നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]

Posted by

ഈ മനസ്സിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട്.

ബാങ്കിലേക്ക് പോകാനായി കാറിലേക്ക് കേറിയിട്ട് രൂപേഷ് പറഞ്ഞു ..

“നീതൂസ്സേ .. വണ്ടിക്ക് ഒരു ചെറിയ മിസ്സിങ് ഉണ്ട് .. രാവിലെ ഇങ്ങോട്ടേക്ക് വന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചു .. വൈകുന്നേരം ബാങ്കിൽ നിന്നും നേരത്തെ ഇറങ്ങുകയാണെങ്കിൽ ഹോണ്ടയുടെ ഷോറൂമിൽ ഒന്ന് കേറ്റി കാണിച്ചേക്കാം ..”

“അയ്യോ രൂപേഷ് ഏട്ടാ .. വൈകിട്ട് ഞാൻ അപ്പുറത്തെ ആൻറിയേയും അങ്കിളിനെയും ഡിന്നറിന് ക്ഷണിച്ചിട്ടുണ്ട് .. നേരത്തെ ഇങ്ങ് വന്നാൽ മാത്രം മതി .. ഫുഡ് എന്തെങ്കിലും ഞാൻ സ്വിഗി വഴി ഓർഡർ ചെയ്തോളാം .. കാർ നമുക്ക് നാളെ കാണിക്കാം ഷോ റൂമിൽ ”

“ഓക്കേ .. എങ്കിൽ അങ്ങനെ ആയിക്കോട്ടെ .. ആ എയർഫോഴ്സ് അങ്കിളിനെ വിശദമായി ഒന്ന് പരിചയപ്പെടുകയും ചെയ്യാം .. വല്ലപ്പോഴും ഒന്ന് കമ്പനി കൂടണമെങ്കിൽ ക്വാട്ട അന്വേഷിച്ച് ഇനി എങ്ങും പോകണ്ടല്ലോ ”

ഇതേ സമയം .. പുതിയ താമസക്കാരുടെ വീട്ടിൽ.

“ദേ .. അപ്പുറത്തെ വീട്ടുകാർ നാട്ടിൽ പോയിട്ട് തിരികെ വന്നിട്ടുണ്ട് .. നമ്മളെ വൈകിട്ട് ഡിന്നറിന് വിളിച്ചിട്ടുണ്ട് ”

“ഇത്ര പെട്ടെന്ന് നീ അവരുമായി പരിചയമായോ ?”
നര കയറിയ കഷണ്ടി തല തടവി പ്രഭാകരൻ ചോദിച്ചു.

“നല്ല കൂട്ടരാണ് .. അവിടുത്തെ ചെറുക്കന് ബാങ്കിലാണ് ജോലി , പിന്നെ ..”

തുടർ വിശേഷങ്ങൾ പറയാൻ തുടങ്ങിയ വിജയശ്രീയെ വിലക്കിക്കൊണ്ട് അയാൾ ചോദിച്ചു ,

“എന്നിട്ട് നമ്മുടെ എല്ലാ കാര്യങ്ങളും നീ അവരോട് പോയി വിളമ്പിയോ ?”

“അങ്ങനെ പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ നമുക്കുള്ളത് .. ”

ഒരു നിമിഷം ഇരുവർക്കുമിടയിൽ മൗനം മാത്രം ആയി ..

( തുടരും …. )

Leave a Reply

Your email address will not be published. Required fields are marked *