അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]

Posted by

” അല്ല.. ഇപ്പൊ എന്തിന്റെ പേരിലാ നിങ്ങൾ അവരെ ഉപദ്രവിക്കുന്നത്..”?
ദേഷ്യ ഭാവത്തിൽ കണ്ണ് ചുവ്വന്ന് എന്നെ അയ്യാൾ നോക്കി..

“നിനക്കറിയണൊ അത്…”?

” ടാ അറിയണൊന്ന്..” അയാൾ അലറി..

“അറിയണം..എന്തിന്റെ പേരിലാണെന്ന് എനിക്കറിയണം”.. ഞാൻ പറഞ്ഞു..

” ന്നാാ ബാ”. എന്ന് പറഞ്ഞ് അയാളെന്ന് വീടിനുള്ളിലേക്ക് കൊണ്ടുപോയി.. അടഞ്ഞുകിടന്ന ഒരു റൂമിന്റെ വാതിൽ തുറന്നു..

“ദാ നോക്ക്..”
അവിടെ കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു..
ഞാൻ ചോദ്യഭാവത്തോടെ അയ്യാളെ നോക്കി..

“പതിനാറ് വർഷം മുമ്പ്, എന്നെയും എന്റെ കുടുമ്പത്തിനേയും വിഷമത്തിലാക്കി മറ്റൊരുത്തന്റൊപ്പം ഇറങ്ങിപോയപ്പോഴും ഞാൻ മനസിൽ കരുതി.. നല്ലതുപോലെ ജീവിച്ചാമതിയാർന്നൂന്ന്..”
“പക്ഷെ”, ” ഇതുപോലെ ജീവച്ചവമായി കേറിവരുമെന്ന് ഞാൻ വിചാരിച്ചില്ല..” അയാളുടെ കണ്ണ് നിറഞ്ഞൊഴികെ…

“അതിനു കാരണക്കാരനായവനെ ഞാനെന്ത് ചെയ്യണം.. നീ തന്നെ പറ…”

ഒന്നും മനസിലാവാതെ ഞാൻ കുറച്ച് നേരം നിന്നു…
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി..

“ഒരു ദ്രരിദ്രനൊപ്പം അവളിറങ്ങി.. പക്ഷെ, അവളെ സ്നേഹിക്കാനുള്ളൊരു മനസ്സ് അവനുണ്ടായിരുന്നു.. അവർ മെല്ലെ ജീവിതത്തിലേക്ക് വരികയാർന്നു.. ചുരുങ്ങിയ കാലം കൊണ്ട് അവർ ജീവിതം പടുത്തുയർത്തികൊണ്ടുവരികയാർന്നു.. ചെറിയ ഓലപ്പെര തട്ടിക്കൂട്ടി .. കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി.. അവരുടെ സമ്പാദ്യം മുഴുവനുമെടുത്ത് വീട് വെക്കാൻ കുറച്ച് സ്ഥലം വാങ്ങി.. വീട് വെക്കാനൊരുങ്ങവേ പൊലീസും മറ്റ് ഉദ്ധ്യോഗസ്ഥരും തടഞ്ഞു.. പാടം നികത്തിയതാണെന്ന് പറഞ്ഞ് അത് സമ്മദിച്ചില്ല.. അവർ രണ്ടാളും അവരുടെ മകനും കാലിൽ വീണു കരഞ്ഞു.. സമ്മദിച്ചില്ല..
ഒരു ദിവസം , അന്നത്തെ വില്ലേജ് ആപ്പിസറെ കാണാൻ ഇവർ വില്ലേജ് ആപ്പിസിൽ ചെന്നു.. അവിടെ വെച്ച് നിഷ്ടൂരമായി എന്റെ പെങ്ങൾ ബലൽസംഗം ചെയ്യപെട്ടു.. മർദിച്ചവശനാക്കിയ അവൾടെ കെട്ട്യോനേം.. അവളേം അവർ റോഡ് സൈഡിൽ കൊണ്ടിട്ടു..
അതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു.. ഇതെല്ലാം അറിഞ്ഞ് ഞാൻ ചെല്ലുമ്പൊ ആശുപത്രി കിടക്കയിൽ, ജീവച്ചവമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇവളും മകനും മാത്രം. അതിനു കാരണക്കാരായവരെ മാത്രമല്ല അവരുടെ കുടുമ്പവും ഞാൻ ഇല്ലാതാക്കും…”‘”

ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയ്..

എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു..

ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി.. ഒരു സിഗരെറ്റ് എടുത്തു കത്തിച്ചു വലിച്ചു..

കുറച്ച് നേരം ആലോചിച്ചു ഞാൻ വീണ്ടും ഹാജ്യാരോട്..

“തെറ്റ് ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടി… ഇനി അത് വിട്ടൂടെ..”
“ഒന്നുമറിയാത്ത.., ഒരു തെറ്റും ചെയ്യാത്ത ആ ഉമ്മയും മകളും .. അവരെ വെറുതെ വിടണം..ഇതൊരു അപേക്ഷയാണു..”

“നടക്കില്ല സാദിഖെ, നിനക്ക് പോവ്വാം..”

“ഹാജ്യാരെ.. ഞാൻ കാലുപിടിക്കാം..” “അവരെ വെറുതെ വിടണം’

” ഹാാ.. നിനക്ക് പറഞ്ഞാ മനസിലാവില്ലെ”.. “അതൊ നിന്നെ തല്ലിയെറക്കണൊ ഞാൻ”?

” വേണ്ട.. ഞാൻ പോവാം..”

“പക്ഷെ, ഹാജ്യാരെ.. നിങ്ങളൊരു കാര്യം മനസിലാക്കണം..”

Leave a Reply

Your email address will not be published. Required fields are marked *