അളിയൻ ആള് പുലിയാ 31 [ജി.കെ]

Posted by

…വല്ലവന്റെയും പേരിൽ കിടക്കുന്ന വസ്തുവും പുരയും അവൾക്ക് എഴുതികൊടുക്കുമെന്നു…..

ശരണ്യയും ഒന്നും മനസ്സിലാകാതെ പകച്ചു നോക്കി….

“എല്ലാം ശരിയാകും….പോരെ…..ജനപക്ഷത്തിന്റെ മുദ്രാവാക്യം പോലെ….അളിയാ ജി കെ ആണ് നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥി….ഇനി അളിയൻ വലിയ ആളല്ലേ….സുനീർ പറഞ്ഞിട്ട് ഷബീറിനോട് പറഞ്ഞു…..അളിയാ ഇവരെ ഒന്നാക്കിയിട്ടു പോരെ….നീ പോന്നോടീ ഫാരി…..എന്നിട്ടു കയ്യിലിരുന്ന  പേഴ്സിൽ നിന്നും രണ്ടു അഞ്ഞൂറിന്റെ നോട്ടെടുത്ത് ആലിയക്ക് കൊടുത്തു ….

“ഞാനില്ല…..ഞാൻ ഇവിടെ നിൽക്കുകയാ …അവൾ എന്നെ നോക്കി പറഞ്ഞു…..

ഇവനെന്താ ഇത്ര പെട്ടെന്ന് ചേട്ടത്തിയോട് ഒരു അനുകമ്പ എന്നാലോചിക്കാതെ ഇരുന്നില്ല….

പോകുന്ന വഴിയിൽ ആലിയയും ഷബീറും തമ്മിൽ ഒന്നും മിണ്ടിയില്ല….ശരണ്യ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു ….പിള്ളേരും  ഉണ്ടായിരുന്നു കൂടെ….മരടിൽ എത്തിയപ്പോൾ ഷബീർ വണ്ടിയിൽ നിന്നുമിറങ്ങാതെ ഇരുന്നു…..

“ഇറങ്ങുന്നില്ലേ അനിയാ…..

“ഇല്ല…ഇനി അങ്ങ് തിരിച്ചു പോകണ്ടേ…..

“ഊം….എത്ര പറഞ്ഞാലും നിങ്ങളുടെ ഉള്ളിൽ നന്മ മാത്രം ആഗ്രഹിക്കുന്ന മനസാണെന്നു അറിയാൻ വൈകി പോയി….തെറ്റുകൾ ചെയ്തു…..എല്ലാത്തിനും പ്രായശ്ചിത്തം വേണം….ഈ ജീവിതം തന്നെ ബാരി അനിയന്റെ ദാനം ആണ്….അല്ലെങ്കിൽ….ആ വക്കീലിനെ എനിക്ക് വേണ്ടി ഏർപ്പാടാക്കിയിരുന്നില്ലെങ്കിൽ ഞാൻ വിധി കാത്തു കഴിയുന്ന ഒരു കുറ്റവാളിയായി ജയിലിൽ കഴിയേണ്ടി വന്നേനെ….

“കഴിഞ്ഞത് ഒക്കെ കഴിഞ്ഞു….നമ്മുക്ക് പതിയെ സംസാരിക്കാം….ദേ…ശരണ്യ കാത്ത് നിൽക്കുന്നു….ഷബീർ പറഞ്ഞു…..

“ഇക്കാ…..അങ്ങനെ വിളിക്കുന്നോണ്ട് കുഴപ്പമില്ലല്ലോ അല്ലെ….എനിക്ക് മൊബൈൽ നമ്പർ ഒന്ന് തരാവോ….എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാല്ലോ…..ശരണ്യ പറഞ്ഞു….

“ഷബീർ അവന്റെ മൊബൈൽ നമ്പർ നൽകി…..ആലിയെയും ശരണ്യയും ഫ്‌ളാറ്റിലേക്ക് കയറി…..

ലിഫ്റ്റിനരികിലേക്ക് ചെന്നപ്പോഴാണ് ലിഫ്റ്റിന് മുന്നിലായി അത് ഒട്ടിച്ചിരിക്കുന്നത് ആലിയ കണ്ടത്…..വരുന്ന ഇരുപതിനകം എല്ലാവരും നഷ്ടപരിഹാരമായി ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന ഇരുപത്തിയഞ്ചു ലക്ഷം കൈപ്പറ്റാനും അതോടൊപ്പം ഇരുപത്തിയൊന്നിന് ഫ്‌ളാറ്റ്‌ ഒഴിയുവാനും….ഇരുപത്തിരണ്ടിനു ഫ്‌ളാറ്റ്‌ ഡിമോളിഷ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവും…..ആലിയക്ക് തല ചുറ്റുന്നത് പോലെ തോന്നി….അതാകണം ഫ്‌ളാറ്റിൽ ആകെ ഒരു ശ്മശാന മൂകത…അവൾ സെക്യൂരിറ്റി ഗേറ്റിലേക്ക് നോക്കി….ഇപ്പോൾ സെക്യൂരിറ്റിയും പരിവാരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *