എടാ കള്ള…
മനു വിളിച്ചു.
അപ്പൊ ശെരി. മക്കള് ഇവിടെ കോഫിയിക്കെ കുടിച്ചിരിക്ക് ഞാൻ എന്റെ ഹിമ കുട്ടിയുമായിട്ട് ഒരു റൈഡിനു പോയിട്ട് വരാം.
അതും പറഞ്ഞു അനൂപ് അവിടെനിന്നും പോയി.
ആ തായോളിയുടെ ടൈം.
മനു അസൂയയോടെ പറഞ്ഞു.
തന്റെ ആർ വൺ ഫൈവ് എടുത്ത് അനൂപ് ഹിമയുടെ മുൻപിൽ കൊണ്ട് നിർത്തി.
ഹിമ അവന്റെ ബൈക്കിൽ ഒരു നിമിഷം നോക്കി നിന്നു.
നോക്കി നിൽക്കാതെ കയറ് ചേച്ചി.
ഹിമ ബൈക്കിന്റെ പിറകിൽ കയറിയിരുന്നു.
അവൻ ബൈക്ക് പറപ്പിച്ചു. ആദ്യമായിട്ടാണ് ഹിമക്ക് ഇങ്ങനെയൊരു അനുഭവം.
എങ്ങോട്ടാ പോകേണ്ടെ..?
എന്റെ വീട്ടിലേക്ക്. വഴി ഞാൻ പറഞ്ഞു തരാം.
എനിക്കറിയാം ചേച്ചിടെ വീട്.
കള്ളാ.. എല്ലാം നീ നോട്ട് ചെയ്തു വച്ചിട്ടുണ്ടായിരുന്നു അല്ലേ..?
അവന്റെ പുറത്ത് നുള്ളികൊണ്ട് ഹിമ പറഞ്ഞു.
അവന്റെ ഒപ്പമുള്ള റൈഡിങ് അവൾ നല്ലത് പോലെ ആസ്വദിച്ചു.
വീട്ടിൽ ചെന്ന് ചോക്ലേറ്റ് പാക്ക് ചെയ്ത് ഹിമ തിരികെ ബൈക്കിൽ കയറി.
കൊച്ചിയിലെ ട്രാഫിക്കിനിടയിലൂടെ മിന്നൽ വേഗത്തിൽ ബൈക്ക് പറപ്പിച്ച് പറഞ്ഞതിലും നേരത്തെ അവളെ എത്തിക്കേണ്ടെടുത്ത് എത്തിച്ചു.
ഡെലിവറിക്ക് ശേഷം 12 മണിയോടെ ഹിമയെ വീട്ടിലെത്തിച്ചു.
അനൂപേ… നീ സഹായിച്ചില്ലായിരുന്നെങ്കിൽ എനിക്ക് വലിയ നഷ്ടം ഉണ്ടായേനെ..
നന്ദിയൊന്നും പറയേണ്ട ആവിശ്യമില്ല ചേച്ചി.
ഇതാ കുറച്ച് കാശാണ്.. ഇത് നീ വച്ചോ.. എന്നെ സഹായിച്ചതല്ലേ..
കാശ് അവന് നേരെ നീട്ടികൊണ്ട് ഹിമ പറഞ്ഞു.
അവന് വല്ലാതെയായി.
എന്താ ചേച്ചി ഇത്. എന്നെയൊരു ഡ്രൈവറായിട്ടാണോ കണ്ടത്..? നല്ല വിഷമമുണ്ട്.
അവൻ സങ്കടം നടിച്ചു.
അയ്യോ.. സോറി. അനൂപേ ക്ഷമിക്ക്.
ഹിമ പറഞ്ഞു.
അവൻ മുഖം തിരിച്ചു.
എന്നോട് പിണക്കമാണോ..? ഞാൻ സോറി പറഞ്ഞില്ലേ അനൂപേ.. പിന്നെ എന്തിനാ നീ പിണങ്ങുന്നേ..?
എനിക്ക് പിണക്കമൊന്നുമില്ല…
അവൻ കനപ്പിച്ചു പറഞ്ഞു.
എങ്കിൽ വാ.. നേരം ഇത്ര ആയില്ലേ.. ഊണ് കഴിച്ചിട്ട് പോകാം.
ഓക്കേ..
അവൻ സമ്മതിച്ചു.