എന്റെഅമ്മുകുട്ടിക്ക് 10
Ente Ammukkuttikku Part 10 | Author : Jithu | Previous Parts
അവൾ പോയി അർച്ചനയെ വിളിച്ചോണ്ട് വന്നു
ഞാൻ അവര്കുള്ള ഇഡ്ഡലി എടുത്തുകൊടുത്തു
ഞാൻ അമ്മുന്റെ അടുത്താണ് ഇരുന്നത്.
കഴിക്കുന്നതിന്റെ ഇടയിൽ അമ്മു എന്റെ പ്ലൈറ്റിൽ
നിന്നും അടുത്ത് കഴികുന്നൊക്കെ ഉണ്ട്. അതൊക്കെ
അർച്ചനയും ശ്രെദ്ധിക്കുന്നുണ്ട്..
“””അമ്മുസേ നിനക്കു നിന്റലുള്ളത് എടുത്താൽ
പോരെ? ഞാൻ അവളുടെ പരിപാടികൾ കണ്ടു
പറഞ്ഞു.
“””എനിക്കു ഇഷ്ടമുള്ളതൊക്കെ ഞാൻ എടുത്തു
കഴിക്കും അവൾ അച്ഛൻ കേള്കണ്ടന്നു കരുതി
പതുക്കെ പറഞ്ഞു
ഇതെല്ലാം കണ്ടുകൊണ്ട് അർച്ചന
ചിരിക്കുന്നുണ്ടാർന്നു.
“””””ഇനിയിപ്പോൾ ഒരു രക്ഷയും ഇല്ല ചേട്ടാ ചേട്ടൻ
അനുഭവിച്ചോ അർച്ചന ഞങ്ങളെ നോക്കി പറഞ്ഞു…
പിന്നെ ഞാൻ വേഗം കഴിച്ചു എണിറ്റു. അവർ
എന്തൊക്കെയോ സംസാരിച്ചു കഴിക്കുന്നുണ്ടാർന്നു.
ഞാൻ അടുക്കളയിൽ പോയി നോക്കി അച്ഛൻ
ഉപ്പേരിയും ശെരിയാക്കി കഴിഞ്ഞിരുന്നു.
ഇനിയിപ്പോൾ ഫുഡ് കഴിച്ചാൽ മതി.
ഞാൻ പോയി എന്റെ റൂമിൽ കിടന്നു അപ്പോളും
അമ്മുസും അർച്ചനയും കഴിച്ചു കഴിഞ്ഞിട്ടില്ല
ഞാൻ ചുമ്മാ കുറച്ചു നേരം കിടന്നപ്പോളേക്കും
അർച്ചനയും അമ്മുവും എന്റെ റൂമിലോട്ടു വന്നു..
“”””ഡാ എപ്പോളാ അമ്പലത്തിൽ പോകുന്നെ അമ്മു
എന്റെ അടുത്ത് ഇരുന്നോണ്ട് ചോദിച്ചു
അമ്മുവിന്റെ അടുത്തായി അർച്ചനയും ഇരുന്നു.
“”മ്മ്മ് നമുക്കു വൈകിട്ടു പോകാം ഞാൻ
എണീറ്റിരുന്നു തലയിണ ചുമരിൽ വെച്ചു
ചാരിയിരുന്നു.
“””””അപ്പോൾ ഞങ്ങൾക്ക് പോകണ്ടേ ചേട്ടാ?
അർച്ചനയുടെ വകയാണ് ആ ചോദ്യം.
“”””നിങ്ങൾക്കു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
എട്ടരക്കാണ് ട്രെയിൻ നമ്മൾ ഇവിടന്നു ഒരു