നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]

Posted by

“ആൻ്റി .. ഇങ്ങോട്ടേക്ക് താമസിക്കാൻ വരാൻ കാരണം .. ഭർത്താവിന് ഇവിടെ ആണോ ജോലി ..?”
ഉള്ളിലെ ജാള്യത മറച്ച് അല്പം മടിയോട് കൂടെ നീതു ചോദിച്ചു.

“ഹസ്ബൻഡ് എയർഫോഴ്സ് റിട്ടയേർഡ് ആണ് .. ഞങ്ങളുടെ വീട് പാലായിൽ ആയിരുന്നു .. ഒരേ ഒരു മകനെ ഉള്ളൂ അവൻ യുകെയിൽ സെറ്റിൽഡ് ആയത് കൊണ്ട് അവൻ്റെ നിർബന്ധ പ്രകാരം തറവാട്ട് വീട് വിറ്റ് അവന് കാശ് കൊടുത്തിട്ട് ഞങ്ങൾ മരടിൽ ഒരു ഫ്ലാറ്റ് മേടിച്ചിരുന്നു .. ആ ഫ്ലാറ്റ് ആണ് ഇപ്പോൾ ഗവൺമെൻ്റ് പൊളിച്ച് കളഞ്ഞത് ”

അത് പറയുമ്പോൾ അവരുടെ കണ്ണ് നിറയുന്നത് നീതു കണ്ടു .. ഒരു നിമിഷം അവളുടെ മനസ്സിലേക്ക് അന്ന് ടിവിയിൽ ലൈവ് കണ്ട തകർന്നു വീഴുന്ന ഫ്ലാറ്റുകളുടെ ദൃശ്യം ഓടിയെത്തി .. നമ്മുടേതല്ലാത്ത ഫ്ലാറ്റുകൾ തകർന്നു വീഴുന്നത് എന്ത് ആവേശത്തോടെയാണ് അന്ന് കണ്ടത്. ഇപ്പോഴിതാ ഒരു മുൻപരിചയമില്ലാത്ത ഒരു പാവം സ്ത്രീ തൻ്റെ മുന്നിൽ നിന്നു കൊണ്ട് അതോർത്ത് കണ്ണ് നിറയ്ക്കുന്നു. അന്ന് എത്ര പേരുടെ സ്വപ്നങ്ങളാണ് തകർന്നത്.

“ഇവിടെ ആരൊക്കെ ഉണ്ട് …?”
പതിഞ്ഞ ശബ്ദത്തിലുള്ള അവരുടെ ചോദ്യമാണ് നീതുവിനെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

“ഇവിടെ ഞാനും എൻ്റെ ഹസ്ബൻഡും രണ്ടു കുട്ടികളും .. ഞങ്ങളുടെ വീട് കായംകുളത്താണ് , ചേട്ടൻ ഇവിടെ ഒരു നാഷണലൈസ്സിഡ് ബാങ്കിലാണ് വർക്ക് ചെയ്യുന്നത്.. ”

“ഞങ്ങൾ വന്നിട്ട് ഒരാഴ്ചയായി ഇവിടെയെങ്ങും ആരെയും കണ്ടിരുന്നില്ല ”

“ആൻ്റി … ഞങ്ങള് നാട്ടിൽ ഒന്നു പോയിരുന്നു .. രണ്ടാഴ്ച അവിടെ നിന്നിട്ട് ഇന്ന് വെളുപ്പിന് എത്തിയതേയുള്ളൂ.. ഇളയ കുഞ്ഞിന് നാല് വയസ്സുണ്ട്, അവനെ നാട്ടിൽ ചേട്ടൻ്റെ അച്ഛൻ്റെയും അമ്മയുടെയും കൂടെ നിർത്താൻ വേണ്ടി പോയതാണ് .. മൂത്ത ആൾക്ക് ഓൺൈലൈൻ ക്ലാസ്സ് നടക്കുന്നതു കൊണ്ട് അവനെെ ഇങ്ങ് കൊണ്ട് വന്നു ..”

” ഓ .. അത് ശെരി …”

” ഇവിടുത്തെ അങ്കിൾ ഒരു സംഗീത പ്രിയൻ ആണെന്ന് തോന്നുന്നു .. രാവിലെ പാട്ട് വച്ചിരിക്കുന്ന ശബ്ദം കേട്ടു ”

അവരുടെ വീട്ടിലേക്ക് വിരൽ ചൂണ്ടി കൊണ്ട് നീതു ചോദിച്ചു.

“റിട്ടയേഡ് ലൈഫ് അല്ലേ .. എന്തെങ്കിലും എൻജോയ്മെൻറ് വേണമല്ലോ .. ഇവിടെ ഈ എഫ് എം ഒക്കെ ഉണ്ടെങ്കിലും പുള്ളിക്കാരന് അതിലൊന്നും ഒരു താല്പര്യമില്ല .. പഴയ കുറച്ച് കാസറ്റുകളുടെ കളക്ഷൻ ഉണ്ട് അതു വെച്ച് പാട്ട് കേൾക്കുന്നതാണ് ഇപ്പോഴത്തെ മെയിൻ ഹോബി ”
ഒരു ചെറു പുഞ്ചിരിയോടെ ആൻ്റി പറഞ്ഞു.

“നീതു .. നീ ചായ ഇട്ടില്ലെ ഇത് വരെ .. ”

ബാത്റൂമിൽ നിന്നും ഒരു ടർക്കി ഉടുത്ത് ഇറങ്ങി സിറ്റ് ഔട്ടിലേക്ക് വന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *