ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

ഒരു ചുടുചുംബനം നൽകിയാണ് അവൾ അവനെയൊന്ന് തണുപ്പിച്ചത്.
തത്കാലം അറ്റുപോയ കൈ അവൾ കുളിമുറിയിലേക്ക് ഇട്ടു.പകൽ എന്താ ചെയ്യണ്ടതെന്ന് തീരുമാനിക്കാം എന്ന് കരുതി.അവന്റെ നിർബന്ധം മൂലം
വീണതന്നെ ഒരു ലാർജ് അവന് ഫിക്സ് ചെയ്തു.അവനിൽ താൻ സുരക്ഷിതയാണെന്നുള്ള ഉറച്ച ബോധ്യത്തോടെ അവന്റെ മാറിൽ തല ചായ്ച്ചുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വീണു.
*****
ഹോസ്പിറ്റലിൽ സലിമിനെ മുറിയിൽ എത്തിച്ചിരുന്നു.വലതു കൈമുട്ടിന് താഴെ ഉണ്ടപോലെ കെട്ടിവച്ചിട്ടുണ്ട്.
ഇപ്പോഴും കൈ അവിടെയുണ്ട് എന്ന തോന്നലാണ് സലിമിന്.ഒപ്പം രാജീവും ഗോവിന്ദും.പിന്നീടുള്ള ദിവസങ്ങളിൽ പത്രോസിന് പിടിപ്പത് ജോലിയുമുണ്ടായിരുന്നു.രാജീവും സലീമും ഇല്ലാത്ത അവസരത്തിൽ സ്റ്റേഷൻ കാര്യങ്ങളും കേസിന്റെ കാര്യവുമായി തിരക്കുപിടിച്ചുള്ള ഓട്ടം ആയിരുന്നുവെങ്കിലും കാര്യങ്ങൾ സമയാസമയം പത്രോസ് അറിയുകയും അറിയിക്കുകയും ചെയ്തിരുന്നു.

രാത്രി കാൾ ലഭിച്ച രാജീവ്‌ സ്ഥലത്തു വരുമ്പോൾ സലിം തലകീഴായി തൂങ്ങി കിടക്കുകതന്നെയാണ്.മണ്ണിൽ രക്തം ഒഴുകി കുതിർന്നുകിടപ്പുണ്ട്.ചോര ഇറ്റു വീഴുന്നത് കുറഞ്ഞിട്ടുണ്ട്.പക്ഷെ ഏത്രയും വേഗം ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ………..

ജീപ്പിന്റെ ഗ്രില്ലിൽ നിന്നും കെട്ടഴിച്ചു സലീമിനെ താഴെ ഇറക്കിക്കിടത്തുന്ന സമയം ഒരു ഞരക്കം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ.അതിന്
നന്നേ പണിപ്പെടെണ്ടിവന്നു.കയ്യിൽ നിന്നും ഒന്ന് പിടിവിട്ടുപോയാൽ ഉള്ള അവസ്ഥയോർത്ത് രാജീവ് വളരെ സൂക്ഷിച്ചാണ് സലീമിനെ നിലത്ത് കിടത്തിയതും.പെട്ടെന്ന് തല കുത്തി നിലത്തേക്ക് വീണാൽ ആളവിടെ തീർന്നു എന്നും വരാം.ദേഷ്യവും തന്റെ നിസ്സഹായതയും രാജീവിൽ ഒരുമിച്ചുടലെടുത്ത സമയം.ഒപ്പം ശംഭു
നൽകിയ ഭീഷണി രാജീവനെ കുറച്ചല്ല അസ്വസ്ഥനാക്കിയതും.

സലീമിനെ ജീപ്പിലെത്തിക്കാൻ
രാജീവന് നന്നേ ബുദ്ധിമുട്ടി.ജീപ്പിന് മുന്നിലുള്ള തടസങ്ങൾ മാറ്റവെ രാജീവ്‌ ആകെ ഭ്രാന്ത് പിടിച്ച സ്ഥിതി എത്തിയിരുന്നു.തന്റെ ബൈക്ക് സംഭവസ്ഥലത്തു തന്നെ വച്ചശേഷം സലിമിനെയും കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി പായുകയായിരുന്നു രാജീവ്‌.അവിടെ അവർ വരുന്നതും കാത്ത് പത്രോസും.അന്ന് രാത്രി മുഴുവൻ അയാളും കൂട്ട് നിന്നു.
കൂടാതെ പത്രോസിന് അല്പം പേടിയും ഒപ്പം മാധവനോടുള്ള വിരോധവും ഒരുപോലെ വർദ്ധിച്ച സമയമായിരുന്നു അത്.

അപകടനില തരണം ചെയ്യാൻ തന്നെ മൂന്ന് ദിവസമെടുത്തു.വീണ്ടും മൂന്ന്
കഴിഞ്ഞാണ് മുറിയിലേക്ക് മാറ്റിയത്
തന്നെ.

പ്രഹരങ്ങളേറ്റ് സലീമിന്റെ അടിവയറു കലങ്ങിയിരുന്നു.ട്യൂബിലൂടെയാണ് മൂത്രവിസർജനമിപ്പോൾ.നെറ്റിയിൽ ആറു സ്റ്റിച്ച്,മുഖം മുഴുവൻ ചതവും ഉണ്ടായിരുന്നു.കൺപോളകൾ നീലച്ചുകിടക്കുന്നുണ്ട്.തുടകളിലും,
മുതുകിലും പുറംകാലുകളിലുമെല്ലാം നിറയെ ചൂരൽപ്പാടുകളായിരുന്നു.
കൂടാതെ ഒരു കൈ മുട്ടിനു കീഴെവച്ച് നഷ്ട്ടപ്പെട്ടു.ഇതാണ് സലീമിന്റെ ഇപ്പോഴത്തെ അവസ്ഥ.

“ശംഭു………………കൊച്ചു ചെക്കനെന്ന് കരുതിയ നമുക്ക് തെറ്റി.”രാജീവ്‌ പറഞ്ഞു.

“പത്രോസ് സാറിനോട് ഒന്ന് സൂക്ഷിച്ചു നടക്കാൻ പറയ്‌.എന്റെ കൂടെ സാറും ഉണ്ടായിരുന്നു.ഇനി എന്ത് പണിയാ സാറിന് കിട്ടുക എന്ന് പറയാൻ പറ്റില്ല”
ബെഡിൽ കിടന്ന് ചെറിയ വേദനയിൽ പോലും സലിം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *