ഈ സമയം രണ്ടു മിഴികൾ ഞങ്ങളെ നോക്കിയത് മാത്രം ആരും അറിഞ്ഞില്ല.
ബൈക്കെടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോ മനസ് വിങ്ങുകയായിരുന്നു. ഒന്നും തനിക്കറിയില്ല, ഒന്നിനും ഒരു വ്യക്തതയില്ല. എല്ലാം തനിക്കു നഷ്ടമായി.
നഷ്ടബോധവും പേറി ഞാൻ വീടിൻ്റെ പടി കടന്നപ്പോ അതിഥികൾ വന്ന കാര്യം പോലും മറന്നു. റൂമിൽ നേരെ കയറി കട്ടിലിൽ കിടന്നതും ഞാൻ തളർന്നിരുന്നു.
പ്രണയം വാക്കാൽ വർണ്ണിക്കാൻ കഴിയാത്ത അനുഭൂതി, ഒരേ സമയം സന്തോഷത്തിൻ്റെയും ദുഖത്തിൻ്റെയും മുഖമുള്ളവൾ, അടുത്തറിഞ്ഞവർക്ക് മാത്രം അവളിലെ മായ അറിയാം.
പ്രണയവും ഒരു കുഞ്ഞിൻ്റെ ജനനവും ഒരു പോലെയാണ്. ആ സമയം അതിൽപ്പരം ഒരു സന്തോഷം പകരാൽ മറ്റൊന്നിനുമാകില്ല. വിരഹവും മരണവും ഒരു പോലെ ആണെന്നു പറയാനും കഴിയില്ല. രണ്ടും കണ്ണുനീരാണ് പകരുക, പക്ഷെ മരണം അത് കാലം മായിച്ചു കളയും, വിരഹം അതു മായില്ല. മരണം എല്ലാത്തിൽ നിന്നും മുക്തി പ്രധാനം ചെയ്യുമ്പോ, വിരഹം അതിൻ്റെ തടവറയിൽ ബസിച്ചിടുന്നു .
ഈ സമയം അഭി മുറിയിൽ കയറി വന്നത്. അവൾ ഓടി കട്ടിലിൽ കയറി എന്നെ കെട്ടിപ്പിടിച്ചതും ഞാൻ പൊട്ടിത്തെറിച്ചു പോയി.
ഒന്നു വെറുപ്പിക്കാതെ പോകുമോ ശല്യം
ഒരു തേങ്ങലോടെ അഭി എന്നിൽ നിന്നകന്നതും അവൾ താഴേക്ക് ഓടി പോവുകയും ചെയ്തു.
ആ തേങ്ങലാണ് എന്നെ ഉണർത്തിയത്, അഭി അവളോട് താൻ ആദ്യമായി ദേഷ്യപ്പെട്ടു, ഞാൻ ഞാനല്ലാതാവുന്ന നിമിഷങ്ങൾ മാളു അവൾ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവൾ ആണെന്നു ഞാൻ തിരിച്ചറിയുന്നു.
മാളു തന്ന വേദനയോടൊപ്പം മറ്റൊരു വേദനയും എന്നെ തേടിയെത്തി. ചിലപ്പോ എനി വേദനകൾ ഏറ്റുവാങ്ങാനായിരിക്കും എൻ്റെ ജീവിതം.
സത്യത്തിൽ ഞാൻ കൂടുതൽ കൂടുതൽ തളരുകയാണ്, ഇന്ന് മാളുവിനെ കരയിപ്പിച്ചു ഇപ്പോ ദാ അഭിയും. ശരിക്കും ഭ്രാന്തു പിടിക്കുന്ന പോലെ. തല തല്ലി പൊളിക്കാൻ തോന്നുന്നു. താൻ നന്നായി വിയർക്കുന്നുമുണ്ട്.
ഈ സമയം വാതിൽക്കൽ അനു വന്നിരുന്നു.
എന്തായി ചേട്ടാ…..
തീർന്നെടി, ഫുൾ സോൾവ്
എന്നെ സമാധാനിപ്പിക്കാൻ ആരും കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട
അതിനാരാ കള്ളം പറഞ്ഞത്.
ഏട്ടാ ഞാൻ പൊട്ടിയൊന്നുമല്ല . അഭിയെ ഏട്ടൻ ആദ്യമായി ഇന്നു ചീത്ത പറഞ്ഞു. അവൾ കരഞ്ഞു കൊണ്ടത് പറഞ്ഞപ്പോ തന്നെ എനിക്കു മനസിലായി അതാ ഞാൻ വന്നത്.
എടി അത് നീ കരുതുന്ന പോലെ ഒന്നുമല്ല
എന്തിനാ ഏട്ടാ പൊട്ടൻ കളിക്കുന്നത് , ആ മുഖം പറയുന്നുണ്ടെല്ലാം