കണ്ണന്റെ അനുപമ 4 [Kannan]❤️

Posted by

വല്യമ്മ പറഞ്ഞത് ശരിയായില്ല എന്ന മട്ടിൽ എന്നെ വന്ന് ചുറ്റി പിടിച്ചു സോപ്പിട്ടു.

“അല്ല അച്ഛമ്മാ നാളെ ഇങ്ങള് പോരണില്ലേ ..?

ഞാൻ അച്ഛമ്മയോടുള്ള നന്ദി സൂചകമായിട്ട് ചോദിച്ചു.

“പോരണന്നൊക്കെ ണ്ട് കുട്ട്യേ.. ബസിലൊന്നും തൂങ്ങിപിടിച്ചു ഇന്നെകൊണ്ടാവൂല….. “

അച്ഛമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി

“അച്ഛമ്മ പോരാണെങ്കിൽ കാറെടുത്ത്‌ കൊണ്ടോവും ഞാൻ”

ഞാൻ അച്ഛമ്മയുടെ കസേരക്കടുത്ത്‌ മുട്ടുകുത്തി ഇരുന്നോണ്ട് പറഞ്ഞു.

“അതിന് കാറ് എവിടുന്നാ…?

അച്ഛമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“ഒക്കെ നമ്മക്ക് ശരിയാക്കാ, ഞാൻ വീട്ടിൽ പോയിട്ട് വരട്ടെ…”

ഞാൻ ചുളുങ്ങിയ ആ വയറിൽ പിടിച്ചു തുളുമ്പിപ്പിച്ചു കൊണ്ട് പറഞ്ഞു.
അച്ഛമ്മ എന്നെ കളിയായി തല്ലാൻ കയ്യോങ്ങിയതും ഞാൻ എണീറ്റ് മാറി.

ഞാൻ ബൈക്കുമെടുത്ത്‌ ഇറങ്ങി. ആ പറഞ്ഞില്ലല്ലോ വത്സല വല്യമ്മയെ പറ്റി. വണ്ടൂർ ആണ് വീട്. രണ്ട് ആൺ മക്കളാണ്. വലിയ ആൾക്ക് നാൽപ്പത് വയസ്സ് കഴിഞ്ഞു.മുഖം നോക്കാതെ സംസാരിക്കുമെങ്കിലും വല്യമ്മ ആള് പാവം ആണ്. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചതാണ്. പിന്നെ ഒറ്റക്കാണ് മക്കളെ വളർത്തിയത്. ഉദ്യോഗം ഒന്നുമില്ലെങ്കിലും രണ്ട് പേരും നല്ല രീതിയിൽ ജീവിക്കുന്നു.പുള്ളിക്കാരി ഇപ്പോഴും തൊഴിലുറപ്പിന് പോണുണ്ട്. പക്ഷെ ഇന്ന് വന്നത് മാത്രം ആണ് എനിക്ക് പിടിക്കാഞ്ഞത്. ആ അമ്മു പോത്ത് കല്യാണകാര്യം രാവിലെ പറയാണെങ്കിൽ ലീവ് ആക്കായിരുന്നു.
അല്ല അവള് എന്താ കല്യാണത്തിന് ഇല്ലാന്ന് പറഞ്ഞത്?

വീടിനടുത്തുള്ള വളവ് എത്തുന്നതിനു മുന്നേ ഞാൻആരും ഇല്ലാന്ന് ഉറപ്പാക്കി വണ്ടി സൈഡ് ആക്കി അവളുടെ നമ്പർ ഡയൽ ചെയ്തു.ഒരു തവണ മുഴുവൻ റിങടിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. ഇതെന്ത് കൂത്ത്‌? ഞാൻ സംശയിച്ചു.കട്ടാക്കി വീണ്ടും വിളിച്ചു. ഭാഗ്യം രണ്ടാമത്തെ റിങ്ങിൽ അവൾ ഫോണെടുത്തു.

“ഹെലോ..”
അവളുടെ സ്വരം..

“എവിടെയാ പെണ്ണെ, എന്താ ഫോണെടുക്കാൻ ഇത്ര താമസം?

“ഏടത്തി ഇല്ലേ ഇവടെ ഞാൻ ഇപ്പോ തന്നെ കക്കൂസിന്നാണ് സംസാരിക്കുന്നെ..”

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അത് പോട്ടെ നീ എന്താ കല്യാണത്തിന് ഇല്ലാത്തെ?

“ഒന്നൂല്ല… അവൾ ചെറിയ പരുങ്ങലോടെ പറഞ്ഞു..

അമ്മൂ…..

എനിക്ക് നല്ല ദേഷ്യം വന്നു.അല്ല പിന്നെ അവൾക്കെന്താണേലും എന്നോട് പറഞ്ഞൂടെ.?

Leave a Reply

Your email address will not be published. Required fields are marked *