “ആദീ…. ഇവിടിരുന്ന് ബോറഡിക്കുണു നമ്മുക്ക് നടക്കാംന്ന്” അനു പറഞ്ഞതോടെയാണ് ഞാൻ അവളുടെ കണ്ണിൽ നിന്നുള്ള നോട്ടം മാറ്റിയത്. എന്നെ കൈയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച അനു “വാ നമ്മുക്ക് മറൈൻ ഡ്രൈവിന്റെ അവിടേയ്ക്ക് പോവ്വാന്ന്” പറഞ്ഞിട്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് എന്നോടൊട്ടി നടന്ന് കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *