ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

“തള്ളിക്കളയുന്നില്ല അളിയാ.പക്ഷെ അത് നമ്മുടെ കയ്യിലോ നമ്മുടെ പരിധിയിലോ അല്ല.ഈ പറഞ്ഞ എസ് ഐ വിക്രമനെ എനിക്കറിയുകയും ചെയ്യും.പക്ഷെ…….”

“എന്താ രാജീവ്‌ ഒരു പക്ഷെ?”ഗോവിന്ദ് ചോദിച്ചു.

“ഗോവിന്ദ്……….രാജീവനല്ല വിക്രമൻ.
അതുതന്നെ കാരണം.താനിപ്പോൾ ചെല്ല്.ഞാനയാളെ കാണുന്നുണ്ട്,
എന്നിട്ട് പറയാം എന്റെ അഭിപ്രായം.”

അത് മതിയായിരുന്നു കാര്യങ്ങളുടെ ഗൗരവം ഗോവിന്ദിന് പിടികിട്ടാൻ.
വൈകാതെ ഗോവിന്ദ് അവിടം വിട്ടു.
*****
അന്ന് വിക്രമൻ ഒരു യാത്രയിലാണ്.
തന്റെ മുന്നിലുള്ള സമസ്യയിലേക്ക് വെളിച്ചം വീശുന്നതിന് അനിവാര്യമായ യാത്ര.

ഡ്രൈവിനിടയിൽ പോലും വിക്രമൻ
ഓരോന്നും കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു.അന്ന് രാത്രി കൊല നടന്നു എന്ന് കരുതുന്ന
സമയം,ഏതാണ്ട് അതെ സമയം തമ്മിൽ ബന്ധപ്പെട്ട നമ്പറുകൾ, അതിന്റെ ഉറവിടം തേടിയാണ് ഇപ്പൊ
ഈ യാത്രപോലും.തന്നെയുമല്ല അവ
രണ്ടും ഓണായതും ഏതാണ്ടൊരെ സമയം അതുപോലെ ഓഫായതും.

താൻ കരുതിയത് പോലെ വ്യാജ നമ്പരാണ്,അതിന്റെ വിലാസത്തിൽ ഇത്തവണ നേരിട്ടുചെന്ന് തിരക്കാം എന്ന് തീരുമാനിച്ചതും വിക്രമൻ തന്നെയായിരുന്നു.താൻ ഇരുട്ടിലാണ് തപ്പുന്നത് എന്നറിഞ്ഞിട്ടും നേരിയ വെളിച്ചം എവിടെയെങ്കിലും കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ വിക്രമൻ തന്റെ ദൗത്യവുമായി മുന്നോട്ട് പോകുകയാണ്.

വ്യക്തമായ തീരുമാനങ്ങളോടെ ഒരോ ചുവടും എങ്ങനെയാവണം എന്ന്
മനസ്സിലുറപ്പിച്ച വിക്രമന്റെ കാലുകൾ എന്തോ കണ്ട് ബ്രെക്കിലമർന്നു.

തിരക്കുള്ള റോഡ്,ഒരു ഓഫിസ് സമുച്ചയമെന്നത് ഒറ്റ നോട്ടത്തിൽ വ്യക്തം.അതിന്റെ പ്രവേശനകവാടത്തിൽ നിന്നും അല്പം മുന്നോട്ട് കയറിയാണ് വിക്രമൻ വണ്ടി ചവിട്ടിയത്.പിന്നാലെ വരുന്ന വാഹനങ്ങൾ ഹോണടിച്ചുകൊണ്ട് വിക്രമനെ കടന്നുപോകാനായി തിടുക്കപ്പെടുന്നു.

തിരക്കേറിയ സമയം,വിക്രമൻ ജീപ്പ്
സൈഡിലേക്കൊതുക്കിയതും ആ കുറച്ചു നിമിഷങ്ങൾക്കൊണ്ട് രൂപപ്പെട്ട ഗതാഗതതടസം പതിയെ അയഞ്ഞുതുടങ്ങി.

അവിടെ കണ്ടയാളെ ഓർമ്മയുള്ളത് പോലെ.ഇതയാളല്ലെ…..വിക്രം തന്റെ ഓർമ്മയിൽ നിന്നും ആളെ ചികഞ്ഞു പുറത്തെടുത്തു.തന്റെ കേസിലെ പ്രധാന സാക്ഷിയാണ് അയാൾ.ഒരു രാത്രിയിലെ കൃത്യവിലോപം കാരണം ജോലി തന്നെ പോയ വ്യക്തി.വിക്രം ജീപ്പ് വഴിയോരത്തു പാർക്ക്‌ ചെയ്ത ശേഷം ഗേറ്റിലേക്ക് നടന്നു.

“ആരാ ഇപ്പോൾ അകത്തേക്ക് പോയ വ്യക്തി?”സെക്യൂരിറ്റി റൂമിന് മുന്നിൽ ചെന്ന വിക്രമൻ അവരുടെ അതെ യുണിഫോമിൽ അകത്തേക്ക് പോയ

Leave a Reply

Your email address will not be published. Required fields are marked *