വിധി തന്ന ഭാഗ്യം [Danmee]

Posted by

വിധി തന്ന ഭാഗ്യം

Vidhi Thanna Bhagyam | Author : Danmee

 

എന്റെ പേര് കിരൺ ഒരു പ്രവാസി ആണ്‌. ഇപ്പോൾ 32 വയസ് ഉണ്ട്.  നാട്ടിലേക്കു പോകൻ ഉള്ള തയ്യാറെടിപ്പിൽ ആണ്‌ പക്ഷേ  നാട്ടിൽ ആരെയും അറിയിച്ചിട്ടില്ല. എന്റെ അനുജത്തിയുടെ  വിവാഹം ആണ്‌ മറ്റന്നാൾ. ഇന്ന്  ഈവെനിംഗ്  ഫ്ലൈറ്റ്ഇൽ  നാട്ടിലേക്കു  പോകും. 6 മാസം മുൻപ് വിവാഹനിച്ചയത്തിനും  മറ്റുമായി നാട്ടിൽ പോയിരുന്നു. അത് കൊണ്ട്  ലീവ് കിട്ടാൻ പാട് ആയിരിക്കും എന്ന്  വിളിച്ചു പറഞ്ഞിട്ട് ഉണ്ടായിരുന്നു അതാണ്  പ്രേതിഷികത ലീവ് കിട്ടിയപ്പോൾ ഒരു സർപ്രൈസ് കൊടുക്കാം എന്ന്  വിചാരിച്ചത്. എന്റെ  ഒരു സുഹൃത്തിനോട്  വണ്ടിയുമായി എയർപോർട്ടിൽ എത്താൻ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്.
അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങളും  പിന്നീട് എന്റെ മൂത്ത പെങ്ങളുടെ കല്ല്യണത്തിനു ഞാൻ  വാങ്ങിച്ച കടവും ഓക്കേ തീർക്കാനായി ഞാൻ  ഈ കഴിഞ്ഞ 13 വർഷം  ഇവിടെ  കഴിച്ചുകൂട്ടി. ഇപ്പോൾ  എന്റെ  രണ്ടാമത്തെ പെങ്ങളുടെ കല്യാണം ആണ്‌ അതിനായി ഞാൻ എന്റെ  ഇതുവരെ ഉള്ള  ചെറിയ  സമ്പാദ്യം വും പിന്നെ  കുറച്ചു കടവും വാങ്ങിട്ടു ഉണ്ട്. അത് കൂടെ  തീർത്തു ഒരു  പെണ്ണും കെട്ടി  നാട്ടിൽ തന്നെ കൂടാൻ ആണ്‌ പ്ലാൻ  ഇപ്പോൾ തന്നെ  32 വയസ് ആയി. മൂത്ത പെങ്ങളുടെ കല്യാണം കഴിഞ്ഞു  അമ്മ കുറച്ചു നിര്ബന്ധിച്ചതാണ് പിന്നെ  ഇപ്പോൾ ശെരിയാവില്ല കടം ഓക്കേ തിർത്തിട് ആകട്ടെ എന്ന് പറഞ്ഞതാ പക്ഷെ  അത് ഇത്രയും നീണ്ടു പോയിഞാൻ  റൂമിൽ  കൂടെ  ഉള്ളവരോട് എല്ലാം യാത്ര പറഞ്ഞു ഇറങ്ങി വർക്കിംഗ്‌ ഡേ ആയത് കൊണ്ട്  ആരും  എയർപോർട്ടിൽ വരണ്ട എന്ന് പറഞ്ഞത് ഞാൻ  തന്നെ  ആണ്‌.  എയർപോർട്ടിൽ എത്തിയിട്ട് ഞാൻ  വീട്ടിലേക് ഒന്നു  വിളിച്ചു അവിടെത്തെ ഒരുക്കം ഓക്കേ  എവിടെ വരെ ആയി  എന്ന് തിരക്കി. പിന്നീട് അവർ വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ വെറുത അവരെ  പേടിപ്പിക്കണ്ട എന്നു വിചാരിച്ചു

ഫ്ലൈറ്റ് ഒരു മണിക്കൂർ വൈകി ആണ്‌ എത്തിയത്.
ആൾ കുട്ടത്തിൽ നിന്ന്  കണ്ണൻന്റെ  മുഖം  ഞാൻ  പെട്ടെന്ന്  തിരിച്ചറിഞ്ഞു. അവൻ  ആണ്‌  ലീവിന് വരുമ്പോൾ ഒക്കെ അമ്മയെയും പെങ്ങൾമാരെയും കുട്ടി  എയർപോർട്ടിൽ  വന്നിരുന്നത്. നാട്ടിൽ എന്തെങ്കിലും  ആവിശ്യം  ഉണ്ടേൽ  ഞാൻ  ഇവനെ  ആണ്‌ വിളിക്കാറ്. ഞാനും അവനും  നാലാം ക്ലാസ്സ്‌ വരെ  ഒരുമിച്ച് ആയിരുന്നു പഠിച്ചത് പിന്നീട് വേറെ വേറെ ഡിവിഷൻ ആയിരുന്നു. ഇപ്പോൾ അവനു സ്വന്തം ആയി ഒരു പലചരക്കു കട ഉണ്ട് അവന്റെ  അച്ഛന്റെ പഴയ ഒരു അംബാസിഡർ കാർആണ്‌  അവന്റെ രഥം. പേഴ്സണൽ ആവിശ്യത്തിനു മാത്രമേ  ഉപയോഗിക്കു പക്ഷെ  ആരെങ്കിലും  എന്തേലും  അത്യാവശ്യം പറഞ്ഞാൽ ടാക്സി ആയും ഓടും. എനിക്ക് വേണ്ടി മാത്രമാണ് അവൻ സ്ഥിരം ആയി എയർപോർട്ട് ഓട്ടം ഓടുന്നത്

Leave a Reply

Your email address will not be published.