എന്റെഅമ്മുകുട്ടിക്ക് 10 [ജിത്തു]

Posted by

നിർത്തിപോകല്ലേ നീ അത്യമായി ഇവിടെ വന്നിട്ട്
കഴിക്കണ്ടു എണീറ്റാൽ എനിക്കു വിഷമാകും. ഞാൻ
അല്പം സെന്റി ഇറക്കി.

“””””നിനക്കു അവിടന്ന് എടുത്തൂടെന്നു ഞാൻ
പറഞ്ഞപ്പോൾ എന്റെ ചെക്കന്റെ പ്ലൈറ്റിൽ നിന്നും
ഞാൻ എടുത്തു കഴിക്കും അതിനു നിനക്കെന്താ?
അങ്ങനത്തെ ഒരു മറുപടിയാണ് ഞാൻ പ്രേതിഷിച്ചത്
അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ… നിനക്കു
വിഷമമായെങ്കിൽ സോറി ഞാൻ ഫുഡ്‌ കഴിച്ചോണ്ട്
പറഞ്ഞു…
“”””ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല നീ പെട്ടന്ന്
അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിന്റെ
ആരുമില്ലാത്ത പോലെ ഒരു ഫീൽ അതാ അവൾ
കണ്ണ് നിറച്ചോണ്ട് പറഞ്ഞു..
“”””അമ്മുസേ ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു
മോങ്ങിയാലുണ്ടല്ലോ ? ഞാൻ എന്റെ മുണ്ടുകൊണ്ട്
അവളുടെ കണ്ണ് തുടച്ചു കൊടുത്തു..

“””നീ ഇതു കഴിച്ചേ ഞാൻ എന്റെ ചോറിൽ നിന്നും
പപ്പടവും കൂട്ടി ഒരുരുള അവളുടെ വായിൽ വെച്ചു
കൊടുത്തു.. കൊച്ചു കുട്ടികൾ കഴിക്കുന്ന പോലെ
അവൾ അത് കഴിച്ചു.

ഞാൻ പിന്നെ എന്റെ ഫുഡ്‌ കഴിക്കാൻ തുടങ്ങി
അപ്പോൾ അവൾ എന്നെ ചെറുതായി തോണ്ടി ഞാൻ
അവളെ തിരിഞ്ഞു നോക്കി.
“””ആാാ വായും പൊളിച്ചു ഇനിയും വേണം എന്ന
ഭാവത്തിൽ അമ്മു എന്റെ അടുത്തേക്ക് നീങ്ങി
ഇരുന്നു….
“”””””മ്മ് അത് കൊള്ളാം പാവമല്ലെന്നു കരുതി ഞാൻ
ഒരുരുള തന്നപ്പോൾ നീ അത് ശീലമാകുന്നോ പന്നി
അതും പറഞ്ഞു ഞാൻ പിന്നെയും ഒരുരുള
അവളുടെ വായിൽ വെച്ചു കൊടുത്തു.
എന്നിട്ട് അവളുടെ പ്ലൈറ്റിലെ ചോറ് എന്റെ
പ്ലൈറ്റിൽ ചെരിഞ്ഞു എന്നിട്ട് ഞാൻ കഴിച്ചു. ഇടക്ക്
അവളുടെ വായിലും വെച്ചു കൊടുക്കും.
ഇടക്ക് അവൾ പപ്പടം ഉപ്പേരി എന്നൊക്കെ പറയും
ഇടക്ക് എരിയുന്നെന്നും പറഞ്ഞു വെള്ളവും
ആവശ്യപ്പെടും. ലാസ്റ്റ് പ്ലൈറ്റിലെ ചോറ്
കഴിയാറായപ്പോൾ ഒരു ഉരുള അവൾ എന്റെ
വായിൽ വെച്ചു തന്നു ഞാൻ അവളുടെ വിരലിൽ
ഒരു കടി കൊടുത്തു ..
“”””ഡാ പാട്ടി എന്നും പറഞ്ഞു അവൾ കൈ
പുറകോട്ടു വലിച്ചു കൈ കുടഞ്ഞു എന്നിട്ട്
വിരലിൽ ഊതി.
“”””ഒരു കുത്തങ്ങു തന്നാലുണ്ടല്ലോ കിട്ടിയാണെന്ന
വിചാരം അവൾ കലിപ്പോടെ എന്നെ നോക്കി
പറഞ്ഞു…
“”””അപ്പോൾ ഞാൻ നിനക്കു വാരി തരുമ്പോൾ
കുട്ടിയെ പോലെ തോന്നില്ലേ ? ഞാൻ അവളുടെ
കൈയിൽ ഉതികൊടുത്തോണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *