ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

കൂടാതെ മാധവന്റെ വീട്ടിൽ നടത്തിയ അക്രമം,അവിടെവച്ച് ഭൈരവന് വെട്ടേൽക്കുന്നു.അന്നുരാത്രി അവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം.ഒരുപക്ഷെ അതിന് പിന്നിൽ ഈ അമ്മാവനാണ് എങ്കിൽ……….?എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാകില്ല.””എങ്കിൽ ലക്ഷ്യം ഗോവിന്ദിന്റെ ഭാര്യ എന്ന് പറയുന്നവളായിരിക്കും സർ, കാരണം മറ്റേത് സഹോദരിയുടെ മകളാണ്.”പത്രോസ് പറഞ്ഞു.

“മ്മ്മ്………അങ്ങനെയുമാവാം.പക്ഷെ അതിനൊക്കെയൊരുറപ്പ്‌ നൽകാൻ
ആർക്ക് പറ്റും?വരട്ടെ………….നമ്മുക്ക് നോക്കാം പത്രോസ് സാറെ.”രാജീവൻ പറഞ്ഞു.

ഓരോന്ന് പറഞ്ഞും ചർച്ചചെയ്തും അവർ രാജീവന്റെ വീട്ടിലെത്തി.ഒന്ന് സ്റ്റേഷനിൽ തലകാണിച്ചു വരാമെന്നു പറഞ്ഞ് പത്രോസ് പോവുകയും ചെയ്തു.സലിം രാത്രിയിലേക്കുള്ള കാര്യങ്ങളൊരുക്കാനായി അതിന്റെ തിരക്കുകളിലേക്ക് കടന്നതും തന്റെ ഭാര്യയുടെ ഗന്ധമറിയാനുള്ള തിടുക്കത്തിലായിരുന്നു രാജീവ്‌.
*****
വൈകിട്ട് രാജീവന്റെ വീട്.ടെറസിൽ
വട്ടമിട്ടിരിക്കുകയാണവർ.ഇരുട്ട് വീണിരുന്നു.രാത്രിയതിന്റെ വന്യമായ സൗന്ദര്യം കാട്ടി അവരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു.ഒരു
ഗോൾഡൻ നെപ്പോളിയൻ അവർക്ക് നടുവിലിരിക്കുന്നുണ്ട്.തെളിഞ്ഞ ആകാശം,മാനത്ത് നൂറായിരം നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രക്കല തിളങ്ങിനിൽക്കുന്നു.തണുത്ത കാറ്റ് അവരെ തഴുകിക്കടന്നുപോകുന്നു.
ചീവീടുകളുടെ മൂളലും വൗവ്വാലുകളുടെ ചിറകടി ശബ്ദവും അവരുടെ കാതുകളിൽ പതിച്ചുകൊണ്ടിരുന്നു.അതിനിടയിൽ അവരുടെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടി.

“എടൊ ഗോവിന്ദ്,തന്റെ അമ്മാവൻ എന്നുപറയുന്ന കക്ഷി ആളെങ്ങനെ?
മാധവനുമായി മുൻപ് എന്തെങ്കിലും പ്രശ്നം?”പത്രോസാണ് ചോദിച്ചത്.

“അതുതന്നെയാണ് പത്രോസ് സാറെ എന്നെ കുഴപ്പിക്കുന്നതും.എന്റെ അറിവിൽ മാധവനുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല.പിന്നെ എന്തിന്………?അറിയില്ല.അല്ല രാജീവ് നിങ്ങൾ എങ്ങനെ അയാളുമായി…..?”
ഗോവിന്ദ് തിരിച്ചു ചോദിച്ചു.

“ഒന്നും പറയണ്ട ഗോവിന്ദ്,ഭൈരവൻ കേസുമായി ബന്ധപ്പെട്ടുള്ള പരിചയം.
സുരയോട് മുട്ടാൻ ഒരു സഹായം ചോദിച്ചു,അതിങ്ങനെയാവുമെന്ന് കരുതിയതല്ല.”എങ്ങും തൊടാതെ എന്നാൽ ഗോവിന്ദ് വിശ്വസിക്കുന്ന രീതിയിൽ രാജീവ് കാര്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *