അയ്യോ മേടം ഇപ്പൊ അർജന്റ് ആയിട്ട് ഒര് ഓർഡർ വന്നിട്ടുണ്ട്. മേഡത്തിന് അത് ഇപ്പൊ കൊണ്ടുവരാൻ പറ്റുവോ..?
ആഹ് ഓക്കേ..
അല്പം ചിന്തിച്ചതിന് ശേഷം അവൾ മറുപടി നൽകി.
ആഹ് മേടം അതികം ലേറ്റ് ആകരുത് ഓർഡർ ക്യാൻസൽ ആയിപ്പോകും.
ഓക്കേ ഞാൻ സമയത്ത് എത്തികോളാം..
ഹിമ ഫോൺ കട്ട് ചെയ്തു.
എന്താ ഹിമ ചേച്ചി..? ആരാ വിളിച്ചേ..?
അനൂപ് ചോദിച്ചു.
ഐ ആം റിയലി സോറി അത്യാവശ്യമായി ഒരു ചോക്ലേറ്റ് ഡെലിവറി ചെയ്യാൻ പോണം. നിങ്ങളോടൊപ്പം കുറച്ചു സമയം സ്പെന്റ് ചെയ്യണമെന്നുണ്ടായിരുന്നു പക്ഷെ ഇപ്പൊ അത് നടക്കില്ല. നമ്മുക്ക് പിന്നെയൊരു ദിവസം കൂടാം.. ഓക്കേ..
ഹിമ പറഞ്ഞു.
ശെരി ഹിമ ചേച്ചി.
അവർ നിരാശയോടെ പറഞ്ഞു.
പോകാൻ നേരം ഹിമ അനൂപിന്റെ നമ്പർ വാങ്ങിച്ചു.
ഞാൻ വിളിക്കാം കേട്ടോ..
ഹിമ പറഞ്ഞു.
ശെരി ചേച്ചി…
അനുപ് അവളെ യാത്രയാക്കി.
താഴെ ചെന്ന് നോക്കിയപ്പോൾ തന്റെ കാറിന്റെ ഫ്രണ്ട് ടയർ പഞ്ചറായിരിക്കുന്നു.
ഹിമ തലക്ക് കൈ വച്ചു നിന്നു പോയി.
എനി ടയർ മാറ്റി ഓഡർ ഡെലിവറി ചെയ്യുമ്പോഴേക്കും സമയം ഒരുപാട് വൈകും.
ടാക്സി വിളിക്കാന്ന് വിചാരിച്ചാൽ തൊട്ടടുത്ത ബസ് സ്റ്റാന്റിൽ പോകണം. അതിന് ഇവിടെനിന്നും 5 മിനിറ്റ് നടക്കണം.
ഇനിയെന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ അവൾ അന്താളിച്ചു നിന്നു.
അപ്പഴാണ് അനൂപിന്റെ നമ്പർ വാങ്ങിയ കാര്യം ഹിമ ഓർത്തത്.
ഉടനെ അനൂപിനെ വിളിച്ചു.
ഹലോ അനൂപേ.. ഇത് ഞാനാ ഹിമ.
ആ… പറ ഹിമ ചേച്ചി.
എടാ എന്റെ കാറിന്റെ ടയർ പുഞ്ചറായി. എത്രയും പെട്ടന്ന് ചോക്ലേറ്റ് ഡെലിവറി ചെയ്തില്ലേൽ ഓർഡർ ക്യാൻസൽ ആവും. ഞാൻ ഇപ്പൊ എന്ത് ചെയ്യുമെന്ന് ചോദിച്ചിരിക്കുകയാ.. നിനക്കെന്നെ സഹായിക്കാൻ പറ്റുമോ..?
ചേച്ചി വിഷമിക്കേണ്ട എന്റെ കൈയിൽ ബൈക്ക് ഉണ്ട് ഞാൻ കൊണ്ടുവിടാം.
താങ്ക്സ് അനൂപേ…
ചേച്ചി ഇപ്പൊ എവിടെയാ ഉള്ളത്..?
ഞാൻ മാളിന്റെ താഴെത്തന്നെയുണ്ട്…
ഓക്കേ ഹിമ ചേച്ചി ഞാൻ അവിടെത്തന്നെ നിൽക്ക് ഞാൻ ഇപ്പൊ എത്താം.
അനൂപ് ഫോൺ കട്ട് ചെയ്തു.
ആരാടാ ഫോണിൽ..? ഹിമയാണോ..?
അഭി ചോദിച്ചു.
അതെ… അവൾടെ കാറിന്റെ ടയർ ന് പണി കിട്ടി. എന്നോട് സഹായിക്കുവോന്ന് ചോദിച്ചു.