ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

“അഭ്യാസിയാണവൻ…….അടവുകൾ മുഴുവൻ പയറ്റിത്തെളിഞ്ഞവൻ.
അവനെയത്ര നിസാരനായി കണ്ടത് തന്നെ മണ്ടത്തരം.വീണയെ തൊട്ടത് അവന് പൊള്ളി,അതാണ് മണിക്കൂറു വച്ച് സലിമിനിട്ട് പണി കിട്ടിയതും.
കാര്യം പേരിന് ഇപ്പഴും അവള് എന്റെ ഭാര്യയാ.പക്ഷെ പൊറുതി അവന്റെ കൂടെയും”ഗോവിന്ദ് പറഞ്ഞു.

“മനസ്സിലായി ഗോവിന്ദ്,അവനെയത്ര ടോർച്ചർ ചെയ്തിട്ടും സലിമിന്റെ കാര്യം പിന്നത്തേക്ക് വച്ചിരുന്നു.ഇന്ന് അവൾക്ക് വേണ്ടി ധൃതികാട്ടിയിട്ടുണ്ട്
എങ്കിൽ അവന്റെ ബലഹീനതയും പുറത്തുവന്നിരിക്കുന്നു.അതെനിക്ക് പ്രയോജനം ചെയ്യും.”രാജീവ്‌ പറഞ്ഞു

“മുതലെടുപ്പ് നടത്തുന്നതൊക്കെ കൊള്ളാം,പക്ഷെ സൂക്ഷിച്ചു വേണം.
ഉദാഹരണമായി സലിം സാറിന്റെ അവസ്ഥയൊന്ന് ഓർത്താൽ മതി.”
ഗോവിന്ദ് ഒരു മുന്നറിയിപ്പ് നൽകി.

“അവനെ എന്റെ മുൻപിൽ കിട്ടുന്ന സമയം,അവന്റെ മരണം ഞാൻ ഉറപ്പ്
വരുത്തിയിരിക്കും.”സലിം മുരടനക്കി.

“സലിം സാറെ….നിങ്ങൾ കരുതുന്നത് പോലെയല്ല ശംഭു.ഒരു കൈ പോയി,
അത് മനസ്സിലാക്കാതെ എടുത്തുചാടി ഇനി തലയും കളയണോ.ആവേശം നല്ലതാ………അത് ആസ്ഥാനത്ത് കാണിച്ചാൽ ഒട്ടും നല്ലതിനാവില്ല”
ഗോവിന്ദ് പറഞ്ഞു.

“ഇനി എങ്ങനെ മുന്നോട്ട് പോകും അളിയാ?”സലിം ചോദിച്ചു.

“റെഡ് ക്രോസ്സിൽ നിന്ന് റിസൾട്ട്‌ കിട്ടി.
നമ്മുക്ക് അനുകൂലമാണ്.ഭൈരവന്റെ വസ്ത്രത്തിൽ കണ്ട നെഗറ്റീവ് ഗ്രൂപ്പ്‌ ഗായത്രിയുടെതെന്ന് ഉറപ്പിക്കാം.ഇനി
നിങ്ങൾ സംഘടിപ്പിച്ചവയുടെ കാര്യം എടുത്താൽ അതിന്റെ റിസൾട്ടാവാൻ ഇനിയും രണ്ടു ദിവസമെടുക്കുമെന്ന് പത്രോസ് വിളിച്ചപ്പോൾ പറഞ്ഞു.ഒന്ന് സ്പീഡ് ആക്കാൻ ഞാനും വിളിച്ചു പറഞ്ഞിട്ടുണ്ട്.അതുകൂടി കിട്ടിയിട്ട് പറയാം”

“എന്നാൽ ഞാൻ ഇറങ്ങട്ടെ രാജീവ്‌.
ഒന്ന് ആ എസ് ഐ വിക്രമനെ മുഖം കാണിക്കണം.അയാൾക്ക് എന്തോ സംശയങ്ങൾ,അതിനൊരു ക്ലാരിറ്റി കൊടുക്കണം.”ഗോവിന്ദ് പോകാൻ ഇറങ്ങി.

“അത് ചോദിക്കാൻ വിട്ടു.എന്തായി തന്റെ കൂട്ടുകാരന്റെ കേസ്?”രാജീവ്‌ ചോദിച്ചു.

“എന്ത് ചെയ്യാം……..എങ്ങുമെത്താതെ നിക്കുന്നു.സ്വന്തം ഫ്ലാറ്റ് പോലും വിട്ട് കിട്ടിയിട്ടില്ല.പെരുവഴിയിൽ ആണെന്ന് പറഞ്ഞാൽ മതിയല്ലോ.”

“അളിയാ…….എനിക്കൊരു ചെറിയ സംശയം.നമ്മുടെ കേസും ആയിട്ട് ഇയാളുടെ കൂട്ടുകാരന്റെ മരണം കണക്ട് ചെയ്യാൻ പറ്റുമെന്നൊരു തോന്നൽ.”അത്രയും കേട്ടുകൊണ്ട് കിടക്കുകയായിരുന്ന സലിം പറഞ്ഞു.

“എന്താ അളിയന് അങ്ങനെയൊരു സംശയം തോന്നാൻ?”രാജീവ്‌ ചോദിച്ചു.

“അതെ,എന്റെ ഒരു സംശയം മാത്രം.
ഗോവിന്ദ് പറഞ്ഞ ഫ്രണ്ട് ഉണ്ടല്ലോ,ആ പെണ്ണിന് അയാളോടും വിരോധമുണ്ട്. എല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ അങ്ങനെയൊരു സാധ്യത ചിന്തിച്ചു എന്നേയുള്ളു.അതങ്ങനെയങ്ങു തള്ളിക്കളയണ്ട എന്ന് ഉള്ളിലാരോ
പറയുന്നത് പോലെ”

Leave a Reply

Your email address will not be published. Required fields are marked *