വിധി തന്ന ഭാഗ്യം [Danmee]

Posted by

എയർപോർട്ടിൽ വെച്ചുള്ള സ്നേഹപ്രേകടനം ഒക്കെ  കഴിഞ്ഞു  ഞാനും അവനും എന്റെ വീട്ടിലേക് തിരിച്ചു. ഇതിനുഇടയിൽ നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ  സംസാരിച്ചു. അതിനിടക്ക് ഞാൻ ഫോൺ ഓൺ ആക്കി വാട്സാപ്പ് ഇൽ വീട്ടിൽ പന്തൽ ഇട്ടതിന്റെയും മറ്റും ഫോട്ടോ കൊണ്ട് നിറഞ്ഞിരുന്നു. ഞാൻ  ഒരു  സ്മൈലി മാത്രം  റിപ്ലേ  ആയി  അയച്ചു. ഉടനെ  മറുപടി വന്നു “ഏട്ടൻ  എന്റെ  കല്യാണത്തിന് എത്തില്ലാലോ എന്ന ഒരു  കുറവേ ഇവിടെ ഉള്ളു ” ഞാൻ  അതിനും  ഒരു സഡ് സ്മൈലി  മാത്രം  അയച്ചു എന്നിട് ഫോൺ മാറ്റിവെച്ചു  ചെറുതായി ഒന്നു  മയങ്ങി.
ഗവർമെന്റ് സ്കൂളിന് അടുത്തുള്ള ഗട്ടറിൽ വണ്ടി വീണപ്പോൾ ആണ്‌ ഞാൻ  എണീറ്റത് ” എത്തിയല്ലോ ” ഞാൻ  കണ്ണനോട്   പറഞ്ഞു

നീ ഉറങ്ങട്ടെ എന്നു വിചാരിച്ചു വിളിക്കാതിരുന്നത് ആണ്‌ എന്ന് പറഞ്ഞു അവൻ ഒന്നു ചിരിച്ചു

“എത്ര നാൾ ആയി  ഈ ഗട്ടർ ഇങ്ങനെ കിടക്കുന്നു പണിയൊന്നും നടന്നില്ലേ ”

“സ്കൂളിന്റെ അടുത്ത്  അല്ലെ വണ്ടിയൊക്കെ ഒന്നു  സ്‌ലോ ചെയ്ത് പോകുമല്ലോ ”

വണ്ടി വീട്ടിൽ  എത്തിയപ്പോൾ ഞാൻ  കണ്ടത് ഫോർമാൻ  കളിച്ചു നടക്കുന്ന  അമ്മാവനെ ആണ്‌   . പുള്ളി  കല്യാണ വീട്ടിലേക്  ഏതോ  ബന്ധുക്കൾ വന്നതാവും എന്ന് വിചാരിച്ചു വണ്ടിയിലോട് ശ്രധിച്ചിരുന്നില്ലഹ് . ഞാൻ കുറച്ചു നേരം  വണ്ടിയിൽ തന്നെ ഇരുന്നു  എല്ലാം  ഒന്നു  നോക്കി കണ്ടു. പക്ഷെ  വണ്ടിയിൽ നിന്നും  ആരും  ഇറങ്ങാത്തത് കണ്ടു  അമ്മാവൻ  കാറിനു അടുത്തേക്ക്  വന്നു

” നീ വരത്തില്ല  എന്ന്  പറഞ്ഞിട്ട് ”
” അവസാനനിമിഷം ആണ്‌  ലീവ് ശെരി ആയത്  അപ്പൊ ഞാൻ വിചാരിച്ചു  എല്ലാവർക്കും  ഒരു സർപ്രൈസ് തരാം  എന്ന് ”

പിന്നിട്ടു അവിടെ  നടന്നത്  ഇൻറർനെറ്റിൽ കണ്ട  സർപ്രൈസ് വിഡിയോയെക്കാൾ നടക്കിയ മുഹൂര്തങ്ങൾ ആയിരുന്നു. കല്യാണാപെണ്ണിന്റെ വക  ആയിരുന്നു  കൂടുതൽ വഴക്ക്  എല്ലം കേട്ടു ഞാൻ  പുഞ്ചിരികൊണ്ട് നിന്നതയുള്ളൂ. പിന്നിട് എല്ലാവരും  കല്യാണത്തിരക്കിലേക്.  എന്നെ  കണ്ട സന്തോഷത്തിൽ ആദ്യം  ഒക്കെ  എനിക്ക്  ഒരു  വി. ഐ. പി  പരിഗണന കിട്ടിയെങ്കിലും  ഒടുവിൽ താലികെട്ട് പോലും നേരെചൊവ്വേ കാണാൻ പറ്റാത്ത അത്ര തിരക്ക് ആയിരുന്നു. എല്ലാം കാര്യങ്ങളും ഏറ്റിരുന്ന അമ്മാവൻ  എന്നെ കണ്ടപ്പോൾ പതിയെ  കാരണവർ ചമഞ്ഞു നിന്നതേ ഉള്ളു. ഏതെക്കെ  ആയാലും  എല്ലം  നല്ലത് പോലെ കഴിഞ്ഞു.

കല്യാണത്തിരക് ഒക്കെ കഴിഞ്ഞു പിറ്റേന്ന്  രാവിലെ പന്തലും കലവറയും ഒക്കെ അഴിക്കുകയും പറക്കുകയും ചെയ്യുകയാണ് മുറ്റത്. ഉറങ്ങി  എഴുന്നേറ്റ്

Leave a Reply

Your email address will not be published. Required fields are marked *