ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

വ്യക്തിയെക്കുറിച്ച് കാബിനിനുള്ളിൽ
സി സി ടി വി ചെക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ആളോട് ചോദിച്ചു.”നിങ്ങൾ ആരാണ് ഹേ…..?ഇവിടെ ആര് വരും പോകും എന്നൊക്കെ കണ്ണിൽ കാണുന്നവരോട് ബോധിപ്പിക്കേണ്ട കാര്യമില്ല.”ആള് കലിപ്പിലാണെന്ന് വിക്രമന് തോന്നി.

“ചേട്ടൻ ഇപ്പോൾ പറയുന്നോ അതോ ഞാൻ സ്റ്റേഷനിൽ വിളിപ്പിക്കണോ?”
തനിക്ക് മറുപടി കിട്ടിയേ പറ്റൂ എന്ന നിർബന്ധത്തിൽ വിക്രമൻ പറഞ്ഞു.

“സാറ് ചെല്ല് സാറെ…….ഇവിടുത്തെ ഒരാളുടെയും വിവരം പുറത്ത് വിടില്ല, അതൊരു തൂപ്പൂകാരിയാണെങ്കിൽ പോലും.ഇതിന്റെ പേരിൽ സാറിപ്പോ എന്നെ കൊണ്ട് പോയാലും ബാക്കി മുതലാളി നോക്കിക്കോളും.”അയാൾ അത്ര ഉറപ്പോടെ,പതറാതെ മറുപടി നൽകിയപ്പോൾ വിക്രം ഒന്ന് പകച്ചു പോയി.

കഥയെന്തെന്നറിയാതെ ചുറ്റിലും നോക്കിയ വിക്രമൻ ആ ബോർഡ് കണ്ടു.അതിലെ പേര് അയാൾ വായിച്ചു. “എംപയർ ഗ്രൂപ്പ്‌” അപ്പോൾ അയാൾക്ക് കാര്യങ്ങളുടെ വ്യാപ്‌തി മനസ്സിലായി.

കൂടുതൽ ചോദിക്കാൻ നിൽക്കാതെ വിക്രമൻ തിരിച്ചുനടന്നു.കാരണം എംപയർ ഗ്രൂപ്പ്‌,അതൊരു
ഇന്റെനാഷണൽ ബ്രാൻഡ് ആണ്.
അവരെ അറിയുന്നവർക്ക് അവരുടെ പോളിസിയും മനഃപാഠം.ഏത് വിഭാഗം ജോലിക്കാരും ആയിക്കൊള്ളട്ടെ തുല്യ പരിഗണന.അവരുടെ വിവരം മുഴുവൻ അവരുടെ കയ്യിൽ ഭദ്രം.
അവിടെ ജോലികിട്ടുക എന്നുള്ളത് തന്നെ ബാലികേറാമലയാണ്,കടുത്ത വ്യക്തിഗത അന്വേഷണങ്ങൾ തന്നെ കാരണം.അത്രകണ്ട് ബോധിച്ചാലെ അവിടെയൊരു ജോലി,അതും സർക്കാർ ജോലിയെക്കാൾ മികച്ച അനുകൂല്യങ്ങളോടു കൂടെ ലഭിക്കൂ.

അങ്ങനെയൊരിടത്ത് ഒരു കുടിയൻ, തന്റെ കയ്യിലിരിപ്പ് മൂലം ജോലി പോയ
വ്യക്തി,താൻ അന്വേഷിക്കുന്ന കേസിലെ മുഖ്യ സാക്ഷി,അങ്ങനെ ഒരാൾ ചുരുങ്ങിയ
ദിവസങ്ങൾക്കുള്ളിൽ ജോലിക്ക് കയറിരിക്കുന്നു.ജീപ്പിനുള്ളിലേക്ക് കയറുമ്പോൾ വിക്രമന്റെ മുഖം പ്രസന്നമായിരുന്നു.

തനിക്ക് കടന്നുപോവാൻ ഒരു വഴി കൂടി തെളിഞ്ഞിരിക്കുന്നു.വിക്രമൻ മനസ്സിൽ ഓർത്തു.”എംപയർ ഗ്രൂപ്പ്‌”
അയാളത് മനസ്സിൽ കുറിച്ചിട്ടു.

തത്കാലം എന്തിന് ഇറങ്ങിയോ അത് തീർക്കുക എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ഓട്ടം അവിടെ തുടങ്ങുകയായിരുന്നു.

*********
തുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *