“ഏതു രീതിയിലാണ് മൈ ലോർഡ് ഈ കേസിന്റെ ഗതി തിരിഞ്ഞത്…..അടുത്ത രണ്ടു പേരെ കൂടി ചോദ്യം ചെയ്‌താൽ മാത്രമേ കോടതിക്ക് അത് ബോധ്യമാകുകയുള്ളൂ…..മൈ ലോർഡ്….
“ഒബ്ജക്ഷൻ സസ്റ്റൻഡ്…..
മിസ്റ്റർ ജി കെ….താങ്കൾക്ക് നേരിട്ട മാനഹത്യക്ക് എന്റെ കക്ഷിക്ക് വേണ്ടി ഞാൻ ക്ഷമാപണം നടത്തുകയാണ്…..അതെന്റെ കക്ഷിയുടെ അറിവില്ലായ്മ കാരണം സംഭവിച്ചതാണ്,,,….അതിനു പ്രായശ്ചിത്തമായി താങ്കൾക്ക് എന്തെങ്കിലും നഷ്ടപരിഹാരമായി നൽകണെമങ്കിൽ കോടതി അനുവദിക്കുകയാണെങ്കിൽ അതും നൽകാൻ എന്റെ കക്ഷി സന്നദ്ധയാണ്……
“വേണ്ടാ പ്രിയ സ്നേഹിതാ…..ഒന്നുവല്ലെങ്കിലും ഞാൻ നിരപരാധിയാണെന്ന് പറയുവാൻ ആ സഹോദരി മനസ്സ് കാട്ടിയില്ലേ…അത് മാത്രം മതി…..
ബഹുമാനാപ്പെട്ട കോടതി ഈ കേസിൽ മൂന്നാം പ്രതി ചേർത്തിരിക്കുന്ന ശ്രീ ഷബീറിനെ ചോദ്യം ചെയ്യുവാൻ അനുവദിക്കണം എന്നഭ്യർത്ഥിക്കുന്നു….
പ്രൊസീഡ്…..
ഷബീർ ജി കെ ഇറങ്ങി കഴിഞ്ഞപ്പോൾ വിസ്താര കൂട്ടിലേക്ക് കയറി…ഷബീറിന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു……എന്നാലും ജോൺസൺ വക്കീൽ പഠിപ്പിച്ച കാര്യങ്ങൾ മനസ്സിൽ ഉരുവിട്ട്…..
മിസ്റ്റർ ഷബീർ…നിങ്ങളും എന്റെ കക്ഷിയും തമ്മിലുള്ള ബന്ധം…..
“എന്റെ ഭാര്യാ സഹോദരിയാണ്…..
“അതിനുമപ്പുറം…..നിങ്ങൾ എന്റെ കക്ഷിയെ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടോ……
“ഇല്ല…ജോൺസൺ വക്കീലിനെ നോക്കി പറഞ്ഞു…..ജോൺസൺ വക്കീൽ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു……അതെ ഇനി തനിക്കും പിടിച്ചു കയറാം….കുറ്റ സമ്മതം നടത്തിയാൽ വേലൂരിനെ പേടിച്ചു പറഞ്ഞു പോയാൽ എല്ലാം തകിടം മറിഞ്ഞേനെ…..
“മിസ്സിസ് ആലിയ ഈ പറഞ്ഞത് ശരിയാണോ…..വേലൂർ ചോദിച്ചു…..
“അതെ…..ഞാൻ വീണ്ടും ചേട്ടത്തിയുടെ മറുപടി കേട്ട് ഞെട്ടി…പിന്നെ നിങ്ങളെന്തിനാണ് ഇവരെ നിങ്ങളുടെ മൊഴിയിൽ ഉൾകൊള്ളിച്ചത്…..
“സത്യം അവർക്കു പറയാൻ കഴിയും എന്നുള്ളത് കൊണ്ടാണ്….സാർ…..ആലിയ പറഞ്ഞു…..
“അതെ സത്യം…അതിവർക്കേ പറയാൻ കഴിയൂ….ബി ലോർഡ്…..
ജഡ്ജ് തലയാട്ടി…..
“നിങ്ങളും നിങ്ങളുടെ ഭാര്യ വീട്ടുകാരുമായുള്ള അടുപ്പം എത്രത്തോളം….ഉണ്ടായിരുന്നു…..
“എന്റെ ഒരു വീടുപോലെ ആയിരുന്നു….ഷബീർ പറഞ്ഞു…..
“നിങ്ങളുടെ അളിയൻ….സുനീരുമായി…..വേലൂർ ചോദിച്ചു….
“നല്ല ബന്ധമാണ്…
“നിങ്ങളുടെ അളിയൻ സുനീരും നിങ്ങളുടെ ഭാര്യ മാതാവുമാമായി……
“നല്ല ബന്ധമായിരുന്നു….
“അല്ലല്ലോ മിസ്റ്റർ ഷബീർ…നീണ്ട പതിമൂന്നു വര്ഷക്കാലത്തോളം അവർ തമ്മിൽ മിണ്ടാട്ടം ഉണ്ടായിരുന്നോ?