അളിയൻ ആള് പുലിയാ 31 [ജി.കെ]

Posted by

അളിയൻ ആള് പുലിയാ 31

Aliyan aalu Puliyaa Part 31 | Author : G.KPrevious Part

 

 

വേലൂർ ആലിയയുടെ അടുത്തേക്ക് ചെന്ന്….നിങ്ങൾക്ക് ആ നിൽക്കുന്ന ജി കെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജി കെയെ അറിയുമോ….

അറിയാം….ആലിയ മറുപടി പറഞ്ഞു….

“എങ്ങനെ അറിയാം….വേലൂർ തിരക്കി….

“ബാംഗ്ലൂരിൽ വച്ച് ബാരിയോടൊപ്പം കണ്ടിട്ടുണ്ട്…..ആലിയ പറഞ്ഞു….എന്റെ മനസ്സിൽ ഒരായിരം ബോംബ് ഒരുമിച്ചു പൊട്ടിയത് പോലെ തോന്നി…..ഇവർ സുഹൈലിനോട് പറഞ്ഞത് തന്നെ കോടതിയിലും പറയുന്നു….അതെ അയാൾ ആ വേലൂർ ഇപ്പോൾ വലിച്ചിഴച്ചു എല്ലാം എന്നിലാക്കും….ഒന്നാം പ്രതി സ്ഥാനത്തേക്ക് ഞാൻ വരും….തീർന്നു..ഓരോന്ന് ഒതുങ്ങുമ്പോൾ മറ്റൊന്നായി തല പൊക്കുകയാണോ…ഞാൻ ജോൺസൺ വക്കീലിനെ നോക്കി….അയാളും പഴുതുകൾ ഒന്നും കിട്ടാതെ മൂക്കിന് തുമ്പിൽ വിരൽ വച്ചുകൊണ്ടിരിക്കുകയാണ്……

നോട്ട് ദി പോയിന്റ് ബി ലോർഡ്….ജി കെ എന്ന ഈ വ്യക്തിയെ ആലിയ എന്ന എന്റെ കക്ഷി ബാരി എന്ന രണ്ടാം പ്രതിസ്ഥാനത്തു പേര് ചേർക്കപ്പെട്ട വ്യക്തിയോടൊപ്പം ബാംഗ്ലൂരിൽ വച്ച് കണ്ടു…..

ഇനി ശ്രീ ജി കെയേയും ക്രോസ്സ് വിസ്താരം ചെയ്യാൻ അനുവദിക്കണം….യുവർ ഓണർ….

“യെസ് പ്രൊസീഡ്….

“മിസ്റ്റർ …ജി കെ…ജനപക്ഷം പാർട്ടിയുടെ സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ നിന്നും ജനവിധി തേടുന്നു…അല്ലെ….

“അതെ….

അമ്പലപ്പുഴയിലേക്ക് വരുവാൻ കാരണം…..

“ഒരുപാട് ഉറക്കം കെടുത്തിയ സുഹൃത്തുക്കളെ സമ്മാനിച്ച നാടാണ് അമ്പലപ്പുഴ…..അപ്പോൾ അവിടെ വന്നു ഒരു മാറ്റം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ….ജി കെ സരസമായി പറഞ്ഞിട്ട് എന്നെ നോക്കി…എന്റെ ശിരസ്സ് താനെ താഴ്ന്നു…..

“ആട്ടെ ആ നിൽക്കുന്ന ആലിയ എന്ന സ്ത്രീയെ അറിയുമോ?

“അറിയാം…എന്റെ മകൾ ആര്യക്കൊപ്പം പഠിക്കുന്ന ഫാരി എന്ന മകളുടെ അമ്മയാണ് എന്നാണു എനിക്കുള്ള പരിചയം….

“അതിലപ്പുറം…..എന്തെങ്കിലും….

“അങ്ങനെയാണ് എന്നെ പരിചയപ്പെടുത്തിയത്…..

“ആര്….

“ശ്രീ.ബാരി…..ജി കെ പറഞ്ഞു….

ഞാൻ ഒന്ന് കൂടി തളർന്നു…..

“അത് പോകട്ടെ….നിങ്ങളും ബാരിയും തമ്മിലുള്ള ബന്ധം….

“പിരിയാനാകാത്ത മറക്കാനാകാത്ത ബന്ധമാണ് ബാരി എനിക്ക് സമ്മാനിച്ചത്….അത് തന്നെ….

Leave a Reply

Your email address will not be published.