വെച്ച ക്ലാസുമുണ്ട്. തലയിൽ ലഹരി കയറിയപ്പോഴാണ് അയാൾ ഓർമ്മകളിലേക്ക് പോയത്. കോരി ചൊരിയുന്ന മഴയിലേക്ക് ഇറങ്ങി പോയ കനിയുടെ രൂപം അയാളെ ഈപ്പോഴും വേദനിപ്പിക്കാറുണ്ട്. കനിയെ ഓർത്തപ്പോൾ അവളെ ഒന്ന് വിളിക്കണമെന്ന് അയാൾക്ക് തോന്നി. അയാൾ ഫോൺ എടുത്ത് വിളിച്ചു.
“ഹലോ.. ” കനിയുടെ ശബ്ദം
“കനി…. എപ്പടിയിർക്ക് … സൗക്യം താനെ..?”
“ആമാ… നീങ്കെ എപ്പടി..?”
“നല്ലാർക്ക് ചെല്ലം…”
“ഇപ്പൊ എങ്കെ… കോളേജിലിരുക്കർകള…?”
“ഇന്നേക്ക് അനുവുടെ ബർത്ത് ഡേ… നാനും ജെനിയും അനുവും ഇങ്കെ ഒരു ടൂർ വൻതിരിക്കെ…”
“മ്മ്… ഇങ്കെ എപ്പോ വരും…”
“അടുത്ത വാരം വരാ ചെല്ലം..”
അയാൾ ഫോൺ വെച്ചിട്ടും അവളുടെ ഓർമകളിൽ നിന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. ചുരുട്ടിന്റെ കനമുള്ള പുക അയാൾ അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു. നല്ല തണുപ്പുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ഇരുട്ട് വീണ് തുടങ്ങിയിരുന്നു. ആ സമയം ജെനി തൊട്ടടുത്ത കസേരയിൽ വന്നിരുന്നു.
“എന്താ ചേട്ടായി ഒരു ആലോചന..?” ജെനി ചോദിച്ചു. അയാൾ അത് കേട്ടേകിലും മറുപടി ഒന്നും പറഞ്ഞില്ല. ഒരു തവണ കൂടെ ചുരുട്ട് വലിച്ചു. കസേരയിലേക്ക് ചാരി തല മുകളിലേക്ക് ഉയർത്തി വെച്ച് പുക ഊതി വിട്ടു. കുപ്പിയിൽ നിന്നും വന്ന ഭൂതത്തെ പോലെ അയാളുടെ വായിൽ നിന്നും പുക മുകളിലേക്ക് ഉയർന്ന്, കോടമഞ്ഞുകൾക്കിടയിൽ ലയിച്ച് ഇല്ലാതായി.
“നല്ല തണുപ്പാണല്ലോ ചേട്ടായി….” ജെനി പിന്നെയും പറഞ്ഞു.
“ഞാൻ പഴയ ഓരോ കാര്യങ്ങൾ ഓർക്കുകയായിരുന്നു…” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
“എന്ത് കാര്യങ്ങൾ..?” ജെനി സംശയത്തോടെ ചോദിച്ചു. അൽപനേരം അയാൾ മൗനം പൂണ്ടു.
“നമ്മുടെ പഴയ തറവാടും അപ്പച്ചനും നീയും ഞാനും പിന്നെ… കനിയും….” അയാൾ പറഞ്ഞു നിർത്തി.
“നിങ്ങൾ ഇപ്പോഴും ആ തമിഴത്തി പെണ്ണിനെ ആലോചിച്ച് ഇരിക്കാണ്ണല്ലേ..?” ജെനിയുടെ മുഖം ചുവന്നു. ദേഷ്യത്തിൽ അവൾ പറഞ്ഞു.
“ഹേയ്… അന്നത്തെ ഓരോന്ന് ഓർത്തപ്പോൾ അവളേം ഓർത്തു അത്രേ ഒള്ളു..” തന്റെ വായിൽ നിന്നും വന്ന അമളി ഓർത്ത് അയാൾ പറഞ്ഞു.
“അവളെ മറക്കാനല്ലേ ചേട്ടായി എന്നെ തന്നെ ഞാൻ നിങ്ങൾക്ക് തന്നത്… എന്നിട്ടും ഇപ്പോഴും നിങ്ങൾ അവളെ ഓർത്ത് ഇരിക്കാണല്ലേ..?” ജെനി ദേഷ്യം പിടിച്ച് ചാടി