ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Posted by

വരുന്ന എല്ലാവരും അഥിതികളാണ്.
അവർക്ക് ആഥിത്യമൊരുക്കുന്നത് മാധവനും അത് ഏത് രീതിയിൽ ആയിരിക്കണമെന്നത് വരുന്നവരുടെ പ്രവർത്തിയാണ് നിശ്ചയിക്കുക.
ഇറങ്ങിത്തിരിക്കും മുൻപ് അത് കൂടി ആലോചിക്കുക.”മാധവന്റെ ഫോൺ കട്ടായതും സലിം ഒന്ന് ഞെട്ടാതിരുന്നില്ല.കാര്യം എന്ത് എന്നറിയാനായി പത്രോസും അരികെ ഉണ്ട്.
******
രാത്രി സലിം ഇറങ്ങിയപ്പോൾ കുറച്ചു വൈകി.കുറച്ചു സമയവും കൂടുതൽ പ്രവർത്തികളും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.നാളെക്ക് ചെയ്തു തീർക്കുവാനുള്ള ഓരോന്നും
മനസ്സിലാലോചിച്ചുകൊണ്ട് പോകവെ
ജീപ്പ് ഒരു കുഴിയിൽ ചാടി.അതിന്റെ കുടുക്കത്തിൽ ചിന്തകളിൽ നിന്നും ഉണർന്ന സലിമിന്റെ കാലുകൾ പെട്ടന്ന് തന്നെ ബ്രെക്കിലമർന്നു.

വഴിക്കുകുറുകെ മുള്ളുകമ്പികൾ നിരത്തിയിട്ടിരിക്കുന്നത് ഹെഡ് ലൈറ്റ്
വെളിച്ചത്തിലയാൾ കണ്ടു.അതിന് ഇടയിൽ തകരവീപ്പകൾ വച്ചിട്ടുണ്ട്.
അതിന്റെ ഒക്കെ പിറകിലായി ഒരു ബുള്ളറ്റ് ഡബിൾ സ്റ്റാൻഡിലിട്ട് വച്ചിരിക്കുന്നു.

വണ്ടി ഓഫ് ചെയ്യാതെ സലിം ഇറങ്ങി നോക്കി.ചുറ്റിലുമൊന്ന് കണ്ണോടിച്ചു.
ആരെയും കാണാഞ്ഞതുകൊണ്ട് സലിം മുന്നിലേക്ക് നടന്നു.ഉറച്ച ചുവടുകളോടെ അരയിലൊളിപ്പിച്ച പിസ്റ്റളും മുറുക്കിപ്പിടിച്ചുകൊണ്ട് തന്നെ കാത്തു പതുങ്ങിയിരിക്കുന്ന വേട്ടമൃഗത്തിനായി പരതി.

ശ്രദ്ധയോടെ മുന്നോട്ട് ചുവടുവക്കുന്ന
സലീമിനുനേരെ പെട്ടെന്നൊരു
കുടുക്ക് ചുഴറ്റിയെറിയപ്പെട്ടു.
തലഭാഗം വഴി കാൽച്ചുവട്ടിൽ പതിച്ച കുരുക്കിൽ നിന്നും പുറത്തുകടക്കാൻ കഴിയുന്നതിന് മുന്നെ സലീമിന്റെ കാലുകളിൽ കുരുക്ക് മുറുകിക്കഴിഞ്ഞിരുന്നു.പൊടുന്നനെ കയറിന്റെ മറ്റേ അറ്റത്തുനിന്നും ആരോ വലിച്ചതും സലിം ഊക്കോടെ നിലത്തേക്ക് വീണുപോയി.

കയറിന്റെ തുമ്പ് കയ്യിലിട്ട് ചുഴറ്റി ഒരു വേട്ടമൃഗത്തിന്റെ ശൗര്യത്തോടെ അയാൾ സലിം വീണുകിടക്കുന്ന ഭാഗത്തേക്ക്‌ നോക്കി.ശേഷം തന്റെ കയ്യിലിരിക്കുന്ന കയറിന്റെ അറ്റം റോഡിലേക്ക് നീണ്ടു നിൽക്കുന്ന തണൽമരത്തിന്റെ ശിഖരത്തിന് മുകളിലൂടെ ചുഴറ്റിയെറിഞ്ഞുപിടിച്ച
ശേഷം അറ്റം ജീപ്പിന്റെ ഗ്രില്ലിൽ ബന്ധിച്ചു.

വീഴ്ച്ചയുടെ വേദനയിലും അതാരെന്ന് സലിം നോക്കി.പക്ഷെ ജീപ്പിനുള്ളിൽ കയറിക്കഴിഞ്ഞിരുന്ന അയാളുടെ മുഖം അപ്പോൾ വ്യക്തമായില്ല.ജീപ്പ് ഒന്ന് ഇരപ്പിച്ചശേഷം അയാൾ ഗിയർ ഷിഫ്റ്റ് ചെയ്തു.വണ്ടി പുറകിലെക്ക് നീങ്ങുന്നതിനൊപ്പം സലിം മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *