ഏഴാം സ്വർഗം [പുലിയാശാൻ]

Posted by

ഏഴാം സ്വർഗം

Ezham Swarggam | Author : Puliyashan

 

പ്രിയരേ എൻ്റെ ആദ്യ കഥാസംരംഭംമാണിത്.എൻ്റെയൊരു സുഹൃത്തിന്റെ അനുഭവങ്ങളും ചെറിയ പാളിച്ചകളും ഞാൻ എന്ന ഭാവനയിൽ ഉൾക്കൊണ്ട് തനതായി ആവിഷ്കരിച്ച്‌ എഴുതുകയാണ്.നിങ്ങളുടെ പ്രോത്സാഹനമായിരിക്കും വരുന്ന ഭാഗങ്ങളുടെ മാറ്റും,മണവും കൂട്ടുന്നത്.ഇതിലെ സ്ഥലങ്ങളോ,കഥാപാത്രങ്ങളോ ആരെങ്കിലുമോ,എവിടെയെങ്കിലുമോ ആയി തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്നെ ഞാൻ പറയൂ.അപ്പൊ തുടങ്ങുകയാണ് അനുഗ്രഹിക്കുക,ആശിർവദിക്കുക

•കേരളസംസ്ഥാനത്തെയൊരു ജില്ലയിലെ മലയോര ഗ്രാമം പുന്നക്കടവ്//ഈ ഗ്രാമത്തെ വേണമെങ്കിൽ നമുക്ക് ചെറിയൊരു ഊട്ടിയെന്ന് തന്നെ വിശേഷിപ്പിക്കാം മലകളും.പുഴകളും,കുന്നുകളും,വനാന്തരങ്ങളും,കുളിരു കോരുന്ന തണുപ്പും അങ്ങനെ നീണ്ടുപോകുന്ന പ്രകൃതിയാൽ സുന്ദരമായ ഗ്രാമം.പട്ടണത്തിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ ഉള്ളിലാണ്.എന്താവശ്യത്തിനും സൗകര്യം.

 

ഈ നാട്ടിലെ ഏറ്റവും പ്രമുഖനും നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമാണ് ഗോപി ഇടക്കൊമ്പൻഒറ്റശ്ശേരി വീട്ടിൽ നരേന്ദ്രൻഗോപി.പട്ടണത്തിൽ ടീയറ്റർ,ഹോസ്പിറ്റൽ,മാർജിൻ ഫ്രീ മാർക്കറ്റ്,ജിം,വസ്ത്രവ്യാപാരകടകൾ,ജ്വലെറി അങ്ങനെ നീളുന്നു.ഒരുപാട് തൊഴിലാളികൾ എന്താവശ്യം ചോദിച്ചാലും ഗോപി മുഖം തിരിക്കില്ല അവർക്ക് സഹായം ചെയ്തിരിക്കും.എങ്കിലും നാട്ടുകാർകാർക്ക് ഗോപിയെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം സമ്പന്നൻ ആയതുകൊണ്ടോ,പരസഹായി ആയതുകൊണ്ടോ അല്ല,,,ഗോപിയുടെ അൻപത് സെന്റ് പുരയിടത്തിലെ മതിൽക്കെട്ടിനുള്ളിൽ ബഹുമാളിക വീടിനു പുറകിൽ രണ്ട് ഒറ്റനില മാളികകൾ വേറെയും ഉണ്ടായിരുന്നു അതിനു പുറകിലായി ചെറിയൊരു ഔട്ട്‌ഹൗസും.

 

മക്കൾ അന്യരാക്കിയ,ഭർത്താക്കന്മാർ മരിച്ച സ്ത്രീകളും, പുരുഷൻമാരു മായിരുന്നു അവിടുത്തെ അന്തേവാസികൾ ഇരുപത്തെട്ട് സ്ത്രീകളും,ഇരുപത് പുരുഷൻമാരും എല്ലാപേർക്കും അൻപതിൽ കൂടുതൽ പ്രായം എങ്കിലും ഇടിവെട്ട് സാധങ്ങളായിരുന്നു ചിലത് അതൊക്കെ വഴിയേ പറയാം.ഈ രണ്ടു മാളികകളും രണ്ടു മതിൽക്കെട്ടിനുള്ളിലായിരുന്നു.ഗോപിയുടെയും,പത്നി ആൻസിയുടെയും പ്രിയപ്പെട്ട മാതാപിതാക്കൾ ഇവരായിരുന്നു.നാനാ മതക്കാരും ഒരു കുടക്കീഴിൽ.

 

ഇതിനൊക്കെ പ്രധാന കാരണം ഗോപിക്കും മാതാപിതാക്കളില്ല,പ്രിയ പത്നി ആൻസി ഗോപിക്കും മാതാപിതാക്കൾ ഇല്ലായിരുന്നു ഇതാണ് ഗോപിയേയും,ആൻസിയേയും ഈയൊരു പുണ്യപ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ചത്.അതിന്റെ പേരാണ് *അമ്മ* എന്ന ചാരിറ്റബിൾ സ്ഥാപനം.അതെ ഗോപിയും,ആൻസിയും രണ്ടുപേരും അന്യമതക്കാർ അനാഥയാലത്തിലെ കളിക്കൂട്ടുകാർ ജീവിതത്തിലും പങ്കാളികളാകാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *