നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]

Posted by

ദേഷ്യത്തോടെ രൂപേഷ് ചോദിച്ചു.

ആൻ്റിയും നീതുവും ഞെട്ടിയത് ഒരുമിച്ചായിരുന്നു.

നീതുവിൻ്റെ കൂടെ വേറൊരു സ്ത്രീയെ പെട്ടെന്ന് കണ്ടപ്പോൾ രൂപേഷും ഒന്നു പകച്ചു .. ടർക്കി ഉടുത്ത് നിൽക്കുന്നതിൻ്റെ ചമ്മൽ കാരണം പെട്ടെന്ന് അകത്തേക്കു ഉൾ വലിഞ്ഞു.

“അയ്യോ .. ചെല്ല് മോളെ .. ഭർത്താവിന് ചായ ഇട്ടു കൊടുക്കു .. നമുക്ക് വൈകിട്ട് കാണാം ..”

“ചേട്ടൻ ബാങ്കിൽ പോകാനുള്ള തിരക്കിലാണ് അതു കൊണ്ടാ ട്ടോ .. ”
ജാള്യതയോടെ നീതു പറഞ്ഞൊപ്പിച്ചു.

“അതിനെന്താ ചെല്ല് മോളെ .. ഈ തിരക്കും ബഹളവും ഒക്കെ എല്ലാ വീട്ടിലും എല്ലാ രാവിലെയും ഉള്ളതാണ് ”

“ആൻ്റി .. അങ്കിളിനെ കണ്ടില്ലല്ലോ .. വൈകിട്ട് ചേട്ടൻ ബാങ്കിൽ നിന്ന് വരുമ്പോഴേക്കും രണ്ടാളും കൂടെ ഇങ്ങോട്ട് ഒന്നു ഇറങ്ങൂ .. ഇന്നത്തെ നിങ്ങളുടെ ഡിന്നർ ഇവിടുന്ന് ആക്കാം ”

“അങ്കിൾ അകത്താണ് മോളെ ഞങ്ങൾ വൈകിട്ട് അങ്ങോട്ട് വരാം ”

ആൻ്റിക്ക് ബൈ പറഞ്ഞിട്ട് നീതു വന്നപ്പോഴേക്കും രൂപേഷ് ഡ്രസ്സ് ചെയ്തു കഴിഞ്ഞിരുന്നു .

കിച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് അപ്പോഴും കഴിഞ്ഞിട്ട് ഉണ്ടായിരുന്നില്ല.

വീട്ടിൽ നിന്നും കാസറോളിൽ ആക്കി കൊണ്ടു വന്ന ദോശ കഴിക്കുന്നതിനിടെ നീതു കൊണ്ടു വെച്ച കട്ടൻ ചായയും കുടിച്ചു കൊണ്ട് രൂപേഷ് പറഞ്ഞു …

“രാവിലെ തന്നെ മാനഹാനി ആണല്ലോ നീതൂസ്സെ .. അപ്പുറത്തെ വീട്ടിലെ കിളവിയുടെ മുൻപിൽ ടർക്കി ഉടുത്ത് ചെന്ന് നാണം കെട്ടു .. ഇപ്പൊ ദേ പാൽ ഒഴിക്കാത്ത ഊള കട്ടൻ ചായയും ”

“ഉവ്വ് .. ഞാനാ.. ആ ആൻ്റിയുടെ മുന്നിൽ നാണം കെട്ടത് .. ഇങ്ങനെയാണോ വല്ലവരുടെയും മുൻപിൽ വച്ച് എന്നോട് സംസാരിക്കുന്നത് .. എന്തായാലും ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട് അവിടെ ആൻറിയും അങ്കിളും മാത്രമേയുള്ളൂ .. ആ തഹസിൽദാരുടെ മോളെ പോലെയുള്ള തെറിച്ച പെണ്ണുങ്ങൾ ഒന്നുമില്ല ”

“ദേ .. പിന്നെയും തുടങ്ങി .. ഒരു തഹസിൽദാരുടെ മോൾ .. എൻ്റെ ദൈവമേ ഏത് നശിച്ച സമയത്താണോ എന്തോ അന്ന് ആ ജനലിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ ആ പെണ്ണ് അവിടെ നിന്നത് ”

എത്രയും വേഗം രംഗം കാലിയാക്കാൻ തിടുക്കത്തിൽ ബാക്കിയുള്ള ദോശ കൂടി വായിലേക്ക് കുത്തി കേറ്റി കൊണ്ട് രൂപേഷ് പറഞ്ഞു.

സത്യത്തിൽ അത് കണ്ട് നീതുവിന് ചിരിയാണ് വന്നത് .. പാവം രൂപേഷ് ഏട്ടൻ .. ഏട്ടനെ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആ പെണ്ണിൻ്റെ കാര്യം താൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *