ഇതൊക്കെ അറിഞ്ഞിട്ടും നീയെന്തിനാടി പിന്നെ മുഖം വീർപ്പിച്ചു നടന്നത്.
അതു ചേട്ടന് മനസിലായില്ല അല്ലേ, അതാ പറഞ്ഞത് ചേട്ടൻ മാറിപ്പോയി.
ഞാനെന്തു മാറിയെന്നാ നീ ഈ പറയുന്നത്
തന്ന വാക്കുകൾ ചേട്ടൻ തെറ്റിച്ചു, അതിന് ഞാൻ പരിഭവിച്ചതാണോ ഇപ്പോ കുഴപ്പം.
വാക്ക് തെറ്റിച്ചെന്നോ ഞാനോ
അതെ, ചേട്ടൻ തന്നെ
നീയൊന്നു തെളിച്ചു പറയോ
ഉം…. രാവിലെ തന്നെ അനു എന്നെ വിളിച്ചു പറഞ്ഞിരുന്നു, ഞാനും അവളെ കളിയാക്കി, പിന്നെ ഞാൻ കാത്തിരുന്നു ഒരു കോൾ വരാനായി,
ആരുടെ…..
സത്യത്തിൽ എൻ്റെ ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ പക്ഷെ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു.
എന്താ ഏട്ടാ ഇപ്പോ എന്നെ സംശയിക്കാനും തുടങ്ങിയോ
മാളു, ഞാനതല്ല ഉദ്ദേശിച്ചത്.
എനിക്കു മനസിലാവും, ചേട്ടൻ്റെ കോളിനാ ഞാൻ കാത്തിരുന്നത്
എൻ്റെ കോളിനോ എന്തിന്
രാവിലെ നടന്നത് എന്നോടു ചേട്ടൻ വിളിച്ചു പറയും എന്നു ഞാൻ കരുതി.
അത് മാളു എടി ഞാൻ
വൈകുന്നേരം 4.30 വരെ ഞാൻ കാത്തിരുന്നു. ആ ഒരു കോളിനായി, നമുക്കിടയിൽ ഒന്നും മറക്കാനില്ല എന്നു പറഞ്ഞ ഏട്ടൻ, ആ കാര്യം എന്നിൽ നിന്നും ഒളിച്ചപ്പോ എനിക്കത് താങ്ങാനായില്ല . അത് എൻ്റെ തെറ്റാ….
മാളു , നിന്നിൽ നിന്നും മറച്ചതല്ല, ഞാൻ വിളിക്കുമായിരുന്നു രാത്രിയിൽ, നീയും ഞാനും പുറത്തു പോകാത്ത ഞായറുകൾ എൻ്റെ പട , എൻ്റെ വീട്ടിലാണെന്ന കാര്യം നിനക്കറിയില്ലെ. അവരുള്ളപ്പോ നിന്നോടെങ്ങനാ ഇതു ഞാൻ പറയാ
അവൾ എൻ്റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ പ്രതികരണത്തിനായി ഞാനും
ഏട്ടാ ഞാൻ ക്ലാസിൽ പോകട്ടെ നേരം വൈകി.
‘ശരിയെന്നു തലയാട്ടുമ്പോഴും ഞാൻ ഉള്ളിൽ കരയുകയായിരുന്നു. അവൾ കോളേജിലേക്ക് നടന്നകലുമ്പോ എന്നിൽ നിന്നകലുന്നതായി എനിക്കു തോന്നി. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല.