വെള്ളരിപ്രാവ്‌ 5 [ആദു]

Posted by

ഓർമിപ്പിച്ചു.വീട്ടിലേക്കു പോകുമ്പോഴാണ് പെട്ടന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.റിങ്ടോൺ കേട്ടിട്ടുണ്ട് IMO കാൾ ആണെന്ന് മനസ്സിലായി.ഞാൻ ബൈക്ക് റോഡ്‌സൈഡിലേക്ക് ഒതുക്കി പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കി. ചെറിയച്ഛൻ calling…. എന്നു ഡിസ്പ്ളേയിൽ തെളിഞ്ഞു.
ഞാൻ സന്ദോശത്തോടെ കാൾ അറ്റൻഡ് ചെയ്തുഞാൻ : ഹലോ….

ചെറിയച്ഛൻ : ഹലോ അച്ചുവേ…

ഞാൻ : എവിടെണ് മാഷേ…. ഒരു വിവരൂല്ലല്ലോ.. നങ്ങൾ ഇങ്ങനേണ്… കട്ട ചുങ്ക്സ്… എന്റെ എന്ത് ആവിശ്യവും ഞാൻ ചെറിയച്ചനെ കുപ്പിയിൽ ആകിയിട്ടാണ് വാങ്ങിക്കുന്നത്. എന്തിന് ഞാൻ ഇപ്പൊ ഇരിക്കുന്ന ഈ rc വരെ ചെറിയച്ഛന്റെ റെക്കമെന്റിൽ ആണ് എന്റെ പിതാവ് എനിക്ക് വാങ്ങി തന്നത്.

ചെറിയച്ഛൻ : നമ്മൾ ഇവിടെ തന്നെയൊക്കെ ഉണ്ടേ. ന്റെ പൊന്നു മോനെ അല്ലെ കാണാൻ കിട്ടാത്തെ…

ഞാൻ : ഹ… ഇനി ഇപ്പൊ അത് പറഞ്ഞോളി. നിങ്ങള് ഇൻക് എത്ര ദിവസായി മനുഷ്യ വിളിച്ചിട്ട്. ഒന്നുല്ലേലും കുടുമ്പത്തിലെ ഏക ആൺതരി അല്ലെ ഞാൻ..

ചെറിയച്ഛൻ : ഹി ഹി… തിരക്കാണ് കുട്ടാ… എന്ത്‌ ചെയ്യാനാ… പിന്നെ നിനക്കും ഇങ്ങോട്ട് വിളിക്കലോ ഞാൻ തന്നെ അങ്ങോട്ട്‌ വിളിക്കണം എന്നൊന്നും നിര്ബദ്ധല്ലലോ.

ഞാൻ :ചെറിയച്ച എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.മിനിയാന്ന് ഞാൻ വിളിച്ചിരുന്നോ ഇല്ലയോ എന്ന് ആ കാൾ ഹിസ്റ്ററി ഒന്ന് നോക്കിയേക്ക്.

ചെറിയച്ഛൻ : sorry ഡാ ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു.ഇപ്പൊ വെറുതെ imo നോക്കിയപ്പോയ നിന്റെ മിസ്സ്‌കാൾ കണ്ടെത്.

ഞാൻ : mm mmm

ചെറിയച്ഛൻ : പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നിന്റെ കോളേജ് എങ്ങിനുണ്ട്.

ഞാൻ : എന്ത് വിശേഷം. അങ്ങിനെയൊക്കെ പോണു.കോളേജ്…. ആ അതും കുഴപ്പല്യ.

ചെറിയച്ഛൻ : ഏട്ടത്തി എങ്ങിനെ… സ്ട്രിക്റ്റ് ആണോ.

ഞാൻ : ആ അതൊന്നും പറയാൻ ആയിട്ടില്ല. തുടഞ്ഞിട്ടല്ലേ ഒള്ളു. അമ്മ എന്താകുവോ എന്തോ…

ചെറിയച്ഛൻ അത് കേട്ടു ചിരിച്ചു.പിന്നെയും നങ്ങൾ കുറെ സംസാരിച്ചു കഴിഞ്ഞിട്ടാണ് ഫോൺ വിളി അവസാനിപ്പിച്ചത്.അതിനിടക്ക് ചെറിയച്ഛൻ മീനാക്ഷിയുടെ കാര്യം തിരക്കിയെങ്കിലും ഞാൻ അതിനു ഉത്തരം പറയാത്തതിനാലാവും പിന്നീട് അതിനെ കുറിച്ച് പറഞ്ഞില്ല. അങ്ങിനെ ചെറിയച്ഛന്റെ ഫോൺ വിളി കഴിഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ്

“എന്റെ കവിതകൾ ഞാൻ നീയായ്‌ എഴുതിടുന്നു……….
അതിൽ നീ അക്ഷരങ്ങളായി ചിതറി വീഴൂ…

Leave a Reply

Your email address will not be published. Required fields are marked *